
ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം"I'M Game" നവംബര്‍ 6 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. സജീര്‍ ബാബ, ഇസ്മയില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന അതിസമ്പന്നനായ ഡാന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് അയാളുടെ ജീവിതം കൈവിട്ടുപോകുന്നതും, തുടര്‍ന്ന് അയാള്‍ക്ക് നടത്തേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്‌കിന്‍, കയാദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍, കതിര്‍, വിനയ് ഫോര്‍ട്ട്, ജയസുധ, ശ്യാമപ്രസാദ്, അശ്വിന്‍ മാത്യു, പ്രഭാകര്‍, പാര്‍ഥ് തിവാരി, ഹര്‍ഷദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോ ആണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് “I'M Game” സ്ട്രീം ചെയ്യുന്നത്.
I'M Game നവംബര്‍ 6 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. മറക്കാതെ കാണുക.