Image

നവംബര്‍ 3- മിഡ് ടേം ഇലക്ഷന്‍ - ഒരു അവലോകനം: തോമസ് കൂവള്ളൂര്‍

Published on 30 October, 2026
നവംബര്‍ 3-  മിഡ് ടേം ഇലക്ഷന്‍ - ഒരു അവലോകനം: തോമസ് കൂവള്ളൂര്‍

ന്യൂയോര്‍ക്ക് : അടുത്ത ചൊവ്വാഴ്ച നടക്കുന്ന   മിഡ് ടേം ഇല്കഷന്‍ ലോകം ഉറ്റു നോക്കുകയാണല്ലോ- പ്രത്യേകിച്ച് മലയാളികള്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായകമായ സ്ഥാനമാണ് മിഡ് ടേം ഇലക്ഷനുള്ളത്. ഒരു പ്രസിഡന്റിന്റെ ഭരണകാലയളവിന്റെ പകുതിയില്‍ നടക്കുന്നതുകൊണ്ടാണ് ഇവയെ 'മിഡ് ടേം'- ഇടക്കാല-തിരഞ്ഞെടുപ്പുകള്‍ എന്നു വിളിക്കുന്നത്.

യു.എസ്. സെനറ്റിന്റെ മൂന്നിലൊന്ന്, ഇത്തവണ 35 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്നു. യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് - കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും-(435 സീറ്റുകള്‍) തിരഞ്ഞെടുപ്പു നടക്കുന്നു. ഗവര്‍ണ്ണര്‍മാര്‍, സംസ്ഥാന നിയമസഭകള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതും ഈ സമയത്താണ്-ഏതാനും ചില സ്റ്റേറ്റുകള്‍ ഒഴികെ.

ഇടക്കാല തിരഞ്ഞെടുപ്പ് നിലവിലുള്ള ഭരണകൂടത്തിന്റെ അധികാരം നിര്‍ണ്ണയിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസില്‍ ഭൂരിപക്ഷം കിട്ടിയാല്‍, അവര്‍ക്ക് പുതിയ നിയമങ്ങള്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിയും. പ്രതിപക്ഷ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കില്‍ 'വീണ്ടും ശങ്കരന്‍ തെങ്ങേല്' എന്നു പറഞ്ഞതുപോലെ ആകും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നടപ്പാക്കാന്‍ ശ്രമിച്ചതിനെല്ലാം വീണ്ടും തടയിടും. പിന്നീടു നടക്കുന്ന ഡ്രാമകള്‍ അമേരിക്കന്‍ മലയാളികള്‍ പലപ്പോഴും കണ്ടുട്ടുള്ളതാണല്ലോ. നാന്‍സി പെലോസി, ആദം ഷിഫ്, മുന്‍ എഫ്.ബി.ഐ. ഡയറക്ടര്‍ ജയിംസ് കോമി, ക്രിസ്റ്റഫര്‍ റേ, റോബര്‍ട്ട് മുള്ളര്‍, തുടങ്ങിയ കഥാപാത്രങ്ങള്‍ ദിവസവും മാറിമാറി ഷോകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രസിഡന്റ് ട്രമ്പിന് അനുകൂലമായാല്‍ അത് ഓരോ പൗരനും ഗുണകരമായിരിക്കും എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്.

മിഡ് ടേം ഇലക്ഷന്‍ തനിക്ക് അുകൂലമായി വന്നാല്‍ ഓരോ അമേരിക്കന്‍ പൗരനും അയ്യായിരം ഡോളര്‍ ട്രമ്പ് നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ പണ്ട് അദ്ദേഹം നല്‍കിയതും പോലെ ഇന്ധനത്തിന്റെ വിലകൂടിയ ഇനത്തിലും നല്ലൊരു തുക കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗവും ട്രമ്പിനെ കുറ്റം പറയുന്നവരാണ്. ആദ്യത്തെ തവണ അദ്ദേഹം ടാക്‌സ് കൊടുക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയതുപോലെ അമേരിക്കയുടെ ചരിത്രത്തില്‍ ആരും ചെയ്തിട്ടില്ല. ടാക്‌സിന്റെ തുക ഗണ്യമായി വെട്ടിക്കുറച്ചു. പക്ഷേ, ടാക്‌സ് കൊടുക്കാതെ, ആനുകൂല്യങ്ങള്‍ വാങ്ങി സുഖിക്കുന്ന ഒരു കൂട്ടരുണ്ട്, അവര്‍ക്ക് ട്രമ്പിനെ എങ്ങിനെയെങ്കിലും വക വരുത്തണം.

കേരളത്തിലെ മാധ്യമങ്ങള്‍ പറയുന്നതു കേട്ടാല്‍ അമേരിക്കയിലെ നഗരങ്ങള്‍ എല്ലാം ഇറാന്‍ ബോംബിട്ടു നശിപ്പിച്ചു എന്നതുപോലെയാണ്. ട്രമ്പിനെ എങ്ങിനെയെങ്കിലും തറ പറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് നല്ല ശമ്പളം പറ്റുന്ന നേഴ്‌സുമാരും, ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്ത് പണം കൊയ്യുന്ന ഡോക്ടര്‍മാരും, അമേരിക്കന്‍ ഖജനാവ് കൊള്ള ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും, അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന, ടാക്‌സു കൊടുക്കാതെ, ആനുകൂല്യങ്ങള്‍ പറ്റുന്ന, നിയമരഹിതമായി അമേരിക്കയില്‍ കടന്നു പറ്റിയ ചൂഷക വര്‍ഗ്ഗവും, ചൈന, ഇന്‍ഡ്യ, പാക്കിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളിലെ വന്‍കിട മുതലാളിമാരുമാണ്.

1993-ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായ ശേഷം കമലാഹാരിസ്-ബൈഡന്‍ കാലം വരെ അമേരിക്കയില്‍ ബിസ്സിനസ്സ് ഉണ്ടായിരുന്ന വിദേശികള്‍ക്ക്, പ്രത്യേകിച്ച് ഇന്‍ഡ്യാ, ആഫ്രിക്ക, ചൈന, മെക്‌സിക്കോ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ ബിസ്സിനസ്സുകാർക്ക്  ലാഭകൊയ്ത്ത് ആയിരുന്നു. പക്ഷേ, പ്രസിഡന്റ് ട്രമ്പ് വന്നതോടെ ഇറക്കുമതി തീരുവ ചുമത്താന്‍ തുടങ്ങിയതോടെ കപട കച്ചവടക്കാര്‍ മുഴുവന്‍ അദ്ദേഹത്തിനെതിരായി. പ്രത്യേകിച്ച് തൊട്ട അയല്‍രാജ്യമായ കാനഡ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍. ഈ കപട കച്ചവടക്കാര്‍ അവരുടെ സാധനങ്ങള്‍ക്ക് താരിഫ് ചുമത്തിന്നതിനു മുമ്പേ ഇരട്ടിവിലയാക്കി പണം കൊയ്തു എന്നതാണ് വാസ്തവം. പ്രസിഡന്റ് ട്രമ്പ് താരിഫ് എന്ന വാക്കു പറഞ്ഞതേയുളളൂ. നടപ്പാക്കണമെങ്കില്‍ സെനറ്റും കോണ്‍ഗ്രസും പാസ്സാക്കണം.

ഓരോ രാജ്യങ്ങളും നിലനില്‍ക്കണമെങ്കില്‍ ക്രയവിക്രയത്തിന് തീരുവ ചുമത്തേണ്ടതാണ്. അതില്ലെങ്കില്‍ കള്ളന്മാര്‍ക്കും, കരിഞ്ചന്ത, പൂഴ്ത്തിവയ്പുകാര്‍ക്കെല്ലാം കൊയ്ത്താണ്. (കേരളം ഇതിന് മാതൃകയാണല്ലോ.)

ഏതായാലും 2026 വര്‍ഷം അമേരിക്ക സ്വതന്ത്ര രാജ്യം ആയിട്ട് 250 വര്‍ഷം തികഞ്ഞ വര്‍ഷം ആണല്ലോ. 1776 ജൂലൈ 4 ന് ബ്രിട്ടീഷുകാരില്‍ നിന്നും തോക്കിന്‍കുഴലിലൂടെ അധികാരം പിടിച്ചെടുത്ത അമേരിക്കക്കാരെ സാഹോദര്യത്തിന്റെയും, മതസൗഹാര്‍ദ്ദത്തിന്റെയും പേരില്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായ ശേഷം ഇന്‍ഡ്യയിൽ  നിന്നും വന്ന കുറെ സോഷ്യലിസ്റ്റുകളും, റഷ്യ, ചൈന, എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന കമ്യൂണിസ്റ്റുകളും, തെക്കേ അമേരിക്കയില്‍ നിന്നുമുള്ള ലഹരിമാഫിയകളും, ചേര്‍ന്ന് മൂന്നു ദശാബ്ദങ്ങള്‍ കൊണ്ട് ഒരു സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമാണ് ഇന്നത്തെ അവസ്ഥയ്ക്കുകാരണം.

മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയെ  എത്ര എളുപ്പത്തിലാണ് സോഷ്യലിസ്റ്റുകളും, ഗ്ലോബലിസ്റ്റുകളും, കമ്യൂണിസ്റ്റുകാരും, ഇസ്ലാമികഭീകരരോടും, ഖലിസ്ഥാന്‍ ഭീകരരോടും, ലഹരിമാഫിയകളോടും, കരിഞ്ചന്തക്കാരോടും പൂഴ്ത്തിവയ്പുക്കാരോടും ചേര്‍ന്ന് കൊള്ളയടിച്ചതും.

എന്റെ അഭിപ്രായത്തില്‍ ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രസിഡന്റ് ട്രമ്പിന് അനുകൂലമായി വരുമെന്നാണ്. കാരണം നല്ലൊരു ശതമാനം ലഹരിമാഫിയകളെയും, കൊടുംഭീകരരെയും, കവര്‍ച്ചക്കാരെയും പുകച്ച് പുറത്താക്കാന്‍ പ്രസിഡന്റ് ട്രമ്പിനു കഴിഞ്ഞു എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരില്‍ നല്ലൊരു ശതമാനം അനധികൃത കുടിയേറ്റക്കാരായിരുന്നു എങ്കില്‍ ഇത്തവണ വോട്ടു ചെയ്യാന്‍ പോകുന്നത് ഇത്രയും കാലം ഉറങ്ങിക്കിടന്നിരുന്ന അമേരിക്കന്‍ പൗരന്മാരാണ്. വേണ്ടി വന്നാല്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയില്‍ നടന്നതുപോലെയും, അമേരിക്കന്‍ സിവില്‍ വാറില്‍ നടന്നതുപോലെയും ആയുധമെടുക്കാന്‍ മടിക്കാത്തവരാണ് അമേരിക്കയിലെ യഥാര്‍ത്ഥ പൗരന്മാര്‍. അവര്‍ തോക്കെടുത്താല്‍ കേരളത്തില്‍ നിന്നുള്ള സോഷ്യലിസ്റ്റുകളും, മതപ്രവാചകന്മാരും തിരിഞ്ഞു നിന്ന് അമേരിക്കക്കാര്‍ക്കെതിരെ ആയുധമെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും ജല്പനമാണ്.

ഇറാന്റെ വളര്‍ച്ചയ്ക്കു കാരണം ക്ലിന്റന്‍, ഒബാമാ, ബൈഡന്‍ ടീം ആണെന്ന് ആര്‍ക്കും സംശയമുണ്ടെന്നു തോന്നുന്നില്ല.
അമേരിക്കയുടെ ചരിത്രം നോക്കിയാല്‍ തോക്കിന്‍കുഴലിലൂടെ ആയിരുന്നു അധികാരം പിടിച്ചെടുത്തത് എന്നു നിസ്സംശയം പറയാം. ഒരു മലയാളിയായ ഞാന്‍ അബ്രഹാം ലിങ്കണെപ്പറ്റി കേട്ടിരുന്നതില്‍ നിന്നും എത്രയോ വ്യത്യസ്ഥമാണ് ചരിത്രം പരിശോധിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്നുമുള്ളവരില്‍ 90 ശതമാനവും സോഷ്യലിസ്റ്റുകളാണെന്നതില്‍ യാതൊരു സംശയവുമില്ല. പല ഡമോക്രാറ്റുകളും കരുതിയിരിക്കുന്നത് അമേരിക്കയിലെ അടിമകളെ സ്വതന്ത്രമാക്കിയ അബ്രഹാം ലിങ്കണ്‍ ഡമോക്രാറ്റ് ആയിരുന്നു എന്നാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് അമേരിക്കന്‍ ഐക്യനാടുകളുടെ 16-ാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കണ്‍. 14 തവണ പ്രസിഡന്റായി മത്സരിച്ചു തോറ്റുപോയ അദ്ദേഹത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിലക്കിയിട്ടുകൂടി അദ്ദേഹം വീണ്ടും നിന്നു ജയിച്ച ആളാണ്. അത്രയ്ക്ക് ദൃഢനിശ്ചയം ഉള്ള ആളായിരുന്നു എബ്രഹാം ലിങ്കണ്‍.

ഞാന്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഇന്ന് മരുന്നു മാഫിയകളുടെയും, ഭീകരന്മാരായ കൊലപാതകികളുടെയും, ലൈംഗിക കുറ്റവാളികളുടെയും, തട്ടിപ്പുകാരുടെയും, എന്തിനേറെ മുസ്ലീം ഭീകരരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.  ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ ആയിരുന്ന ആന്‍ഡ്രൂ ക്വോമോയെ അധികാരത്തില്‍നിന്നും തള്ളിയിട്ട് അധികാരക്കസേരയില്‍ വന്നതാണ്   ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോക്കല്‍ എന്ന സ്ത്രീ. അവരുടെ ആസ്ഥാനമായ ആല്‍ബനി ഇന്ന് മുസ്ലീം ഭീകരവാദികളുടെയും, ആരെയും കൊല്ലാന്‍ മടിത്താത്ത MS-13 (മാരാസാല്‍ വത്രൂച്ച) എന്ന അന്താരാഷ്ട്ര ഗുണ്ടാസംഘത്തിന്റെയും പിടിയിലാണ്.

ന്യു യോർക്ക് അസംബ്ലിയിലേക്ക് മലയാളിയായ ജോണ്‍ ഐസക്ക് കഴിഞ്ഞതവണ നിന്ന് തോറ്റതാണ്. ഇത്തവണ അദ്ദേഹത്തിന് ഊര്‍ജ്ജം പകരാന്‍ എനിക്കു കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പല പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള ജോണ്‍ ഐസക്കിന് MS-13 നെ ദയയില്ല എന്നു മനസ്സിലാകുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായ ആന്റണി മെറാന്റെയും അദ്ദേഹത്തിനു തുണയായുണ്ട്.   മലയാളികള്‍ മനസ്സു വച്ചാല്‍ മാത്രം മതി

ന്യൂയോര്‍ക്കില്‍ ഇന്ന് മലയാളികള്‍   വലിയ ശക്തിയായി മാറിയിരിക്കുന്നു. പക്ഷേ അവരെല്ലാം ചെന്നുപെട്ടിരിക്കുന്നത് തെറ്റായ രാഷ്ട്രീയ പാര്‍ട്ടിയിലാണ്. ഈ തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കിലെ മലയാളികള്‍ കക്ഷി രാഷ്ട്രീയം മറന്ന് നമുക്കു പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ പാര്‍ട്ടിക്കുതന്നെ വോട്ടും ചെയ്താല്‍   ദീര്‍ഘകാലം ചിലന്തിയെപ്പോലെ വലകെട്ടിയിരിക്കുന്ന ആല്‍ബനി മലയാളികള്‍ക്ക് ധൈര്യമായി കടന്നു ചെല്ലാവുന്ന ഒരു തലസ്ഥാനമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന ശുഭവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ന് ഡമോക്രാറ്റിക് പാര്‍ട്ടി രണ്ടായി വിഭജിച്ചുകഴിഞ്ഞു. ഒന്ന് പഴയ ഗാന്ധിയന്‍ ചിന്താഗതിക്കാരുടെ കൂടെയും മറ്റൊന്ന് അന്താരാഷ്ട്ര ഗൂഢസംഘങ്ങളുടെ ചേരിയിലും.

അമേരിക്കന്‍ മലയാളി വോട്ടര്‍മാര്‍ മനസ്സുവച്ചാല്‍ ഇത്തവണ അബ്രഹാം ലിങ്കന്റെ പാര്‍ട്ടി, അതായത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ അധികാരത്തില്‍വരും എന്നാണ് എന്റെ സ്വതന്ത്രമായ കണക്കുക്കൂട്ടല്‍. അങ്ങിനെ വന്നാല്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്ന 5000 ഡോളര്‍ ഓരോ അമേരിക്കക്കാരനു കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇറാനുമായി യുദ്ധത്തിലാണെങ്കിലും ഇന്നേവരെ എത്ര ബോംബ് അമേരിക്കന്‍ മണ്ണില്‍ വീണു എന്നു കൂടി ചിന്തിച്ചാല്‍ അമേരിക്കന്‍ മലയാളികളായ നാം എത്ര സുരക്ഷിതര്‍. ഇതിനിടെ ചെറിയ സംഭവങ്ങള്‍ നടന്നാല്‍ അതിനെ വലുതാക്കിക്കാണിക്കലാണല്ലോ കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്. അമേരിക്കയിലെ ഓരോ വീട്ടിലും എത്ര ബോംബ് ഇതിനോടകം വീണു എന്ന് ഇക്കൂട്ടര്‍ കണക്കെടുക്കട്ടെ.

അവസാനമായി അമേരിക്കയിലെ മലയാളി വോട്ടര്‍മാരോട്, നിങ്ങള്‍ കഴിയുമെങ്കില്‍ ഒരു വോട്ടു പോലും ഇത്തവണ പാഴാക്കാതിരുന്നാല്‍ അമേരിക്ക ജയിച്ചു. ഭീകരവാദികളുടെയും, കള്ളക്കടത്തുകാരുടെയും അന്ത്യമായിരിക്കും വരാനിരിക്കുന്നത്. അമേരിക്കന്‍ മലയാളികളെ സംഘടിക്കുവിന്‍! ശക്തരാകുവിന്‍. ജയം നിശ്ചയം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക