Image

തരംഗമായി അരികൊമ്പന്‍ ടീസര്‍!

അജയ് തുണ്ടത്തിലാണ് പിആര്‍ഓ Published on 03 November, 2026
തരംഗമായി അരികൊമ്പന്‍ ടീസര്‍!

മലയാള ചിത്രമായ ട്രാഫിക്കിന്റെ തമിഴ് പതിപ്പില്‍ ആസിഫ് അലിയുടെ വേഷം ചെയ്ത മിഥുന്‍ മഹേശ്വരന്‍ 'അരികൊമ്പന്‍'  എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത് നായകവേഷത്തില്‍ അഭിനയിക്കുന്നു! എങ്കെയും എപ്പോതും, ചെന്നൈയില്‍ ഒരു നാള്‍, എങ്കക്കാട്ടുല മഴൈ, ചിക്കികു ചിക്കികിച്ചു, കോക്ക്‌ടെയില്‍, യുദ്ധസത്തം തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ മിഥുന്‍ മഹേശ്വരന്‍ നായകനായിരുന്നു.

ഒരു കാട്ടാനയെയും കാട്ടില്‍ ജീവിക്കുന്ന ആദിവാസി ജനതയുടെ ജീവിതത്തെയും അവര്‍ നേരിടുന്ന പോരാട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.  ഒരു യഥാര്‍ത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് അരികൊമ്പന്‍. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.

സുമേഷ് & രമേഷ് എന്ന മലയാള സിനിമയില്‍ ശ്രദ്ധേയ വേഷത്തില്‍ അഭിനയിച്ച ദേവിക കൃഷ്ണന്‍ ഈ ചിത്രത്തിലൂടെ   തമിഴില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു.

രാജേഷ് പിള്ളയുടെ ട്രാഫിക് (ഹിന്ദി), മിലി, വേട്ട, ജമുനാപ്യാരി, അം അ: തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അനീഷ്‌ലാല്‍ ആര്‍ എസ്  ഈ ചിത്രത്തിലൂടെ തമിഴില്‍ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുന്നു.

 

തമിഴ്നാട്ടിലെ പച്ചൈമല, കൊല്ലിമല പ്രദേശങ്ങളിലെ രണ്ട് മലയോര ഗ്രാമങ്ങളുടെ പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്, വൈകാരികതയും  ആക്ഷനും നാടകീയതയും നിറഞ്ഞതാണ് ചിത്രം.

ഡിസംബര്‍ 11ന് തമിഴ്നാട്ടിലും, കേരളത്തിലും, ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.

അജയ് തുണ്ടത്തിലാണ് പിആര്‍ഓ ......
 

തരംഗമായി അരികൊമ്പന്‍ ടീസര്‍!
Join WhatsApp News
ajayakumar 2026-11-04 02:28:47
Superb!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക