Image

മരണശേഷം തെളിയുന്ന ഓർമ്മകൾ (കവിത: കെ.സി.അലവിക്കുട്ടി)

Published on 11 November, 2026
മരണശേഷം തെളിയുന്ന ഓർമ്മകൾ (കവിത: കെ.സി.അലവിക്കുട്ടി)

ഇമയടഞ്ഞ 
കണ്ണുകളിൽ
ഓർമ്മകളുടെ 
നിശ്ശബ്ദത
നിറയുമ്പോൾ 
മറന്നുപോയൊരു 
താരാട്ടുപാട്ട് 
കാറ്റിലൂടെ ഒഴുകി 
അമ്മയെ പോലെ, 
അരികിലിരിക്കും.

ജീവിച്ചിരുന്നപ്പോൾ 
കാണാത്ത  
കേൾക്കാത്ത 
സന്തോഷങ്ങൾ 
അമ്മയാണെന്ന് 
തോന്നുന്ന 
ആഹ്ലാദത്തിൽ 
മഴത്തുള്ളികളുടെ 
ശബ്ദത്തിൽ വന്ന് 
അടഞ്ഞ 
കൺ പോളകളെ 
വാത്സല്യത്തോടെ,
തുറന്നുണർത്തും.

ഉണർന്ന 
കണ്ണുകളിൽ 
ആദ്യം നുണഞ്ഞ 
അമ്മിഞ്ഞ് 
ഒരു വെളുത്ത 
രുചി പടർത്തി 
മുഴുവൻ 
ഓർമ്മകൾ 
ചൊരിഞ്ഞ് തന്ന് 
അമ്മ 
നടന്നകലുന്നമാതിരി 
പതുക്കെ 
അപ്രത്യക്ഷമാകുമ്പോൾ 
ഓർമ്മകൾ 
മരണത്തോട് 
സ്നേഹം 
പറഞ്ഞുകൊണ്ടിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക