
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ (KPA) അംഗങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത കെ.പി.എ. മെമ്പേഴ്‌സ് പോര്‍ട്ടലിന്റെയും , മൊബൈല്‍ അപ്പിന്റെയും ഔദ്യോഗിക ഉദ്ഘാടനം KPA Education Excellence Award 2026 വേദിയില്‍ വെച്ച് നടന്നു.
Webme WLL സ്ഥാപകയും സി.ഇ.ഓ.യുമായ ശ്രീമതി ഹര്‍ഷ ശ്രീഹരി പോര്‍ട്ടലിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിര്‍വഹിച്ചു.
അംഗങ്ങള്‍ക്ക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ എളുപ്പത്തില്‍ ബന്ധപ്പെടാനും വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്. അംഗത്വ അപേക്ഷ, അംഗങ്ങളുടെ വിവരങ്ങള്‍ തിരയല്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോര്‍ട്ടലിന്റെ സവിശേഷതകളും പ്രവര്‍ത്തനരീതികളും കെ.പി.എ. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ചടങ്ങില്‍ വിശദീകരിച്ചു.
ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ബാബുരാജന്‍, ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ മിഥുന്‍ മോഹന്‍ , കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം, ട്രെഷറര്‍ ബിനു കുണ്ടറ, വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, അസിസ്റ്റന്റ് ട്രെഷറര്‍ സിദ്ദിഖ്ഷാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
അംഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ഡിജിറ്റല്‍ സംരംഭം KPAയുടെ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്.