Image

ഫോമാ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാം മത്തായി, ജൂഡി ജോസ്, ഷെല്ലി തോമസ് എന്നിവരെ ഡാലസിൽ ആദരിച്ചു

ബിനോയി സെബാസ്റ്റ്യൻ Published on 06 November, 2026
ഫോമാ നേതൃത്വത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാം മത്തായി, ജൂഡി ജോസ്, ഷെല്ലി തോമസ് എന്നിവരെ ഡാലസിൽ ആദരിച്ചു

ഡാലസ്: അന്താരാഷ്ട്ര മലയാളി സാംസ്ക്‌കാരിക സംഘടനയായ ഫോമയുടെ 2026, 2028 വർഷങ്ങളിലെ ഭരണസാരഥി സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാം മത്തായി(നാഷണൽ വൈസ് പ്രസിഡന്റ്) ജൂഡി ജോസ്‌(വെസ് പ്രസിഡന്റ്, ടെക്സോമ റീജിയൺ) ഷെല്ലി തോമസ് (നാഷണൽ കമ്മിറ്റിയംഗം) എന്നിവരെ കോട്ടയം പാർലമെന്റംഗമായ കെ. ഫ്രാൻസീസ് ജോർജ് ബൊക്കെ നൽകി ആദരിച്ചു.

ഡാലസ് മലയാളി അസോസിയേഷനും(ഡിഎംഎ) നോർത്ത് ടെക്സ് മലയാളി അസോസിയേഷനും(എൻടിഎംഎ) സംയുക്തമായി നടത്തിയ ഒാണാഘോഷവേദിയിൽ നൂറുകണക്കിനു മലയാളി സഹൃദയരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ രണ്ടു അസോസിയേഷനുകളുടെയും പ്രവർത്തനമികവുകളെ അഭിനന്ദിച്ച ഫ്രാൻസീസ് ജോർജ് ഫോമയുടെ ഭാവിപ്രവർത്തനങ്ങൾ കേരളത്തിനും സമാനമായി നോർത്തമേരിക്കൻ സമൂഹത്തിനും കൂടുതൽ ഗുണപരമായ നേട്ടങ്ങൾ പകർന്നു നൽകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

ഫോമ കേരളത്തിൽ ഭാവനരഹിതർക്കായി നൽകി വരുന്ന ഭവനദാനപദ്ധതി കേരള സർക്കാരും ജില്ലാ, പ്രദേശിക ഭരണകൂടങ്ങളുമായി ചേർന്ന് കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നും പുതുതലമുറയെ ഫോമയിലേക്കാകർഷിക്കുന്നതിനായി ക്രിയാത്മകമാ യ കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും ജീവകാരുണ്യരംഗത്തു സജീവമായി പ്രവർത്തുമെന്നും ഫോാമ നാഷണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാമുവൽ മത്തായി പ്രസ്താവിച്ചു. . പുതുതായി രൂപീകൃതമായ ഫോമ ടെക്സോമ റീജയണിൽ ഉൾപ്പെടുന്ന ഒക്ലഹോമ, ഡാലസ് സിറ്റികളിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനകളെ ഉൾപ്പെടുത്തി വിവിധ ഭാവിപരിപാടികൾ നടത്തുമെന്ന് റീജയൺ വൈസ് പ്രസിഡായി തിരിഞ്ഞെടുക്കപ്പെട്ട ജൂഡി ജോസും നാഷണൽ കമ്മിറ്റി അംഗമായി രിരഞ്ഞെടുക്കപ്പെട്ട ഷെല്ലി തോമസും പറഞ്ഞു.

ഫോമാ സതേൺ റീജിൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ, നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജി ആലപ്പട്ട് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു. ഡക്സ്റ്റർ ഫെരേര, ലിൻഡ ഫിലിപ്‌സ്, രഷ്‌മ രഞ്ജൻ, സൈജു വർഗീസ്, മധു ജോസഫ്, ബിനോ കല്ലുങ്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വമേകി.
 

Join WhatsApp News
Foman 2026-11-06 16:58:55
തോന്നിയ പോലെ വാർത്തകൾ എഴുതി വിടാൻ ഫോമാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് അറിയാൻ കഴിഞ്ഞത്. ഫോമയുമായി ബന്ധപ്പെട്ട വാർത്തകൾ ഫോമയുടെ PRO വഴി കൊടുക്കാനാണ് ആ പൊസിഷൻ ആർക്കോ കൊടുത്തിരിക്കുന്നത്. ഈ വാർത്തയുടെ അടിയിൽ ഇങ്ങനെയൊരു കമന്റിടേണ്ടി വന്നതിൽ വിഷമമുണ്ട്.
തോമസ് സ്വീകരണത്തിൽ 2026-11-06 18:40:23
ഇത് എവിടെവച്ച് എപ്പോൾ കൊടുത്തു?. ഇത്രമാത്രം സ്വീകരണങ്ങൾ നാടുനീളെ ഏറ്റുവാങ്ങാൻ ഇതെല്ലാം വല്ല മലമറിക്കുന്ന പൊസിഷനും ആണോ?. ഇപ്രകാരം ധാരാളം തട്ടിക്കൂട്ട് വാർത്തകൾ കാണുന്നുണ്ട്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-11-06 23:21:46
💥🔥ഇത്ര ആദരണീയരും,ആരാധ്യരും, ലീഡർ ship ക്വാളിറ്റിയും ഉള്ളവർ ആണെങ്കിൽ ഇവർ അടുത്ത mid term തിരഞ്ഞെടുപ്പിൽ തീർച്ചയായും മത്സരിക്കണം. വെറും പീറ അസോസിയേഷനുകളിൽ മാത്രം കുടുങ്ങികിടന്ന് നിങ്ങളുടെ ഭാസുര ഭാവി ഇല്ലാതാക്കരുത്.🤣. ഏതായാലും നിങ്ങൾ ഇതിനുവേണ്ടി ജനിച്ചവർ ആണല്ലോ. റ്റയ്യ് ഉണ്ട്, കോട്ട് ഉണ്ട്, നല്ല skinകട്ടിയും ഉണ്ട്. പിന്നെന്തിനു പുറകോട്ടു മാറി നിൽക്കണം. സ്വൽപ്പം ഇഗ്ളീഷും കൂടി പഠിച്ചാൽ ജയം ഉറപ്പല്ലേ. 🤣 ✳️റെജീസ്
Vig achayan 2026-11-06 23:54:00
എന്ന് എവിടെ വച്ച്? ഇതൊക്കെ Fact Check ഇല്ലാതെ എങ്ങനെ പബ്ലിഷ് ആകുന്നു? ഇല്ലാത്ത കാര്യങ്ങൾ എഴുതി കൊടുത്ത ആളുകളെ തിരിച്ചറിയണം. എന്നിട്ട് ഫ്രാൻസിസ് ജോർജ് എവിടെ ഫോട്ടോയിൽ?
jose 2026-11-07 18:13:00
THE PERSON WHO WROTE THE NEWS IS NOT AN AUTHORIZED PERSON TO PUBLISH FOMAA NEWS. THIS IS An ABSOLUTELY A FABRICATED NEWS THE EVENT NEVER HAPPENED. IF THIS HAPPENED PUBLESH THE PICTURE WITH MP.
തോമസ് മരവാഴയിൽ 2026-11-07 21:03:20
ഹലോ ജോസേ, What do you mean by authorized person to write news?. ജോസ് മനസ്സിലാക്കുക ഏതൊരാൾക്കും ന്യൂസ് വാർത്തകൾ എഴുതാം. അതിന് ആരെയും ചുമതലപ്പെടുത്തേണ്ടതില്ല. ആരുടെയും അനുവാദവും ആവശ്യമില്ല. ഓർക്കുക ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. എന്നാൽ വാർത്ത സത്യസന്ധമായിരിക്കണം, എന്നുള്ളത് അങ്ങേയറ്റം ശ്രദ്ധിക്കണം എന്ന് മാത്രം. അബദ്ധവശാൽ തെറ്റായ വാർത്ത കൊടുത്താൽ ഡിലീറ്റ് ചെയ്യാനും മടിക്കരുത്, ക്ഷമ പറയേണ്ടി വന്നാൽ അതും ചെയ്യേണ്ടിവരും. ഒരു ഫ്രീലാൻഡ് റൈറ്റർ അല്ലാത്തവർക്കും, freelance എഴുത്തുകാർക്കും, press club മെമ്പർമാർക്കും പ്രസ് ക്ലബ് മെമ്പർഷിപ്പ് ഇല്ലാത്തവർക്കും ആർക്കും ഏത് മരവാഴക്കുപോലും എഴുതാം പ്രസിദ്ധീകരിക്കാം. Freedom of expression. ജനറലായി ഒന്ന് പറയട്ടെ, പ്രത്യേകിച്ച് ഫോമ പൊക്കാനായുടെ പെരിപ്പിച്ച അഹങ്കാര വാർത്തകൾ ഇപ്പോൾ എവിടെയും കാണുന്നുണ്ട്. പിന്നെ ജനറലായി നിസ്സാര വാർത്തകൾ വലിയ തലക്കെട്ടിൽ, വലിയ വാർത്തകൾ, കുഞ്ഞു തലക്കെട്ടിലും മറ്റും മറ്റും കാണുന്നുണ്ട്. ഇതൊക്കെ എവിടെയും കാണുന്ന പ്രതിഭാസങ്ങളാണ്.
റെജീസ് 🔆നെടുങ്ങാ ഡ പ്പളളി ®️ 2026-11-08 06:09:39
💥🔥ഈ 'മലയാളി മഹാരഥന്മാർക്കും ആദരണീയ മലയാളി നേതാക്കൾക്കും' ഭാരതത്തിന്റെ പ്രസിഡന്റ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി മുതൽ MP, MLA, വരെ എല്ലാവരുമായി ഒരു "എടാ -പോടാ" ബന്ധം ഉള്ളവർ ആണല്ലോ. ഇവർക്കെല്ലാം കേരളത്തെ സേവിക്കണമെന്നുമുണ്ട്. എന്തു കൊണ്ട് മുകളിലെ വാർത്തയിൽ പേർ രേഖപ്പെടുത്തപ്പെട്ട നേതാക്കൾക്ക് ഭാരതത്തിലോ കേരളത്തിലോ അമേരിക്കയിലോ പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു കൂടാ?? ഈ വന്ന കാലത്ത് അമേരിക്കയിൽ, പ്രത്യേകിച്ചും ന്യൂയോർക്കിൽ, പ്രത്യേകിച്ചും ഫ്ലോറൽ പാർക്കിലും ന്യൂ ഹൈഡ് പാർക്കിലും, ലോങ്ങ്‌ ഐലണ്ടിലും എമ്പിടി മലയാളികൾ ഉണ്ട് താനും. നിത്യാ രാമനെ പോലെ നിങ്ങൾക്കും ആയി കൂടേ??? ഫോമാ ,ഫൊക്കാനാ ഒക്കെ വിട്, വെറും ചീളു കേസ്. ഒള്ള സമയം കൊണ്ട് english പഠിച്ചിട്ട് അടുത്ത തിരഞ്ഞെടുപ്പിൽ ഇവിടെയോ, അല്ലെങ്കിൽ മൂന്നാല് വർഷം കഴിഞ്ഞു കേരളത്തിലോ പോയി മത്സരിച്ചു ജയിക്കാൻ നോക്ക്. ✳️റെജീസ്
കല്ലുങ്കൽ പൗലോസ് 2026-11-11 14:46:57
അടിച്ച ബ്രാൻഡ് അനുസരിച്ച ഓരോ വാർത്തകൾ ഉണ്ടാക്കുന്നെ ഈ അച്ചായൻ.... ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല. കൂട്ടിനു കൊറെ ഈനാംപേച്ചികളും ഉണ്ട്. നിങ്ങൾക്ക് ഇത് ഒള്ള വാർത്ത ആണോ എന്ന് അന്നെഷിക്കാൻ പാടില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക