Image

സാരിയ്ക്ക് രണ്ടുലക്ഷം, താജില്‍ അഞ്ചു ദിവസം 25 മുറികള്‍; വിവാഹചിലവുകളെക്കുറിച്ച് ദിയ

Published on 29 October, 2026
 സാരിയ്ക്ക് രണ്ടുലക്ഷം, താജില്‍ അഞ്ചു ദിവസം 25 മുറികള്‍; വിവാഹചിലവുകളെക്കുറിച്ച് ദിയ

 

നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് സഹോദരിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ. ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ചും സംസാരിച്ചത്.

അഹാനയുടെയും തന്റെയും വിവാഹങ്ങള്‍ തമ്മില്‍ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു. ഏറ്റവും പ്രധാന വ്യത്യാസം അഹാന വിവാഹം ഒരു വര്‍ഷം മുന്‍പേ പ്ലാന്‍ ചെയ്തു തുടങ്ങിയെങ്കില്‍ തനിക്ക് പ്ലാനിംഗിനേ സമയം കിട്ടിയില്ലായിരുന്നു എന്നും ദിയ വെളിപ്പെടുത്തി.

അഹാനയുടെ വിവാഹച്ചെലവ് എത്രയാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ തുറന്നുപറഞ്ഞു.

ദിയയുടെ വാക്കുകള്‍

അഹാനയുടെ വിവാഹത്തിന്റെ യഥാര്‍ഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല. അത്തരം കാര്യങ്ങള്‍ ഞാന്‍ അഹാനയോട് നേരിട്ട് ചോദിക്കാറില്ല.

എന്തായാലും അത് വലിയൊരു തുകയായിരിക്കും. 5-6 ദിവസം ഞങ്ങള്‍ താജില്‍ തന്നെയായിരുന്നു താമസം. അവിടെ 20-25 ലേറെ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഫംഗ്ഷനും ഫുഡും അറേഞ്ച് ചെയ്തിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്'.

തന്റെ വിവാഹസാരിക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് ചിലവായത് എന്നും അത് സാരി വാങ്ങിയ ഷോപ്പില്‍ നിന്നും നല്‍കിയ സമ്മാനമായിരുന്നു എന്നും ദിയ പറഞ്ഞു.

സെപ്റ്റംബര്‍ 13ന് കോവളം താജില്‍ വച്ചായിരുന്നു ദിയ കൃഷ്ണയുടെ സഹോദരി അഹാനയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്.

അഞ്ച് ദിവസം നീളുന്ന ആഘോഷമായിരുന്നു വിവാഹത്തിന്. അമ്മു - നിമ്മു കാര്‍ണിവല്‍, സംഗീത് നൈറ്റ് ഉള്‍പ്പെടെ ഉള്ള  ആഘോഷമായിരുന്നു അഹാനയുടെ കല്യാണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക