ഇന്നുവരെ കാണാത്ത ഒരു ഹൃദയത്തിലാണ്
എന്റെ താമസം
ഒന്ന് തൊടാനാവാത്ത ചുണ്ടുകളാണ്
എന്നെ ചുംബിക്കുന്നത്
ഇന്നോളം കണ്ടിട്ടില്ലാത്ത കണ്ണുകളില്‍
ഞാന്‍ വെട്ടിത്തിളങ്ങുന്നു
സന്ധ്യയുടെ ചിറകുകള് എന്നെ ചലിപ്പിക്കാത്ത മൗനത്തിലേക്കു
കൂട് മാറ്റുന്നു
മങ്ങിയ വെട്ടത്തില്‍ ആഴമുള്ള കിണറിലേക്ക് ഊര്ന്നിറങ്ങിയെത്തുമ്പോള്
എനിക്ക് മതിയാവോളം കോരി നിറയ്ക്കാന്‍
പാകത്തിന് ജലപ്രവാഹം
ലഹരിയായി നീയുള്ളപ്പോള്‍
ഇരുട്ടില്ല ദാരിദ്ര്യമില്ല
സൂര്യനെത്തും മുന്‍പേ ഞാന്‍ ഉണര്‍ന്നു കഴിയും
എന്റെ സായന്തനം പ്രഭാതം പോലെ വെളിച്ചമുള്ളതാകും