ഫൊക്കാന
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ രമേശ്കുമാര്‍
നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച `കുമ്മാട്ടി' മികച്ച ചിത്രമായി
തിരഞ്ഞെടുക്കപ്പെട്ടു. ബിജു തയ്യില്‍ചിറ നിര്‍മിച്ച് രാജു പ്രാലേല്‍ സംവിധാനം
ചെയ്ത ``ലൈക് ആന്‍ എയ്ഞ്ചല്‍' എന്ന ചിത്രം രണ്ടാം സ്ഥാനം നേടി. കൈരളി ടി.വിയുടെ അമേരിക്കന്‍ ഫോക്കസില്‍ കുമ്മാട്ടി പ്രക്ഷേപണം ചെയ്തിരുന്നു
അരുണ്‍ അലക്സ്
നിര്‍മിച്ച `മനു' എന്ന ചിത്രം ഒരുക്കിയ ദീപ ജേക്കബാണ് മികച്ച സംവിധായിക.
ശബരിനാഥ് നായരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.