Image

റിമിയുടെ പ്രണയം മാസങ്ങള്‍ക്കു മുന്‍പേ കണ്ടുപിടിച്ച ശ്വേത മേനോന്‍; വൈറലായി ആ കമന്റ്

Published on 03 November, 2026
 റിമിയുടെ പ്രണയം മാസങ്ങള്‍ക്കു മുന്‍പേ കണ്ടുപിടിച്ച ശ്വേത മേനോന്‍; വൈറലായി ആ കമന്റ്

 

ഗായിക റിമി ടോമിയുടെ വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പുതിയ ചര്‍ച്ച. തന്റെ ഫിറ്റ്‌നെസ് ട്രെയിനറായ ലിബിന്‍ മാത്യുവിനെയാണ് റിമി തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിയത്. ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതും പ്രണയത്തിലായതിനെക്കുറിച്ചും റിമി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ റിമിയുടെയും ലിബിന്റെയും പ്രണയം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നടി ശ്വേത മേനോന്‍ കണ്ടുപിടിച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

സെപ്റ്റംബറില്‍ റിമിയും ലിബിനും ഒരുമിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രവും അതിന്റെ അടിക്കുറിപ്പും കണ്ട ശേഷമായിരുന്നു ശ്വേതയുടെ സംശയം. അന്ന് തരംഗമായ 80സ് ട്രെന്‍ഡ് വിന്റേജ് ചിത്രമാണ് ഇരുവരും പങ്കുവച്ചത്. എന്റെ ബെസ്റ്റ് ട്രെയ്‌നിംഗ് പാര്‍ടര്‍ എന്ന അടിക്കുറിപ്പിനൊപ്പം ലവ് ഇമോജിയും റിമി ചേര്‍ത്തിരുന്നു.

'ഞാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും അര്‍ഥം കാണുന്നുണ്ടോ' എന്നായിരുന്നു ശ്വേത മേനോന്‍ ചിത്രത്തിനു നല്‍കിയ കമന്റ്. നിങ്ങളുടെ മനസില്‍ കണ്ടത് തീര്‍ത്തും ശരിയായിരുന്നുവെന്നും ഈ പ്രണയം ആദ്യം കണ്ടുപിടിച്ചത് ശ്വേതയാണെന്നുമാണ് അതില്‍ ഇപ്പോള്‍ വരുന്ന കമന്റുകള്‍ പറയുന്നത്.

കൂടെയുണ്ടാകുമ്പോള്‍ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താന്‍ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്നാണ് റിമി ടോമി പറയുന്നത്. മാര്‍ച്ചിലാണ് ലിബിനെ ആദ്യമായി കാണുന്നതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാര്‍ഥിച്ചു നിന്ന സമയത്താണ് ഒരുമിച്ചതെന്നും റിമി പറഞ്ഞു.

മുംബൈയില്‍ വച്ച് നവംബര്‍ 14നാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങ് ആയാകും വിവാഹം നടക്കുക. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറ്റാനും റിമി പദ്ധതിയിടുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക