തലമുറകള്‍ വന്നു പോയ്! മറയുംമണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.
കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറികാല
മറിയാത്തപോലേ കടന്നുപോകും.
വാസന്തമേറേയകന്നുനില്‍ക്കുംപാവം
മര്‍ത്യരോ ശിശിരങ്ങളായ്!ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെവെറു
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.
അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെനവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കുംമര്‍ത്യ
നുലകത്തിന്‍ സിംഹാസനത്തിലേറും.
വരളുന്ന പുളിനമാം ജീവിതങ്ങള്‍ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീനവ
തലമുറകള്‍വന്നു മഞ്ചലേറ്റും
മായാപ്രപഞ്ചത്തിലിനിയുംവരുംപുത്ത
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.
it can be a boomerang for some
a Wheel of Fortune for some
for some it is flat,
some are born in poverty and die in it
some are born in richness and die rich
there is no logic behind it in the human sense
it may be a riddle of the Cosmos
or just a tease of the Samsara.
Why, why we came to this Earth
no one knows, what we think we know is just an illusion.