Image

ഇല ( കവിത : സിംപിൾ ചന്ദ്രൻ )

Published on 10 November, 2026
ഇല ( കവിത : സിംപിൾ ചന്ദ്രൻ )

പഴുത്തതാണ്
കൊഴിഞ്ഞതാണ്
എടുക്കരുത്.

ഊട്ടിയതാണ്.
പൂമൊട്ടുകളെ
താരാട്ടിയതാണ്.
മഴയിൽ കുടയായതാണ്
വെയിൽകൊള്ളാതെ 
കാത്തതാണ്
കരളാൻവന്ന കീടത്തിന്
ഉടൽപ്പാതിനല്കി
രക്ഷിച്ചതാണ്.
കാറ്റിനൊത്ത്
ചിരിച്ചതാണ്.

പൂ വിടർന്നു
മരം മറന്നു.

പഴുത്തതാണ്,
അതേ കാറ്റിനാൽ 
കൊഴിഞ്ഞതാണ്,
എടുക്കരുത്.
സ്നേഹിക്കരുത്.
സ്വസ്ഥമായി മണ്ണടിഞ്ഞോട്ടെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക