Image

വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published on 16 April, 2015
വംശഹത്യാ പരാമര്‍ശം: വത്തിക്കാന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

വത്തിക്കാന്‍സിറ്റി: അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായിരുന്നു എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വത്തിക്കാന്‍ വെബ്‌സൈറ്റില്‍ ഹാക്കറുടെ ആക്രമണം. 

ടിഎച്ച്ടി ഹെറാക്കിള്‍സ് എന്നാണു ഹാക്കര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇയാള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യം അര്‍മേനിയയില്‍ നടത്തിയ വംശഹത്യയായിരുന്നു എന്നാണു മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. ഇതു തെറ്റാണെന്നും ഇരു വിഭാഗങ്ങളും പരസ്പരം കൊന്നൊടുക്കിയിട്ടുണ്‌ടെന്നുമാണു തുര്‍ക്കിയിലെ ഇപ്പോഴത്തെ ഭരണകൂടം വാദിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
Raju Thomad 2026-05-25 19:30:04
ഞാൻ പരാമർശിക്കുന്നത് മറ്റൊരു കാര്യത്തെഅപ്പറ്റിയാണ് .റോമിൽനിന്ന് ഒരു റോമൻ മലയാളി, അച്ച നോമറ്റോ, പോപ്പിന്റെ ചാക്രികലേഖനത്തെപ്പറ്റി പറയുന്നത്.. അദ്ദേഹം പറഞ്ഞ\ത് 'ലെയോ' എന്നാണ്. ആ നാമം ഫ്രെഞ്ച് ആയതിനാൽ പരക്കെ ഉച്ഛരിക്കപെടുന്നത് 'ലിയോ' എന്നാണ്. അവിടെ ഡോക്ട്രേറ് പഠിക്കുന്നതാവാം, ഭാവിയിൽ ബിഷപ്പോ കര്ദിദ്ദ്നാളോ ഒക്കെ ആകാൻ പോകുന്നവൻ! അദ്ദേഹം അതിനെ 'ലെയോ' എന്ന് ഉച്ഛരിച്ചിരിക്കുന്നു, അത് ഇറ്റാലിയൻ ആണെന്ന് എനിക്കറിയാമെങ്കിലും, ലോകാവ്യാപാകമായി ആ നാമം (കാലാകാലങ്ങളായും) ഉച്ചരിക്കപ്പെടുന്നത് 'ലിയോ' എന്നല്ലേ! അങ്ങെപ്പോലുള്ളവരാണ് 'ദൈവീക,, വൈദീക'എന്നൊക്കെ ശ്രമധുരമായി , നിങ്ങൾ പഠിച്ച ഇറ്റാലിയൻ & പഴയ റോമൻ നല്ലതുതന്നെയെങ്കിലും.
Raju Thomas 2026-05-25 20:21:55
Sorry for the typo— I am Raju Thomas, New york
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക