Image

സിൽജി തോമസിന് ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് - പി വി വിവേകാനനന്ദ് മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

Published on 16 November, 2026
സിൽജി തോമസിന് ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് - പി വി  വിവേകാനനന്ദ്  മെമ്മോറിയൽ അവാർഡ്   സമ്മാനിച്ചു




തിരുവനന്തപുരം: മധ്യ പൗരസ്ത്യ ദേശത്തെ പ്രതിബദ്ധതയാർന്ന  ഇന്ത്യൻ മാധ്യമപ്രവർത്തകനും  പൗരാവകാശ  പ്രവർത്തകനുമായിരുന്ന  പി.വി. വിവേകാനന്ദിന്റെ ഓർമയ്ക്കായി  ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് ഏർപ്പെടുത്തിയ മാധ്യമ  അവാർഡ് emalayalee.com എഡിറ്റർ സിൽജി തോമസി (സിൽജി ജെ ടോം) ന് സമ്മാനിച്ചു .

നവംബർ 14-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സിന് വേണ്ടി ഡോ. ജയനാരായൺജി  അവാർഡ് സമ്മാനിച്ചു.

ആക്ഷൻ കൗൺസിൽ   ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവർത്തനത്തിലെ പരിചയസമ്പത്തും സാമൂഹിക പ്രതിബദ്ധതയോടെയുള്ള  പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ്  സമ്മാനിച്ചത് .

അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിൽ എഡിറ്ററായിരുന്നു. സിൽജി ജെ ടോം എന്ന പേരിൽ ഫീച്ചറുകളും ലേഖനങ്ങളും പുസ്തക ആസ്വാദനങ്ങളും  ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്  ട്രാൻസ്‌ലേഷനുകളും നോവൽ വിവർത്തനങ്ങളും നടത്തി ശ്രദ്ധേയയാണ് .  എഴുത്തുകൂട്ടം The Commune Of Letters അംഗമാണ്.

കോട്ടയം, അയ്മനം പുലിക്കുട്ടിശ്ശേരി , പന്നയ്‌ക്കൽ തോമസ് ജോർജാണ് ഭർത്താവ്. മക്കൾ : സെബിൻ , സച്ചിൻ . വിമോചനസമരകാലത്തും തുടർന്നും  കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഇ എം ജോൺ ചമ്പക്കരയുടെ മകളാണ്. 

Join WhatsApp News
Abdul 2026-11-16 16:33:21
Good to see, Silji. well done.
ആൻസി സാജൻ 2026-11-16 16:46:30
അഭിനന്ദനങ്ങൾ സിൽജി... 👏🏻👏🏻👏🏻👏🏻👏🏻
Sudhir Panikkaveetil 2026-11-16 21:41:54
അഭിനന്ദനങ്ങൾ ആശംസകൾ ശ്രീമതി സിൽജി തോമസ്.
നിരീക്ഷകന്‍ 2026-11-17 16:27:35
മാധ്യമപ്രവര്‍ത്തനവും സാമൂഹിക പ്രതിബദ്ധതയും അളക്കാനുള്ള മാനദണ്ഡം ഇത്രയേയുള്ളോ? അവാര്‍ഡുകള്‍ നല്‍കുന്നതില്‍ തെറ്റില്ല. അര്‍ഹരായവരെ കണ്ടെത്തി ആദരിക്കുന്നതും നല്ല കാര്യമാണ്. എന്നാല്‍ അവാര്‍ഡുകള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ടാകണം. പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പേരില്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക്. അല്ലാത്തപക്ഷം അവാര്‍ഡുകള്‍ അംഗീകാരത്തിന്റെ അടയാളങ്ങളാകുന്നതിനുപകരം ചിലരുടെ വ്യക്തിപരമായ സൗഹൃദങ്ങളുടെയും പരസ്പര പ്രശംസകളുടെയും ആഘോഷങ്ങളായി ചുരുങ്ങും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നവംബര്‍ 14-ന് നടന്ന ഒരു അവാര്‍ഡ് ദാനച്ചടങ്ങിന്റെ വാര്‍ത്ത വായിച്ചപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചില ചോദ്യങ്ങളുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ പ്രതിബദ്ധതയാര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന പി.വി. വിവേകാനന്ദിന്റെ സ്മരണാര്‍ഥം ഇന്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് ലാമഹമ്യമഹലല.രീാ എഡിറ്റര്‍ സില്‍ജി തോമസിന് സമ്മാനിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തിലെ പരിചയസമ്പത്തും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അവാര്‍ഡ് ലഭിച്ച വ്യക്തിയെ അഭിനന്ദിക്കുന്നു. അവരുടെ സാഹിത്യപരവും സര്‍ഗാത്മകവുമായ പ്രവര്‍ത്തനങ്ങളെ വിലകുറച്ചു കാണുന്നുമില്ല. എന്നാല്‍ ഈ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വിശേഷണങ്ങളാണ് ചില ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്താണ് ഇവിടെ വിലയിരുത്തപ്പെട്ട മാധ്യമപ്രവര്‍ത്തനം? എന്താണ് സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം? വാര്‍ത്തയില്‍ പറയുന്നതനുസരിച്ച്, അവര്‍ അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം പത്രത്തിന്റെ എഡിറ്ററായിരുന്നു. സില്‍ജി ജെ. ടോം എന്ന പേരില്‍ ഫീച്ചറുകളും ലേഖനങ്ങളും പുസ്തകാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് പരിഭാഷകളും നോവല്‍ വിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. എഴുത്തുകൂട്ടമായ 'ദി കമ്മ്യൂണ്‍ ഓഫ് ലെറ്റേഴ്‌സി'ലെ അംഗവുമാണ്. ഇതൊക്കെ തീര്‍ച്ചയായും അഭിനന്ദനാര്‍ഹമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളാണ്. സാഹിത്യരംഗത്തും ഭാഷാപ്രവര്‍ത്തനരംഗത്തും അവയ്ക്ക് അവരുടേതായ സ്ഥാനമുണ്ട്. എന്നാല്‍ ഇവയെല്ലാം ചേര്‍ത്തുവെച്ചാല്‍ എങ്ങനെയാണ് അത് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനമാകുന്നത്? ഒരു പുസ്തകത്തിന്റെ ആസ്വാദനം എഴുതുന്നത് സാഹിത്യപ്രവര്‍ത്തനമാണ്. ഒരു നോവല്‍ പരിഭാഷപ്പെടുത്തുന്നത് ഭാഷാപരമായ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. ഫീച്ചറുകളും ലേഖനങ്ങളും എഴുതുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് സ്വതവേ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാകുന്നില്ല. സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനം എന്നത് അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ്. അധികാരത്തിന്റെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക, അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നിലെത്തിക്കുക, മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടുക, അഴിമതിയും അനീതിയും ചോദ്യം ചെയ്യുക, പൊതുസമൂഹത്തിന് അറിവും ബോധ്യവും നല്‍കുക. ചിലപ്പോഴെങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങളും സൗഹൃദങ്ങളും മാറ്റിവെച്ച് അധികാരത്തോടും സംവിധാനങ്ങളോടും ഏറ്റുമുട്ടാനുള്ള ആര്‍ജവം കാണിക്കുക. ഇതൊക്കെയാണ് സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ ചില അടിസ്ഥാന അടയാളങ്ങള്‍. ഇത്തരം ഇടപെടലുകളുടെ ഒരു ഉദാഹരണമെങ്കിലും അവാര്‍ഡ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിക്കാമായിരുന്നില്ലേ? ഏതെങ്കിലും ജനകീയ വിഷയത്തില്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുണ്ടോ? പ്രവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ മാധ്യമ ഇടപെടലുകളുണ്ടോ? സ്ത്രീകള്‍, തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചര്‍ച്ചയും മാറ്റവും സൃഷ്ടിച്ച മാധ്യമ ഇടപെടലുകളുണ്ടോ? അധികാരകേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയ അന്വേഷണങ്ങളോ പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോ? ഇവയൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുകയല്ല. അങ്ങനെയുണ്ടെങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അവാര്‍ഡ് നല്‍കുന്നവര്‍ക്കുണ്ട്. കാരണം, പുരസ്‌കാരത്തിന്റെ അര്‍ഹത വിശദീകരിക്കേണ്ടത് പുരസ്‌കാര സമിതിയാണ്. ഇവിടെയാണ് മറ്റൊരു പ്രധാന ചോദ്യം ഉയരുന്നത്. പി.വി. വിവേകാനന്ദിനെപ്പോലെ മാധ്യമപ്രവര്‍ത്തനത്തിലും പൗരാവകാശ പ്രവര്‍ത്തനങ്ങളിലും പ്രതിബദ്ധത പുലര്‍ത്തിയ ഒരാളുടെ സ്മരണാര്‍ഥം നല്‍കുന്ന പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള എന്തെങ്കിലും മൂല്യനിര്‍ണയ മാനദണ്ഡങ്ങളുണ്ടോ? അല്ലെങ്കില്‍ ഒരു വ്യക്തിയുടെ മാധ്യമരംഗത്തെ പരിചയസമ്പത്തും ഏതാനും സാഹിത്യപ്രവര്‍ത്തനങ്ങളും പരിഗണിച്ച് ആര്‍ക്കും നല്‍കാവുന്ന ഒരു പൊതുവായ അംഗീകാരമായി അത് മാറുകയാണോ? അവാര്‍ഡ് നല്‍കുന്ന സംഘടനയുടെ പേരില്‍ തന്നെ 'സിവില്‍ റൈറ്റ്‌സ്' അഥവാ പൗരാവകാശം എന്ന വലിയ ആശയമുണ്ട്. ആ പേര് ഒരു ഉത്തരവാദിത്വം കൂടിയാണ്. പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്ന ഒരു പുരസ്‌കാരമായിരിക്കണം അത്. പേരില്‍ മാത്രം പൗരാവകാശവും പ്രഖ്യാപനത്തില്‍ മാത്രം സാമൂഹിക പ്രതിബദ്ധതയും മതിയാകില്ല. ഇന്നത്തെ കാലത്ത് അവാര്‍ഡുകള്‍ക്ക് ഒരു കുറവുമില്ല. സംഘടനകള്‍ രൂപീകരിക്കുന്നു. ഭാരവാഹികളെ നിശ്ചയിക്കുന്നു. അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അവാര്‍ഡ് സ്വീകരിക്കാന്‍ ആളുകളെ കണ്ടെത്തുന്നു. പിന്നീട് പരസ്പരം അഭിനന്ദനങ്ങള്‍, പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍, ആശംസകള്‍. എല്ലാം ഭംഗിയായി നടക്കുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് അവാര്‍ഡ് നല്‍കുന്നു. അടുത്ത ഘട്ടത്തില്‍ മറ്റൊരു വേദിയില്‍ ഇവര്‍ പരസ്പരം വിശിഷ്ടാതിഥികളാകുന്നു. അങ്ങനെ അംഗീകാരങ്ങളുടെ ഒരു പരസ്പര വിനിമയ ശൃംഖലതന്നെ രൂപപ്പെടുന്നു. ഇതിനിടയില്‍ യഥാര്‍ഥത്തില്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരും അധികാരത്തോട് ഏറ്റുമുട്ടിയവരും പലപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അവാര്‍ഡ് നല്‍കുന്നത് തെറ്റല്ല. എന്നാല്‍ എന്തിനാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. അവാര്‍ഡ് ജേതാവിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്? എന്ത് മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്? ആരാണ് തിരഞ്ഞെടുപ്പ് നടത്തിയത്? മറ്റ് പരിഗണിക്കപ്പെട്ട പേരുകള്‍ എന്തൊക്കെയാണ്? ഇതൊക്കെ വ്യക്തമാക്കുമ്പോഴാണ് ഒരു പുരസ്‌കാരത്തിന് വിശ്വാസ്യത കൈവരുന്നത്. അല്ലാത്തപക്ഷം അവാര്‍ഡ് ഒരു അംഗീകാരമല്ല, പരസ്പരം സന്തോഷിപ്പിക്കാനുള്ള ഒരു ചടങ്ങ് മാത്രമായി മാറും. ഒരാള്‍ക്ക് അവാര്‍ഡ് നല്‍കുന്നതുകൊണ്ട് അയാള്‍ മഹാനാകണമെന്നില്ല. അതുപോലെ ഒരാള്‍ക്ക് അവാര്‍ഡ് നല്‍കാതിരിക്കുന്നതുകൊണ്ട് അയാളുടെ സംഭാവനകള്‍ ചെറുതാകുന്നുമില്ല. പക്ഷേ, അവാര്‍ഡിന്റെ മൂല്യം നിര്‍ണയിക്കുന്നത് അതിന്റെ പേരിലല്ല, അത് നല്‍കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളുടെ ഗുണനിലവാരത്തിലാണ്. സാഹിത്യപ്രവര്‍ത്തനത്തിന് സാഹിത്യ അവാര്‍ഡ് നല്‍കാം. വിവര്‍ത്തനത്തിന് വിവര്‍ത്തന പുരസ്‌കാരം നല്‍കാം. മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് മാധ്യമ അവാര്‍ഡ് നല്‍കാം. പൗരാവകാശ പോരാട്ടങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കാം. ഓരോ മേഖലയ്ക്കും അതിന്റേതായ മാനദണ്ഡങ്ങളുണ്ടാകണം. എല്ലാത്തിനും കൂടി ഒരൊറ്റ വിശേഷണം: 'സാമൂഹിക പ്രതിബദ്ധത'!അങ്ങനെയാണെങ്കില്‍ സാമൂഹിക പ്രതിബദ്ധത എന്ന വാക്കിന്റെ അര്‍ഥം തന്നെ നാം പുനര്‍നിര്‍വചിക്കേണ്ടിവരും. അവാര്‍ഡുകള്‍ പെരുകുന്നതില്‍ ആര്‍ക്കും പരാതിയില്ല. പക്ഷേ, അവാര്‍ഡുകളുടെ എണ്ണം കൂടുമ്പോള്‍ അവയുടെ നിലവാരം കുറയരുത്. ആദരിക്കപ്പെടുന്നവരുടെ വ്യക്തിത്വത്തേക്കാള്‍ ആദരിക്കുന്നവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടാതിരിക്കണം. അവാര്‍ഡുകള്‍ പരസ്പരം പുറംചൊറിയാനുള്ള ഉപാധികളല്ല; സമൂഹത്തിനുവേണ്ടി നിശ്ശബ്ദമായും നിസ്വാര്‍ഥമായും പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മറന്നുപോകുമ്പോള്‍ അവാര്‍ഡുകള്‍ വെറും ഫ്രെയിമിലൊതുങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളും പ്ലാക്കുകളുമായി മാറും.
Jayan varghese 2026-11-18 02:07:08
നിരീക്ഷകൻ സത്യസന്ധനും ധാർമ്മികനുമായ ഒരു മനുഷ്യസ്നേഹി ആണെന്ന്‌ മനസ്സിലാവുന്നു. കച്ചവട താൽപ്പര്യത്തോടെ വേര് പിടിച്ചു വളരുന്ന ഒരു സമൂഹത്തിൽ സത്യവും ധർമ്മവും ഇന്നും ശരശയ്യയിൽ തന്നെയാണ് സാർ. സത്യത്തിനും ധർമ്മത്തിനും വേണ്ടി വാദിക്കുന്ന നിങ്ങൾക്ക് ആത്മസംതൃപ്തിയുടെ ഒരു വൻ റവന്യൂ ലഭ്യമാവുന്നുണ്ട് എന്നതൊഴിച്ചാൽ നിങ്ങളെന്നും പിൻ ബഞ്ചിൽ തന്നെ ആയിരിക്കും. എങ്കിലും അവിടെ സ്വർഗ്ഗമുണ്ട്. അധർമ്മികൾ അന്വേഷിച്ചു കണ്ടെത്തുന്ന നരകങ്ങളേക്കാൾ നിങ്ങൾ എത്ര ഉയരെ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക