
സാർ,
ഇന്നാട്ടുകാരനാണു സാർ ,
നാന്നൂറിലേറെ കൊല്ലമായി
താവഴി
ഈ പെരുവഴിയിലാണു സാർ ...
കുടുംബക്കാരാരും
ബോംബുണ്ടാക്കുകയോ
കൊല്ലുകയോ
കൊല്ലിക്കുകയോ
ചെയ്തിട്ടില്ല സാർ ....
രേഖയിലില്ലാത്ത ജീവിതം സാർ ....
വോട്ട് ചെയ്യുകയോ
ചെയ്യാതിരിക്കുകയോ
ചെയ്യും സാർ ....
എങ്കിലും
വോട്ട്
ഞങ്ങളുടെയും
അവകാശം സാർ