1.ആത്മീയം
എളുപ്പത്തില്‍ ക്രീയ ചെയ്തു
കൂടുതല്‍ ആള്‍ക്കാരെ
ചൂഷണം ചെയ്യുവാന്‍
എളുപ്പമാര്‍ഗ്ഗം.
2. മനുഷ്വത്വം
ചോരകൊണ്ട് മണ്ണും വിണ്ണും
കീഴ്‌മേല്‍ മറിച്ചിട്ട്
മതവും ജാതിയും
മലീമസമാക്കിയ
ഹ്യദയത്തിനുള്ളിലെ നന്മ..!
3. പ്രണയം
പെട്രോള്‍ചിതയ്ക്കുള്ളില്‍
പിടയുന്ന പ്രാണന്റെ
കരിഞ്ഞചെമ്പനീര്‍പ്പൂക്കള്‍..
4. പെട്രോള്‍
വില കൂടുന്തോറും
വിലയില്ലാതാക്കുന്ന
ആത്മാവുകളുടെ ഇന്ധനം.!
5. ആള്‍ദൈവങ്ങള്‍
മറ്റുള്ളോന്റെ കീശയിലെ
കാശു തട്ടുവാന്‍
ദൈവത്തിനെ വില്‍ക്കുന്നവര്‍..!
6. ബന്ധം
ഗാന്ധിജിയുടെ തലക്കൊപ്പം
അക്കങ്ങളുടെ എണ്ണവും കൂട്ടി
ഉറപ്പിക്കാവുന്ന ഉടമ്പടി..