വരണ്ടുണങ്ങി സമാധിയായി
കിടക്കുന്നു
വെള്ളമില്ലാത്ത
നദികളും
പുഴകളും
ഭുമിയിലെ പച്ചയെക്കുറിച്ച്
കവിതകള്‍ എഴുതിയകവി
ആരുംകൊലചെയ്യപ്പെട്ടപ്പോള്‍
ആരും തടഞ്ഞില്ല
ഇപ്പോള്‍
ഭുമി
ആത്മഹത്യ
ചെയ്യാന്‍
ആരംഭിച്ചിരിക്കുന്നു
സ്വന്തമായ
അവസാനതുണ്ട്
ഭുമിയും
വിറ്റ് വേറൊരു നാട്ടിലേക്ക്
കുടിയേറുന്ന
മുത്തശ്ശിയുടെ
കണ്ണുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
നദികളും പുഴകളും.