Image

ഹെഡ്മിസ്ട്രസ് സുമംഗലദേവി' ടൈറ്റില്‍ പോസ്റ്റര്‍.

പി ആര്‍ ഒ-എ എസ് ദിനേശ്. Published on 03 November, 2026
ഹെഡ്മിസ്ട്രസ് സുമംഗലദേവി' ടൈറ്റില്‍ പോസ്റ്റര്‍.

എസ് ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രന്‍ പയ്യാനക്കല്‍ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹെഡ്മിസ്ട്രസ് സുമംഗലദേവി'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത ചലച്ചിത്ര നടന്‍ ഉണ്ണിരാജ പ്രകാശനം ചെയ്തു.

നിജബുദീന്‍ റാവുത്തര്‍, പി എച്ച് താഹ എന്നിവരാണ് ഈ ചിത്രത്തിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഒരു പ്രമുഖ താരം ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു.

ഉണ്ണി രാജ,നിര്‍മ്മല്‍ പാലാഴി,വിനോദ് കോവൂര്‍, രമേശ് കാപ്പാട്, സുരേഷ് മഞ്ഞപ്പാലം,ഗംഗന്‍വി നായര്‍, റോയ് പുനലൂര്‍,റീന,കൃഷ്ണ, രത്നകല, നിധിഷ,ബീന തുടങ്ങിയവര്‍ക്കൊപ്പം മറ്റു പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.


ഛായാഗ്രഹണം-  അഷറഫ് പാലാഴി
ഗാനരചന-ഗിരീഷ്  ആമ്പ്ര,

സംഗീതം-കമല്‍നാഥ് പയ്യന്നൂര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് വെങ്ങളം,
ചമയം-ഹക്കീം വയനാട്,
വസ്ത്രാലങ്കാരം- രാജന്‍ തടായില്‍,
കല-വിനയന്‍ വള്ളിക്കുന്ന്,
സ്റ്റില്‍സ്-കൃഷ്ണദാസ് വള യനാട്,

പ്രമോഷന്‍ ആന്റ് പബ്ലിസിറ്റി-
വിനോദ് പി വേങ്ങേരി,
ഡിസൈന്‍-ഷാജി പാലോളി.

അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഒരു ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഡിസംബറില്‍ കോഴിക്കോട് ആരംഭിക്കും.

 പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക