ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന് ചെയര്മാന് മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി
Published on 14 February, 2015
കോട്ടയം: ഭാരത സന്ദര്‍ശനത്തിനെത്തിയ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി സിബിസിഐ ലെയ്റ്റി കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍ കോട്ടയത്തുവച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയനും കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു. വിവിധ െ്രെകസ്തവ സഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കണമെന്നും വിവിധ സഭകളിലെ അധ്യക്ഷന്മാരും വൈദികരും അല്മായരും തമ്മിലുള്ള പരസ്പര സ്നേഹവും സഹകരണവും വിവിധ തലങ്ങളില്‍ കൂടുതല്‍ സജീവമാക്കണമെന്നും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കൂടിക്കാഴ്ചയില്‍ സൂചിപ്പിച്ചു.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല