
ന്യൂ യോർക്കിലെ സി എസ് ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് വാർഷിക കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു. ലോങ്ങ് ഐലന്റിലെ സീഫോർഡിലുള്ള സി എസ ഐ ദേവാലയത്തിൽ ഇന്ന് (വെള്ളി) വൈകിട്ട് 7മണിക്ക് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും.
ശനിയാഴ്ച യുവജനങ്ങൾക്കായി മൂന്നു മണി മുതൽ യൂത്ത് സെഷനും , തുടർന്ന് 6:30 നു കൺവൻഷനും; ഞായറാഴ്ച രാവിലെ 11 നു ആരാധനയോടൊപ്പം കൺവൻഷന്റെ അവസാന സെഷനും ഉണ്ടായിരിക്കും. ഏവരെയും ന്യൂ യോർക്ക് സി എസ ഐ കണ്വന്ഷനിലേക്കു സഭയുടെ ഭാരവാഹികൾ ക്ഷണിക്കുന്നു.