Image

ഉണർന്നിരിക്കുമ്പോൾ (കവിത: കെ.സി. അലവിക്കുട്ടി)

Published on 05 November, 2026
 ഉണർന്നിരിക്കുമ്പോൾ (കവിത: കെ.സി. അലവിക്കുട്ടി)

ഉള്ളിൽ ഒരു പ്രാർത്ഥന
എപ്പോഴും ഉണർന്നിരിക്കും.

അതെന്തിനാണെന്നോ
ആരോടാണോ
എന്നോ,
എന്നൊന്നുമറിയില്ല.

ഒന്നറിയാം
അതെനിക്കും
എന്നോടൊപ്പമുള്ളവർക്കും
എന്തിനോ,
വേണ്ടിയുള്ളതാണെന്ന്.

ഉള്ളിലകലെയെവിടെ
നിന്നോ എന്നിൽ,
നിറയുന്ന സുഗന്ധമേ..

നിലയ്ക്കും വരെ
സഞ്ചരിക്കുന്ന
നിന്നിലേക്കുള്ള
ദൂരമാണ്
എൻ്റെ പ്രാർത്ഥന...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക