Image

ഖലിൽ ജിബ്രാനെ വായിച്ചു തുടങ്ങിയാൽ : അന്നാ പോൾ

Published on 05 November, 2026
ഖലിൽ ജിബ്രാനെ വായിച്ചു തുടങ്ങിയാൽ : അന്നാ പോൾ

The Prophet Khalil Gibran .

അക്ഷരങ്ങൾക്ക് ഹൃദയത്തിലേയ്ക്കു ഇത്രമേൽ പ്രകാശം പകരാനാവുമന്ന് ആദ്യമായറിഞ്ഞത്
ഖലിൽ ജിബ്രാനെ വായിച്ചു തുടങ്ങിയപ്പോഴാണ്.
വായനയ്ക്കു ശേഷം ധ്യാനത്തിലേയ്ക്കു പോവുന്നമനസ്സ്! ജിബ്രാന്റെ പ്രവാചകൻ... വായനയല്ല .. ഓരോ വാക്കും ധ്യാനിച്ചു ഉരുവിടണം!!
മനുഷ്യാവസ്ഥയുടെ എല്ലാ അനുഭവങ്ങളേയും ജിബ്രാൻ ജ്ഞാനസ്നാനപ്പെടുത്തുന്നു.
നമ്മളൊരുമിച്ചു ചെലവിട്ട യവ്വനത്തോടു വിട".
ഓർഫാലീസിലെ ജനങ്ങളേ...
മറക്കരുത് ..ഞാൻ നിങ്ങളിലേയ്ക്കു മടങ്ങിവരുo.
അല്പം വിശ്രമം .പിന്നെ മറ്റൊരു സ്ത്രീ എന്നെ ഗർഭം ധരിക്കും.
" ഇന്നലെ കിനാവിലായിരുന്നു നമ്മൾ പരസ്പരം കണ്ടത്.
എന്റെ ഏകാന്തതയിൽ നിങ്ങൾ ഗീതങ്ങൾ പാടി. നിങ്ങൾ നൽകിയ ആഗ്രഹങ്ങൾ കൊണ്ട് മാനത്ത് ഞാനൊരു കൊട്ടാരം ഉണ്ടാക്കി.
ഉണർന്നപ്പോൾ
സ്വപ്നമെവിടെ,
പുലരിയും നമ്മെക്കടന്നുപോയി ..
നമുക്കു മീതെ കത്തുന്ന ഉച്ചസൂര്യൻ
പാതിമയക്കത്തിൽക്കണ്ട കിനാവ്.
ഒരു ദിനം പൂർണ്ണമാവുന്നു
നമ്മൾ പിരിഞ്ഞേ തീരു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക