ഇരുട്ട് വീണു തുടങ്ങുമ്പോഴേ
മനസ്സിന്റെ മച്ചില്‍ വല്ലാത്തൊരു
കുത്തി
മറിച്ചിലാണ് !
ഇടയ്ക്കിടെ സംവേദങ്ങളും !!
പെയ്യാന് വിതുമ്പുന്ന
മേഘത്തുണ്ടുകള്‍
ചൂട് കൊണ്ട് പുളയും...!
സമ്മര്‍ദ്ദം കുറക്കാന്‍..
ഒന്ന് പെയ്‌തൊഴിയാന്‍
പറ്റുമോയെന്നു എത്തിനോക്കും !!
തൊട്ടും
തലോടിയും ഉമ്മവച്ചും
കാറ്റിങ്ങനെ ഓടികളിക്കും
ഒന്ന് തണുത്തു പെയ്യും
മുന്‍പേ
തള്ളിയിട്ടു ഓടി പോകും !
കറുത്തിരുണ്ട മേഘതുണ്ട്
ഭാരം പേറി
വിളറി നില്ക്കും!
പെയ്തിറങ്ങാന്‍ കഴിയാത്ത
മഴത്തുള്ളി വല്ലാതെ
വീര്‍പ്പുമുട്ടികൊണ്ടിരിക്കും !
തെറിച്ചു വീണ നെടുവീര്‍പ്പുകള്‍
വിഷാദ പൂക്കളായി വിടര്ന്നു വരും
വട്ടമിട്ടു പറക്കും നിശാശലഭങ്ങള്‍
ഞെട്ടലോടെ പകച്ചു നില്ക്കും !!
അപ്പോഴും അകലേക്ക് വലിച്ചെറിഞ്ഞ
മേഘത്തുണ്ടില്‍ പറ്റിയിരിക്കുന്നു
കാറ്റു തൂകി പോയ ഒരു കൊച്ചു
മഴത്തുള്ളി തിളക്കം !!