
വിവാഹവിശേഷം പങ്കുവച്ചതിന് പിന്നാലെ മുന്‍ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വീഡിയോയും വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക റിമി ടോമി.
തങ്ങള്‍ രണ്ടുപേരും ആലോചിച്ച് തീരുമാനിച്ച ശേഷമാണ് ബന്ധം വേര്‍പിരിഞ്ഞതെന്നും അദ്ദേഹം തന്നേക്കാള്‍ മികച്ചൊരു പങ്കാളിയുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും റിമി വ്യക്തമാക്കി.
'എന്റെ മുന്‍ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് വിഡിയോയും വാര്‍ത്തയും നല്‍കുന്നത് കണ്ടു. അവരെയൊക്കെ വെറുതേ വിട്ടേക്ക്. അദ്ദേഹവും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. എന്നേക്കാള്‍ നല്ലൊരു പങ്കാളിയെ അദ്ദേഹത്തിന് കിട്ടി. അവര്‍ സന്തോഷത്തോടെ ജീവിക്കുന്ന സമയത്ത് വെറുതെ അദ്ദേഹത്തിന്റെ ഫോട്ടോവച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എനിക്ക് സങ്കടം തോന്നുന്നു. അത് ചെയ്യരുത്.' റിമി പറഞ്ഞു.
അടുത്തിടെയാണ് വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്ത റിമി ടോമി പങ്കുവച്ചത്. തന്റെ ജിം ട്രെയിനറായ ലിബിന്‍ മാത്യുവിനെയാണ് വിവാഹം ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം റിമി വെളിപ്പെടുത്തി. നവംബറിലാണ് വിവാഹം.