
കുടുംബത്തെക്കുറിച്ചു പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ടീച്ചർ ബോർഡിൽ ഒരു ചിത്രം വരച്ചിട്ടു പറഞ്ഞു , ഇതാണ് ഫാമിലി ട്രീ . അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവരേയും ചേർത്ത് ഇനി നിങ്ങളെല്ലാവരും അവരവരുടെ ഫാമിലി ട്രീ വരയ്ക്കൂ . കുട്ടികൾ ആവേശത്തോടെ ചിത്രം വരയ്ക്കുമ്പോൾ ഒരു കുട്ടി പിൻബെഞ്ചിൽ ഇരുന്നു കരയുന്നതു ശ്രദ്ധിച്ച ടീച്ചർ അടുത്തു ചെന്നു "എന്തു പറ്റി?” എന്നു ചോദിച്ച് അവളുടെ ചിത്രത്തിലേയ്ക്കു നോക്കി അതിലൂടെ അവളുടെ ജീവിതം വായിച്ചു, പിന്നെ നിറഞ്ഞ കണ്ണുകൾ പതുക്കെ തുടച്ചു കൊണ്ടു പറഞ്ഞു “സാരമില്ല കുഞ്ഞേ ടീച്ചർക്ക് മനസ്സിലാവും ഈ നനവിനു പിന്നിലെ നോവ് , മറ്റാരെക്കാളും
