മലയാളമേ … എന്‍ മധുര തേന്‍ വാണി യേ…
മലയാളമേ … എന്‍ മധുര തേന്‍ വാണി യേ…
ഹരിതവര്‍ണ്ണ കഞ്ചുകം
മൃദുല മാന്ത്രിക നടന ലാസ്യം
ഹസിത മോഹന വദനാംബുജം
അലിവെഴുതിയ നീല മിഴികളും
ചേര്ന്നഴകിലൊഴുകുമൊരു
തരുണി യാണെന്നരുമ മലയാളം
കലയുടെ കൊഞ്ചല് നാണിച്ചു വിടരും
നിളയുടെ നുണക്കുഴി കവിളുകളും
പതിഞ്ഞ താളത്തില്‍ പദം പാടി
കഥയാടും കമല കോമള വേഷങ്ങളും
നെഞ്ചില്‍ ധനുമാസ കുളിരും
വേണിയില്‍ ദശ പുഷ്പ ഹാരവും ചൂടി
അഴകായ് … നിറവായ് … നിനവായൊഴുകുമൊരു
തരുണി യാണെന്നരുമ മലയാളം .
മലയാളമേ … എന്‍ (മധുര )തേന്‍ വാണി യേ…
മലയാളമേ … എന്‍ (മധുര )തേന്‍ വാണി യേ…