
വിദ്യാവിനോദിനി ശ്രീദേവി
സരസ്വതി ദേവി ജഗദംബേ
എങ്ങും മുഴങ്ങുന്നു നിൻ നാമം
എങ്ങും നിറയുന്നു നിൻ രൂപം
വിണ്ണിൽ നിറയുന്നു നിൻ രൂപം
മണ്ണിൽ ഒഴുകുന്നു നിൻ നാദം
നവനവ ഭാവത്തിൽ നീ അണഞ്ഞു
നവനവ നാമത്തിൽ പൂജയേറ്റു
വീണയിൽ നാദം ഒഴുക്കിയ നീ
വേദിയിൽ വിജ്ഞാനദാനമേകൂ
ജ്ഞാനാംബികേ ദേവി പ്രപഞ്ചമാതേ
അനുഗ്രഹവർഷം ചൊരിഞ്ഞീടണമേ
ദീപമായ് തെളിയുന്നു നീ എങ്ങും
ശാന്താകാരേ ശ്രീലളിതേ
വെണ്ണിലാവുദിച്ചപോൽ നീ പകരും
ദീപ്തിയാലെങ്ങും വിളങ്ങിടട്ടെ
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
****