
എൻ്റെ പൂച്ച
മടക്കുസാനേ തിന്നു
അതു കൊണ്ട് മടക്കി മടക്കി
മടിക്കുത്തിൽ
ഞാൻ കരുതും
ഒരു പൂച്ചയെ.
പൂച്ച
ഒരു പ്രകൃതിയാണ്
ശബ്ദം കൊണ്ട് തൻ്റെ സാന്നിദ്ധ്യം
അറിയിക്കുന്ന ഒരു പതുങ്ങി.
ഇണ ചേരുന്നതിൽ മടിയില്ലാത്തവൻ
മടിക്കുത്തില്ലാത്തവൻ.
ജംസ് തിന്നുന്ന പൂച്ചയും
ഗുലാബ് ജാം തിന്നുന്ന പൂച്ചയും
എൻ്റെ നാട്ടിലുണ്ട്
പണ്ടൊക്കെ മീൻതല
മതിയായിരുന്ന പൂച്ച
ഇന്ന്
മതിൽ മുകളിലിരുന്ന്
തത്വജ്ഞാനിയാകുന്നത്
കണ്ടാലറിയാം
അല്പജ്ഞാനത്തേക്കാൾ
വലുതാണ്
പൂച്ചയുടെ തത്വജ്ഞാനം.