Image

ബാജി ഓടംവേലിയുടെ പുസ്തക പരിചയം 50 ലക്കം പിന്നിട്ടു

Published on 12 November, 2026
ബാജി ഓടംവേലിയുടെ പുസ്തക പരിചയം 50 ലക്കം പിന്നിട്ടു

ഇമലയാളി ഓൺലൈൻ പത്രത്തിലും, ഇമലയാളി വീക്കിലിയിലും തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന പുസ്തക പരിചയം എന്ന സ്ഥിരം പക്തി അൻപത് ലക്കം പിന്നിട്ടിരിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയുമാണ് ഈ പക്തിയിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ മുഴുവൻ എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ചരിത്ര ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ബാജി ഓടംവേലിയെ അക്ഷരവേദി പ്രവർത്തകർ അനുമോദിച്ചു. 
ഈ പക്തിയിലൂടെ പുസ്തകം പരിചയപ്പെടുത്താൻ താത്പര്യപ്പെടുന്നവർ Baji Odamveli, 9913 Moccasin Creek Ln, McKinney, Texas, 75071, Tel # 915 613 6566 എന്ന വിലാസത്തിലേക്ക് പുസ്തകത്തിൻ്റെ ഓരോ കോപ്പി അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. 
    
ആദ്യം പ്രസിദ്ധീകരിച്ച മുപ്പതെണ്ണം ചേർത്ത് 'അമേരിക്കൻ മലയാളി എഴുത്തിനെ എഴുത്തുകാരെ അറിയാം' എന്ന ഒന്നാം ഭാഗം പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. പത്തനംതിട്ടയിൽ നിന്നുള്ള സാഹിതി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 


1. അബ്‌ദുൾ പുന്നയൂർക്കുളം - പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ (നോവൽ), 2. അഭിനാഷ് തുണ്ടുമണ്ണിൽ - പരന്ത്രീസ് കുഴൽ (നോവൽ), 3. ആമ്പഴയ്‌ക്കാട്ട് ശങ്കരൻ - കൊടുക്കാക്കടം (കഥാസമാഹാരം), 4. എബ്രഹാം തോമസ് - അമേരിക്കൻ നേർക്കാഴ്ചകൾ (ലേഖനസമാഹാരം), 5. എസ്. അനിലാൽ - ഫിത്ർ സകാത്ത് (കഥാസമാഹാരം), 6. എ. സി. ജോർജ്ജ് - പാളങ്ങൾ (നോവൽ), 7. മാടശ്ശേരി നീലകണ്ഠൻ - പ്രപഞ്ചലോട്ടറി (കവിതാസമാഹാരം), 8. കെ. വി. പ്രവീൺ - ഭൂമിയിൽ നിഷ്‌കളങ്കതയ്‌ക്കു മാത്രമായി ഒരിടമില്ല (കഥാസമാഹാരം), 9. ജെ. മാത്യൂസ് - മുൻപേ നടന്നവർ (അവതാരിക, കഥ, കവിത, ലേഖനം), 10. ജേ സി ജെ (ജേക്കബ് ജോൺ) - സഹ്യപുത്രി (കവിതാസമാഹാരം), 
11. ജോസ് ഓച്ചാലിൽ - പറുദീസയിലെ ചക്രവാകപ്പക്ഷികൾ (കഥാസമാഹാരം), 12. ജോസഫ് നമ്പിമഠം - നടക്കാനിറങ്ങിയ കവിത (കവിതാസമാഹാരം), 13. ജോൺ ഇളമത - ജീവിക്കാൻ മറന്നുപോയവർ (നോവൽ), 14. ജോൺ മാത്യു - കളിപ്പാട്ടം (കഥാസമാഹാരം), 15. ജോർജ് വർഗീസ്  (ജയൻ) - വചനം ധ്യാനം ഗാനം (ലേഖനങ്ങൾ/ഗാനം), 16. തമ്പി ആൻ്റണി - ഡോഗ് വാക്കർ (കഥാസമാഹാരം), 17. തെക്കന്മാർ (രാജേഷ് തെക്കന്മാർ) - പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (കഥാസമാഹാരം), 18. ബാബു പാറയ്‌ക്കൽ - റെയിൽ ചക്രങ്ങൾ (കഥാസമാഹാരം), 19. ബിജോ ജോസ് ചെമ്മാന്ത്ര - ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ (കഥാസമാഹാരം), 20. ബെന്നി കുര്യൻ - അമേരിക്കൻ കഥക്കൂട്ടം (കഥാസമാഹാരം - എഡിറ്റർ ),

21. മനോ ജേക്കബ് - ഒരു പിരിയൻ ഗോവണി (ആത്മകഥ), 22. മനോഹർ തോമസ് - കിളിമഞ്ജാരോയിൽ മഴ പെയ്യുമ്പോൾ (കഥാസമാഹാരം), 23. മാലിനി (നിർമ്മല ജോസഫ്) - നൈജൽ (കഥാസമാഹാരം), 24. രാജു തരകൻ - ഇടയകന്യക - (ലേഖനസമാഹാരം), 25. രാജു മൈലപ്രാ - അറുപതിൽ അറുപത്. (ലേഖനം/കഥ), 26. വേണുഗോപാലൻ കോക്കോടൻ - കൂത്താണ്ടവർ (നോവൽ), 27. ഷാജു ജോൺ - കോർമ്പൽ (കവിതാസമാഹാരം), 28. സന്തോഷ് പാല - കാറ്റു വീശുന്നിടം (കവിതാസമാഹാരം), 29. സാംജീവ് (സാമുവേൽ ഗീവർഗീസ്) - നിധി (കഥാസമാഹാരം), 30. സാംസി കൊടുമൺ - വെനീസിലെ പെൺകുട്ടി (കഥാസമാഹാരം)

31. സാംജീവ് - കഥ പറയുന്ന കല്ലുകൾ (സഞ്ചാരസാഹിത്യം), 33. ഉഷ നായർ - ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ (കവിതാസമാഹാരം), 34. സോയ നായർ - 100 പോസിറ്റീവ് ടാബ്ലറ്റ്സ് (കുറിപ്പുകൾ), 35. ബിന്ദു ടിജി - നിശ്ശബ്ദ ദൂരങ്ങൾ (കവിതാസമാഹാരം), 36. റഹിമാബി മൊയ്തീൻ - വെയിൽ ചായും നേരം (ഓർമ്മക്കുറിപ്പുകൾ), 37. ജോസ് ചെരിപ്പുറം - അളിയൻ്റെ പടവലങ്ങ (ഹാസ്യസാഹിത്യം),  38. നസ്രേത്തിൽ ജോസ് വർഗ്ഗീസ് - സീതാചക്രം (കവിതാസമാഹാരം), 39. ഫിലിപ്പ് തോമസ് - രാമഴവില്ല് (കഥാസമാഹാരം), 40. ഉമ - ഡാഫോഡിൽസ് പൂക്കും കാലം (കഥാസമാഹാരം),

41. തെരേസാ ടോം - തെരേസാ ടോമിൻ്റെ കവിതകൾ (കവിതാസമാഹാരം), 42. ജയൻ കെ. സി. - പച്ചയ്ക്ക് (കവിതാസമാഹാരം), 43. സിനി പണിക്കർ - യാനം സീതായനം (നോവൽ), 44. സജി മാടപ്പാട്ട് - ചിറക്കൽ പെരുങ്കളിയാട്ടം (പഠന–ഗവേഷണ ഗ്രന്ഥം), 45. എം. പി. ഷീല - മൂന്നാമൂഴം (നോവൽ), 46. ജേക്കബ് തോമസ് വിളയിൽ - പത്രോസിൻ്റെ വാൾ (നാടകം), 47. രതീദേവി - അടിമവംശം (കഥാസമാഹാരം), 48. കോരസൺ - പ്രവാസിയുടെ നേരും നോവും (ലേഖനസമാഹാരം), 49. ഡോ. സുകുമാർ കാനഡ - ഞാനതിൽ രസികനേകൻ (കവിതകൾ), 50. ഡോണ മയൂര - നീല മൂങ്ങ (കവിതകൾ), എന്നീ അൻപത് അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ ഓരോ പുസ്തകങ്ങളെയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.    
ബാജി ഓടംവേലി, ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറിയായും, അക്ഷരവേദിയുടെ രക്ഷാധികാരിയായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ ബാജി ഓടംവേലിയിൽ 915 613 6566 നിന്നും ലഭിക്കും. email :- bajikzy@yahoo.com
 

Join WhatsApp News
Saji Madapat 2026-11-12 06:05:22
ബാജി ഓടംവേലിക്ക് അഭിനന്ദനങ്ങൾ — അൻപതു ലക്കങ്ങൾക്ക്; അതിലേറെ, അൻപതു പുസ്തകങ്ങൾ മുഴുവൻ വായിച്ച്, ഓരോ എഴുത്തുകാരനോടും ചോദിച്ചുറപ്പിച്ച്, ഓരോന്നിനും അതിന്റേതായ വായന നൽകിയതിന്. ആ അൻപതിൽ 44-ാമത്തേത് എന്റെ 'ചിറക്കൽ പെരുങ്കളിയാട്ടം' ആയിരുന്നു; https://www.emalayalee.com/vartha/383517 ആ അനുഭവത്തിൽ നിന്നാണു പറയുന്നത്: ഇത് ഒരു പംക്തിയല്ല, ഒരു രേഖയാണ്. നാളെ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രം എഴുതുന്നയാൾ ആദ്യം തുറക്കുന്നത് ഈ പട്ടികയായിരിക്കും — നോവൽ മുതൽ നാടകം വരെ, സഞ്ചാരസാഹിത്യം മുതൽ പഠനഗ്രന്ഥം വരെ, അൻപത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ അൻപതു പുസ്തകങ്ങൾ ഒരിടത്ത്. ഈ പംക്തി ഒരു എഴുത്തുകാരന് എന്തു ചെയ്യുമെന്നതിന് ഒരു സാക്ഷ്യം കൂടി പറയട്ടെ. ബാജിയുടെ പരിചയം വന്ന് പത്തു ദിവസത്തിനകം, കേരള ഫോക്‌ലോർ അക്കാദമിയുടെ 2025-ലെ കലാ പഠന–ഗവേഷണ ഗ്രന്ഥ പുരസ്കാരത്തിന് ഈ പുസ്തകവും, ഡോക്യുമെന്ററി പുരസ്കാരത്തിന് അതേ പെരുങ്കളിയാട്ടത്തെക്കുറിച്ചുള്ള 'മുപ്പത്തൈവർ' എന്ന ഡോക്യുമെന്ററിയും ഞാൻ സമർപ്പിച്ചു. അപേക്ഷിക്കാനുള്ള ധൈര്യവും അതിന്റെ അടിത്തറയും തന്നത് ആ വായനയാണ്; പുസ്തകത്തിന്റെ അപേക്ഷയ്ക്ക് അനുബന്ധമായി ചേർത്തതും ഈ പരിചയം തന്നെ. ഡാലസിൽ എഴുതിയ ഒരു വായന ഇന്ന് ചിറക്കൽ കോവിലകത്തെ അക്കാദമി ഫയലിൽ ഇരിക്കുന്നു. പുരസ്കാരം വന്നാൽ അതിന്റെ ആദ്യ പങ്ക് ബാജിക്കാണ്. ആദ്യ മുപ്പതു ലക്കങ്ങൾ 'അമേരിക്കൻ മലയാളി എഴുത്തിനെ, എഴുത്തുകാരെ അറിയാം' എന്ന പുസ്തകമായത് ആ രേഖയ്ക്കു കിട്ടിയ അച്ചടിയുടെ ആയുസ്സാണ്; രണ്ടാം ഭാഗം വൈകാതിരിക്കട്ടെ. ഈ പംക്തിക്ക് അൻപതു ലക്കം തുടർച്ചയായി ഇടം നൽകിയ ഇ-മലയാളിക്കും, ബാജിയെ ആദരിച്ച അക്ഷരവേദിക്കും നന്ദി. അമേരിക്കൻ മലയാളി എഴുത്തുകാരോട് ഒരു അപേക്ഷ: താങ്കളുടെ പുസ്തകം ഈ അൻപതിൽ ഇല്ലെങ്കിൽ, ഒരു കോപ്പി ബാജിക്ക് അയയ്ക്കുക; വിലാസം മുകളിലുണ്ട്. ഇനി നൂറിലേക്ക് — ആ വഴിയിലും ഞങ്ങൾ വായനക്കാരായി കൂടെയുണ്ട്. സജി മാടപ്പാട്ട്, മെംഫിസ്
ജോസഫ് നമ്പിമഠം 2026-11-12 19:16:15
Congratulations Baji for your dedication and determination to bring the books and their authors to the spot light. It is really a rare and unique project. Best wishes.
Raju Mylapra 2026-11-12 22:12:57
പ്രിയ ബാജി: അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തുന്നതിനായി താങ്കൾ നടത്തുന്ന സ്തുത്യർഹമായ ഈ സേവനത്തിനു അഭിനന്ദനങ്ങൾ. തുടരുന്ന ഈ ശ്രമകരമായ പരിശ്രമത്തിനു നന്മകൾ നേരുന്നു!
Sudhir Panikkaveetil 2026-11-13 02:56:18
ശ്രീ ബാജി ഓടംവേലി - എല്ലാവരും നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നത് സന്തോഷകരം. എന്റെയും അഭിനന്ദനം. നിങ്ങളെ ഉപദ്രവിക്കാൻ ഒരു പരദൂഷണ വീരനും അയാളുടെ അടിമകളും ഇല്ലാത്തത് ഭാഗ്യം. എനിക്ക് അങ്ങനെ ഒരു നിർഭാഗ്യം ഉണ്ടായി. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള എന്റെ മൂന്ന് നിരൂപണ ഗ്രന്ഥങ്ങൾ ആരും അറിയാതെ വിസ്മരിക്കപ്പെട്ടുപോയി. നിങ്ങൾക്കും നിങ്ങളെ അനുമോദിക്കുന്നവർക്കും നന്മകൾ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക