
വാതിലിന് മുന്നിലും പിന്നിലും പൂട്ടും കൊളുതും കണ്ടേക്കാം ആ പൂട്ടും കൊളുത്തുകളും ആ വാതിൽ അടച്ചിടുമ്പോഴാണ് ആവശ്യം വരുന്നത് തുറന്ന വാതിലുകൾക്ക് പൂട്ടും കൊളുത്തിന്റെയും ആവശ്യമില്ല പകരം കടന്നു വരാനുള്ള കുളിർക്കാറ്റുകളെയും നല്ല അതിഥികളെയും സ്വീകരിക്കാൻ തുറന്നിട്ടിരിക്കുകയാണ് നല്ല വാതിലുകൾ
ആ വാതിലുകൾ പൂട്ടിടാതെ എന്നും തുറന്നു കിടക്കുന്നുണ്ടെങ്കിൽ അവക്ക് ചുറ്റുമുള്ളവർ വിശ്വസ്തരാണെന്നും അവിടെയുള്ളവർ ആരെയും സംശയിക്കുന്നില്ല എന്നും നമുക്ക് മനസ്സിലാക്കാം
നമുക്കു മുന്നിൽ തുറന്നു വച്ച വാതിലുകൾ ഉണ്ട് എങ്കിൽ പലർക്കും സ്വീകാര്യനാണ് നാം എന്നാണ് അർത്ഥം നമ്മൾ കടന്നുവരുമ്പോൾ നമുക്കു മുന്നിൽ വാതിലുകൾ അടയുന്നുണ്ട് എങ്കിൽ നമ്മളിൽ എന്തോ കുഴപ്പമുണ്ട് എന്നാണ് അതിനർത്ഥമാക്കേണ്ടത്
നമ്മുടെ പ്രവർത്തികൾ കൊണ്ടും നമ്മുടെ കയ്യിലിരിപ്പ് കൊണ്ടും നമുക്ക് മുന്നിൽ തുറന്ന ഒരു വാതിലുകളും കൊട്ടിയടക്കപ്പെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്
തുറന്ന വാതിലുകൾ പോലെ തന്നെയാണ് മുഖത്ത് കാണുന്ന തുറന്ന പുഞ്ചിരിയും അത് എല്ലാവരെയും സ്വീകരിക്കാനുള്ള ഒരു മനസ്സാണ് കാണിക്കുന്നത് ചുണ്ടു കൂട്ടിയും ചുണ്ടുകോട്ടിയും നിങ്ങൾ ഇരിക്കുന്നു എങ്കിൽ നിങ്ങളെ സ്വീകരിക്കാനും നിങ്ങളോടു കൂട്ടുകൂടാനും ആളുകൾ ഇല്ലാതെ വരാം
വാതിലുകൾ എപ്പോഴും മലർക്കെ തുറന്നിടണം എന്ന് നാം അർത്ഥമാക്കുന്നില്ലെങ്കിലും വാതായനങ്ങളും വരാന്തകളും എല്ലാം വിജനതയില്ലാതെ ആൾക്കൂട്ടം ആയിരിക്കുന്നു എങ്കിൽ അവിടെ ഒരിക്കലും വാതിലുകൾ അടക്കാൻ നേരം കിട്ടാറില്ല എന്നാണ് നാം അനുമാനിക്കേണ്ടത്
അടഞ്ഞ വാതിലുകളെ കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾക്ക് മുന്നിൽ ഒരു വാതിൽ അടഞ്ഞാൽ നിങ്ങൾക്ക് പിന്നിൽ ഒരു ഏഴ് വാതിലങ്കിലും തുറന്നിട്ടുണ്ടാവും എന്നാണ് ഒരുമൊഴി പക്ഷേ പലരും അടഞ്ഞ വാതിലുകളെ നോക്കി സങ്കടപ്പെടുമ്പോൾ പിന്നിൽ തുറന്ന വാതിലുകളെ കാണാതിരിക്കുന്നു
പലപ്പോഴും നമുക്ക് മുന്നിൽ അടഞ്ഞ വാതിലുകൾ ആയിരിക്കാം കാണപ്പെടുന്നത് കാരണം സ്വകാര്യതയിൽ നിന്നും സ്വീകാര്യതയിലേക്ക് നാം പരുവപ്പെടുമ്പോഴാണ് വാതിലുകൾ നമുക്ക് മുന്നിൽ അനാവൃതമാകുന്നത് അടഞ്ഞ വാതിലുകൾ കണ്ടു എന്നതുകൊണ്ടുമാത്രം നാം സ്വീകാര്യനല്ല എന്ന് അർത്ഥമില്ല ചില വാതിലുകളിൽ ഒന്നു മുട്ടിയാൽ നമുക്ക് മുന്നിൽ അവ മലക്കെ തുറക്കപ്പെടും
ഇനി നിങ്ങൾക്ക് മുന്നിൽ തുറന്നിട്ട
വാതിലുകളാണ് എങ്കിൽ നിങ്ങൾ ഓടിക്കയറണം എന്നതിനർത്ഥമില്ല പകരം അനുവാദം ചോദിച്ച് നിങ്ങളുടെ പാദുകങ്ങൾ പുറത്തുവച്ചു ഉള്ളിലേക്ക് നിങ്ങൾക്ക് പ്രവേശിക്കാം അത് മനസ്സിലേക്ക് ആണെങ്കിലും മൻസിലിലേക്ക് ആണെങ്കിലും അനുവാദം ആവശ്യമാണ്.
Read More: https://www.emalayalee.com/writer/141