
അമേരിക്കയിലെ ഫ്ളോറിഡ ആസ്ഥാനമായി 501 സി നോണ്‍പ്രോഫിറ്റ് ഓർഗനൈസേഷനായി പ്രവർത്തിക്കുന്ന നോബൽ ഫ്രെയിംസ് ഫെസ്റ്റ് യു.എസ്.എ നടത്തുന്ന നോബൽ ഷോർട്ട് ഫിലിംസ് ഫെസ്റ്റിൽ സ്പോണ്സര്ഷിപ്പ്പ്രോഗ്രാം പ്രശസ്ത കുലിനറി മാജിക് കിംഗ് ഷെഫ് നളൻ ഉദ്ഘാടനം ചെയ്തു. ഓവീഡോ യിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ ജി.എഫ്.എഫ് ചീഫ് കോ -ഓർഡിനേറ്റർ ജിബി ചിറ്റേടത്ത് അധ്യക്ഷ വഹിച്ചു. ഡിന്നർ വിത്ത് നളൻ എന്ന പരിപാടിയോടനുബന്ധിച്ചു നിരവധിപേർ പങ്കെടുത്തു.

രുചിലോകത്തെ സാമ്രാട്ടായ ഷെഫ് നളൻ്റെ മേൽനോട്ടത്തിൽ നടത്തിയ ഭക്ഷണപരിചയം ഏറെ ആസാദ്വകരമായിരുന്നുവെ ന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഹ്രസ്വചിത്രമേഖലയെ പ്രോത്സാഹി പ്പിക്കുന്നതിനായി നോബൽ ഫ്രെയിംസ് ഫെസ്റ്റ് യുഎസ്എ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാ ണെന്ന് ഉദ്ഘാടനസമ്മേളത്തിൽ ഷെഫ് നളൻ പറഞ്ഞു. യോഗത്തിൽ പൗലോസ് കുയിലാടൻ സ്വാഗതവും വർക്കി പെരിയപ്പുറം നന്ദിയും രേഖപ്പെടുത്തി.
മലയാളി അസോസിയേഷൻ ഓഫ് ഡേറ്റോണ പതിനായിരം ഡോളറിൻ്റെ പ്ലാറ്റിനം സ്പോൽസർഷിപ്പ് ഉദ്ഘാടനസമ്മേളനത്തിൽ ഏറ്റെടുത്തു. കൂടാതെ മറ്റു പ്രമുഖ സ്പോണ്‍സേഴ്സും ഉദ്ഘാടനത്തിൽ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതായി കോ ഓർഡിനേറ്റർ അറിയിച്ചു. ആഗോളവ്യാപകമായി 38 രാജ്യങ്ങളിൽനിന്നുള്ള എൻട്രികൾ ഇതിനോടകം നോബൽ ഫ്രെയിംസ് ഫെസ്റ്റ് യുഎസ്എയ്ക്കു ലഭിച്ചു കഴിഞ്ഞതായി ഫെസ്റ്റിവൽ ചെ യർമാൻ പൗലോസ് കുയിലാടൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ globalframesfest.org സൈറ്റിൽ ലഭ്യമാണ്.

സ്പോണ്‍സര്‍ഷിപ്പിൻ്റെ കോ ഓർഡിനേറ്റേഴ്സ് വർക്കി പെരിയപ്പുറം, പ്രവിബ് നായർ, ദീപക് പട്ടേൽ, വിവേക് മൽഹോത്ര, ടോമി മാത്യു, ജസ്റ്റിൻ ആൻ്റണി, ആഷിക് പട്ടേൽ, ബാലാജി സുബ്രഹ്മണ്യം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2027 ഫെബ്രുവരി 20-ന് ഒർലാൻഡോയിൽ നടത്തുന്ന ഗ്രാൻഡ് ഫിനാലേക്കും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ലൈവ് തീയേറ്റർ പ്രദർശനത്തിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.