Image

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2026 അവാര്‍ഡുകള്‍ സമ്മാനിച്ചു.

Published on 02 November, 2026
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2026 അവാര്‍ഡുകള്‍ സമ്മാനിച്ചു.

ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷന്‍ (കെ.പി.എ) അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്ന കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിന്റെ ആറാമത് എഡിഷന്‍ 2026-ലെ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു.

ബഹ്റൈനിലും കേരളത്തിലുമായി പഠിച്ച 37 വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായത്. ബഹ്റൈനില്‍ പഠിച്ച വിദ്യാര്‍ഥികളും കേരളത്തില്‍ പഠിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ബഹ്റൈന്‍ ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്ടാതിഥികളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നേടിയ കൊല്ലം സ്വദേശി 8 വയസ്സുള്ള ഫെല്ലാ മെഹകിനെയും ചടങ്ങില്‍ ആദരിച്ചു.

കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കെ.ജി. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുന്‍ മോഹന്‍ മുഖ്യ പ്രഭാഷണവും, വെബ്മീ സി.ഇ.ഒ ഹര്‍ഷ ശ്രീഹരി പ്രചോദനാത്മക പ്രഭാഷണവും  നടത്തി.

കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് ഫിനാന്‍സ് മിനിസ്റ്റര്‍ അമൃതശ്രീ ബിജു നന്ദിയും രേഖപ്പെടുത്തി. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് എക്‌സിക്യൂട്ടീവ് അംഗം മാസ്റ്റര്‍ അര്‍ഫാന്‍ അബ്ദുല്‍ സലിം ആശംസകള്‍ അറിയിച്ചു.

കെ.പി.എ ട്രഷറര്‍ ബിനു കുണ്ടറ, വര്‍ക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചന്‍, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധിക്ക് ഷാന്‍  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.  സെക്രട്ടറി വി.എം. പ്രമോദ്, അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാര്‍, ജോസ് മങ്ങാട്, ജിബി ജോണ്‍, മനോജ് ജമാല്‍, ജ്യോതി പ്രമോദ്, സലിം തയ്യില്‍, സജീവ് ആയൂര്‍, സ്മിതീഷ് ഗോപിനാഥ്,  അജിത് ബാബു  എന്നിവരും ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗങ്ങളായ നിവേദ്യ വിനോദ്, ജെസീക്ക പ്രിന്‍സ് എന്നിവരും ചടങ്ങുകളുടെ ഏകോപനം നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2026 അവാര്‍ഡുകള്‍ സമ്മാനിച്ചു.
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2026 അവാര്‍ഡുകള്‍ സമ്മാനിച്ചു.
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2026 അവാര്‍ഡുകള്‍ സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക