
മിനി സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി അമൃത നായര്‍ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ബിസിനസുകാരനായ അഖില്‍ ആണ് വരന്‍.
വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരം നിരവധി ഷോകളിലൂടെയും വെബ് സീരിസിലൂടെയും ശ്രദ്ധേയയാണ്.
''കഴിഞ്ഞ ഒന്നരവര്‍ഷമായി ഒളിപ്പിച്ചു വച്ച കാര്യമാണ് എന്റെ വിവാഹം. രാവിലെ ആറ് മണിക്ക് ഗുരുവായൂര്‍വച്ചായിരുന്നു താലികെട്ട്. എന്റെ സുഹൃത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അഖില്‍. ഇന്‍സ്റ്റയില്‍ വെറുതെ ഒരു ഹായ് അയച്ചതാണ്. അതിപ്പോള്‍ ഇവിടെ കല്യാണം വരെ എത്തി നില്‍ക്കുന്നു.
ആദ്യം റജിസ്റ്റര്‍ വിവാഹത്തിനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നത്. പക്ഷേ അമ്മയ്ക്ക് ഒരേ നിര്‍ബന്ധമായിരുന്നു ഗുരുവായൂര്‍ തന്നെ വിവാഹം നടത്തണമെന്നത്.''അമൃതയുടെ വാക്കുകള്‍.