"മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ .മഹാഭാരതത്തില്‍
ഇല്ലാത്തത് കാണാന്‍ വിഷമമാണ് "എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു .ഈ
ഇതിഹാസത്തിന് പ്രധാനമായും മുന്ന് തര്‍ജിമകളാണ് മലയാളത്തിലേക്ക്
ഉണ്ടായിട്ടുള്ളത് .അതില്‍ ഏറ്റവും പ്രശസ്തവും , സമുജ്വലവും ആയത്
കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന് തമ്പുരാന്റെ തന്നെയാണ് . ( 1865- 1913)
പണ്ഡിതനും ,കവിയും ,സര്‍ഗപ്രതിഭയുടെ മുര്‍തീഭാവവുമായ തമ്പുരാന് 874 ദിവസം
കൊണ്ട് ആ ബ്രഹത്തായ സൃഷ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു . (114231
വരികള്‍ ) ക്ഷിപ്ര കവിയായ തമ്പുരാന് ആറു പേരെ ചൊല്ലികൊടുക്കാനും, ആറു
പേരെ എഴുതിയെടുക്കാനും ,അപ്പുറവും ഇപ്പുറവും ഇരുത്തിയാണ് തന്റെ സപര്യ
പുര്തിയാക്കിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട് .
വിദ്വാന് കെ. പ്രകാശന്റെയും,എ. ബാലകൃഷണ വരിയരുടെയും മഹാഭാരതം തര്‍ജിമ വിണ്ടും വന്നു .
മഹാഭാരതത്തെ ആസ്പദമാക്കി മലയാള ഭാഷയില്‍ ഒരുപാടു സൃഷ്ടികള്‍
ഉണ്ടായിട്ടുണ്ട് .ആട്ടകഥകള്‍ ,കുത്ത് ,കിളിപ്പാട്ട് ,ചമ്പുക്കള്‍ ,
കവിതകള്‍, കഥകള്‍, നോവലുകള്‍ അങ്ങിനെ പലതും .സര്‍ഗ ചേതന ഉള്ള പലരും ആ
മഹാസാഗരത്തില്‍ മുങ്ങി മുത്തുകളുമായി പോങ്ങിവന്നിട്ടുണ്ട്
അയ്യമ്പിള്ള ആശാന്റെ " ഭരതം പാട്ട്" തെങ്കാട്ടു എഴുത്തച്ഛന്റെ " ശ്രി
മഹാഭാരതം കിളിപ്പാട്ട് " മഴമങ്കലതിന്റെ " ഭാഷാ നൈഷധം ചമ്പു "ഇവയൊക്കെ
എടുത്തു പറയേണ്ട സൃഷ്ടികളാണ് .മഴമാങ്കലത്തെ ഒര്‍ക്കുന്നുണ്ടാകുമല്ലോ : "
അമ്പത്തൊന്നക്ഷരാളി കലിതതനുലെതെ.........." ഉള്ളുരിന്റെ "മുഖവുരയോടെയാണ്
വന്നതെങ്കിലും ആരാണ് എഴുതിയതെന്നു നിശ്ചയ ഇല്ലാത്ത " ദൂതവാക്യം' .
പിന്നിട് വന്നതാണ് കുഞ്ചന്‍ നമ്പ്യാരുടെ ഒരുപാടു തുള്ളല്‍ കൃതികള്‍. നള ചരിതം , കിര്മിരവധം ,കിരാതം ,കിചകവധം അങ്ങിനെ പോകുന്നു .
ആട്ടകഥകളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്
.അവിടെ കോട്ടയം തമ്പുരാനും ,ഉണ്ണായി വാരിയരും , ഇരയിമ്മന്‍ തമ്പിയും ,ഓ
.എം .അനുജനും ,ഒളപ്പമണ്ണയും ഒക്കെ പെടും .കുടെ പറയേണ്ടത് എണ്ണിയാല്‍
ഒടുങ്ങാത്ത പഠനങ്ങളെ കുറിച്ചാണ് . കവിതകളിലേക്ക് വരുമ്പോള്‍ സര്‍ദാര്‍ കെ
.എം . പണിക്കര്‍,കാവാലം , വള്ളത്തോള്‍ ,ഉള്ളുര്‍, ചങ്ങമ്പുഴ ,ബാലാമണിയമ്മ
,എന്‍.എന്‍ കക്കാട് ,എം .എന്‍ . പലുര് എന്നിവര്‍ പ്രസക്തരാകുന്നു.ഇനി
പറയാനുള്ളത് നോവലുകളെ പ്പറ്റിയാണ്. വി. റ്റി നന്ദകുമാറിന്റെ "എന്റെ
കര്ണ്ണന് " എം .ടി യുടെ "രണ്ടാമുഴം " , പി .കെ .ബാലകൃഷ്ണന്റെ " ഇനി
ഞാന്‍ ഉറങ്ങട്ടെ ",രേവതിയുടെ " സുര്യ ഗായത്രി ", കെ. പി .ജെയിംസ് എഴുതിയ
"വ്യാധ ഭാരതം " എന്നിങ്ങനെ പോകുന്നു .
അജിത് നായരാണ് ഈ വിഷയത്തെ ആസ്പദമാക്കി ,മഹാഭാരതത്തിലെ പല കഥാഭാഗങ്ങളും
ഉദ്ധരിച്ചു കൊണ്ട് സമഗ്രമായ പ്രഭാഷണം നടത്തിയത് .കാലത്തെ അതിജീവിക്കുന്ന
സാഹിത്യസൃഷ്ടികളെ ആണല്ലോ " രഹമശൈര െ"എന്ന് വിളിക്കുന്നത് .ഭുമിയും
,ഭാഷയും ഉള്ളിടത്തോളം കാലം " മഹാഭാരതത്തിന് " മരണമില്ല എന്നദ്ദേഹം
തുടക്കത്തില്‍ പറഞ്ഞു .പരാശരമുനിക്ക് മുക്കുവ സ്ത്രിയില്‍ ഉണ്ടായ കൃഷ്ണ
ദ്വൈപായന്‍ എന്ന കുട്ടിയാണല്ലോ പിന്നിട് വേദവ്യാസന് ആകുന്നത്.ഒരു മനുഷ്യ
ജെന്മം കൊണ്ട് ചെയ്തു തിര്ക്കാനാകാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തതെന്ന്
ചരിത്രം പറയുന്നു . വേദങ്ങളെ ക്രോഡികരിച്ചു.(ഋഗ്വേദം , സാമവേദം
,രീജ്ജുര്‍വേദം, അധര്‍മവേദം ) പുരാണങ്ങളെ ചിട്ടപ്പെടുത്തി .(ഗരുഡ പുരാണം
,ശിവ പുരാണം , വിഷ്ണു പുരാണം ,പത്മ പുരാണം അങ്ങിനെ പോകുന്നു 18
പുരാണങ്ങള്‍ ) മഹാഭാരതത്തിലെ പതിനെട്ടാം അദ്ധ്യായമായ , 720 ശ്ലോകങ്ങളില്‍
നിറഞ്ഞു നില്ക്കുന്ന ഭാഗവത്ഗിതയാണ് ഏറ്റവും അറിയപ്പെട്ടതും ,പുകള്‍
പെറ്റതും.
വേദവ്യാസന് " മഹാഭാരതം " എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് അതിനോട്
ചേര്‍ത്തുവച്ചു പറയാറുള്ള ഒരു ഐതിഹ്യം ഉണ്ട് .എഴുതാനുള്ള തുടക്കം
ഇടുംമുമ്പ് ഗണപതിയെ പോയി കാണുന്നു ." എഴുതാന്‍ സഹായിക്കാമോ ? "
എന്നാവശ്യപ്പെടുന്നു .ഗണപതിയുടെ മറുപടി : " തടസ്സമില്ലാതെ പറഞ്ഞു
തരുകയാണെങ്കില്‍ മാത്രം ഞാന്‍ എഴുതാം " അതിന് വ്യാസന് ഒരുടംമ്പടി
വയ്ക്കുന്നു, "തടസ്സമില്ലാതെ പറഞ്ഞു തരാം .പക്ഷെ അര്‍ഥം മനസ്സിലാക്കി വേണം
എഴുതാന്‍ " അങ്ങിനെ പരസ്പരം സമ്മതിച്ചാണ് മഹാഭാരതം എഴുതിയത് എന്നാണ് ഐതിഹ്യം.