
ന്യൂയോർക്കിലെ യോങ്കേഴ്സിലുള്ള സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫാമിലി നൈറ്റ് 2026' കഴിഞ്ഞ കുറെ വർഷങ്ങളിലെ ഏറ്റവും സജീവവും വർണ്ണാഭമായ പരിപാടികളിലൊന്നായി മാറി. വിശ്വാസം, കുടുംബം, കൂട്ടായ്മ (Faith, Family, Fellowship) എന്നീ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ഈ കുടുംബ സംഗമം മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. തിരുവാതിര, ആക്ഷൻ സോങ്, വിവിധ നൃത്തങ്ങൾ എന്നിവയുടെ കൊറിയോഗ്രാഫിയും പരിശീലനവും ടെസ്സി കൊച്ചമ്മ വളരെ മനോഹരമായി നിർവ്വഹിച്ചു.

2026 നവംബർ 14, ശനിയാഴ്ച വൈകിട്ട് വിപുലമായ ഔദ്യോഗിക ചടങ്ങുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഇടവക വികാരി റവ. ജുബിൻ വർഗ്ഗീസ് അച്ചന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്ത റെവ. ജെയ്സൺ വര്ഗീസ് അച്ചൻ ഉദ്ഘാടന പ്രാർത്ഥന നിർവഹിച്ചു. ചടങ്ങിൽ സെലാ സാബു & റോണൽ ജുബിൻ എന്നിവർ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് ജനറൽ കൺവീനർ ശ്രീ. ജോസൻ ജോസഫ് സ്വാഗത പ്രസംഗം നടത്തി. ലീന ഡാനിയൽ പരിപാടിയുടെ എം.സി. ആയി (Master of Ceremonies) പ്രവർത്തിച്ചു.

ഇടവകാംഗങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ജോഹാൻ അനുജ്, ജുബിൻ അച്ചൻ, ശാന്തമ്മ ജോർജ്ജ്, മെലീസ ജോർജ്ജ്, ജോസഫ് ഉമ്മൻ, സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ), ഷാജു പീറ്റർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെന്റ് തോമസ് ഇടവക ഗായക സംഘത്തിന്റെ സംഗീത സാന്ദ്രമായ ഗാനങ്ങൾ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി,

കൂടാതെ ആരോൺ & ഓസ്റ്റിൻ ,കെസിയ സജി, എന്നിവരുടെ ഡാൻസ് പെർഫോമൻസും, അഷിത യുടെ നേതൃത്വത്തിൽ സേവിക സംഘത്തിന്റെ തിരുവാതിരയും, ജൂനിയർ & സീനിയർ ടീമുകളുടെ ഗ്രൂപ്പ് ഡാൻസുകളും കാണികളുടെ പ്രശംസ നേടി.

ഇടവക മിഷൻ അംഗങ്ങളുടെയും സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പിന്റെയും സംയുക്ത ആക്ഷൻ സോങ്, മിനി ജോണിന്റെ ബൈബിൾ പാരായണം, ജിജി ഈഷോ & ഏഥൻ മത്തായി എന്നിവരുടെ ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഏഞ്ചല & ആരോൺ എന്നിവരുടെ ഡ്യൂയറ്റ് സോങ് എന്നിവയും പരിപാടിയുടെ ഹൈലൈറ്റുകളായി. സീനിയർ സിറ്റിസൺ സഖ്യത്തിന്റെ ഗുമാ ഗുമാ കെ മാര എന്ന പാട്ട് സദസ്സിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. തിരുവാതിര, ആക്ഷൻ സോങ്, വിവിധ നൃത്തങ്ങൾ എന്നിവയുടെ കൊറിയോഗ്രാഫിയും പരിശീലനവും ടെസ്സി കൊച്ചമ്മ വളരെ മനോഹരമായി നിർവ്വഹിച്ചു.

പരിപാടിയുടെ ഭാഗമായി Spice Village ന്യൂയോർക്ക് തയ്യാറാക്കിയ സ്വാദിഷ്ടമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

സമാപന സെഷനിൽ കുഞ്ഞുമോൻ വാളക്കുഴി (കെ. ജോൺ മാത്യു) അവതരിപ്പിച്ച മിമിക്രിയും, എല്ലാവരുടെയും പങ്കാളിത്തത്തോടെ നടന്ന ബിങ്കോ ഫൺ ഗെയിംസും സദസ്സിൽ ചിരിയും ആഹ്ളാദവും പടർത്തി. ഇടവക സെക്രട്ടറി ജോൺ എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു. തുടർന്ന് സമാപന പ്രാർത്ഥനയ്ക്കും ആശീർവാദത്തിനുംശേഷമാണ് ഈ വർഷത്തെ ഫാമിലി നൈറ്റ് ആഘോഷങ്ങൾ സമാപിച്ചത്.

ഈ മനോഹരമായ കുടുംബ സംഗമം ഇടവകാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും കൂടുതൽ ദൃഢപ്പെടുത്തുന്നതിന് കാരണമായി എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
