അമ്മതന്‍ മടിയിലായ് അഭയം തിരയാത്ത
മക്കളി ഭൂമിയില്‍ ആരുമുണ്ടോ ....
അമ്മിഞ്ഞപ്പാലിന്റെ ചൂരും മധുരവും
നുകരാത്ത ജന്മമീ ഭൂവിലുണ്ടോ .. ഇന്നും
അമ്മ നല് സത്യമായ് നില്പു നിത്യം
സഹനത്തിന് രൂപമാം അമ്മ മനസ്.. തന്
കരങ്ങളാല്‍ മക്കളെ താരാട്ടുംബോള്
മുക പ്രകൃതികള്‍ വിസ്മയം കൊള്ളുന്നു
താരകം വാനിലായ് പുഞ്ചിരി തൂകുന്നു
അമ്മയ്ക്കായ് മക്കള്‍ക്കൊരു ദിനം മാത്രം
അമ്മതന്‍ മനസിലോ മക്കളാണെല്ലാം
അമ്മേ നിനക്കായ് നന്മകള് നേരുന്നു ..
അമ്മ നല്ലമ്മ എന്‍ സ്നേഹമാണമ്മ
അമ്മ നല്ലമ്മ എന്‍ സ്നേഹം അമ്മ