Image

'നിറ'ത്തില്‍ ശാലിനിക്ക് പകരം അസിനെ നോക്കിയിരുന്നു, ഓഡിഷനും നടത്തിയിരിന്നു'; സംവിധായകന്‍ കമല്‍

Published on 29 October, 2026
 'നിറ'ത്തില്‍ ശാലിനിക്ക് പകരം അസിനെ നോക്കിയിരുന്നു, ഓഡിഷനും നടത്തിയിരിന്നു'; സംവിധായകന്‍ കമല്‍

 

കമലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ച ചിത്രമാണ് നിറം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ ചിത്രം സൂപ്പര്‍ ഹിറ്റായിരിന്നു. ഡേറ്റ് പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ ശാലിനിക്ക് പകരം വേറെ നായികമാരെ ചിത്രത്തിനായി ഓഡിഷന്‍ ചെയ്തിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. അക്കൂട്ടത്തില്‍ നടി അസിനെയും താന്‍ ഓഡിഷന്‍ ചെയ്തിരുന്നുവെന്ന് കമല്‍ വെളിപ്പെടുത്തി.

'ആ സിനിമയ്ക്കു വേണ്ടി കുറേ കുട്ടികളെ ഓഡിഷന്‍ ചെയ്തു. അസിന്‍ അന്ന് നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഫോട്ടോസ് ഒക്കെ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അസിന് ചെറിയൊരു പ്രശ്നമുണ്ടായിരുന്നു അന്ന് സത്യത്തില്‍. പിന്നീട് അസിന്‍ തന്നെ എന്നോട് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു കണ്ടപ്പോള്‍. ഡയലോഗ് പറയുമ്പോള്‍ അസിന്റെ കണ്ണ് ഇങ്ങനെ ചിമ്മി കൊണ്ടിരിക്കും. അത് അസിന് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ ഡയലോഗ് പറയിപ്പിക്കുമ്പോഴൊക്കെ കണ്ണിങ്ങനെ ചിമ്മി കൊണ്ടിരിക്കുകയാണ്. കണ്ണ് ചിമ്മുന്നത് ഒന്ന് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ അസിനോട് ചോദിച്ചു. പിന്നെ വീണ്ടും വേറൊരു ദിവസം അസിന്‍ വന്നു. വീണ്ടും ഓഡിഷന്‍ ചെയ്തു.

അവസാനം അവര്‍ തന്നെ പറഞ്ഞു, 'എനിക്കത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല എന്ന്. ഞാന്‍ അത് പ്രാക്ടീസ് ചെയ്യാം' എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്ക് സംശയമായി, കാരണം നമ്മുടെ കാരക്ടര്‍ അത്രയും പ്രധാനപ്പെട്ടത് ആയതുകൊണ്ട് അങ്ങനെ ഒരു പരീക്ഷണം ചെയ്യാന്‍ പറ്റില്ല എന്ന് വച്ച് ഞാനത് ഒഴിവാക്കി. അതിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ വേറൊരു സിനിമയില്‍ സഹനടിയായി എത്തിയത്. ആ സിനിമ കണ്ടാലും നിങ്ങള്‍ക്ക് മനസിലാകും, അസിന്റെ കണ്ണ് ചിമ്മി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആളുകള്‍ക്ക് അവരെ അങ്ങനെ ഇംപ്രസ്ഡ് ആയില്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

അവര്‍ അത് ട്രെയ്ന്‍ ചെയ്ത് മാറ്റി എടുത്തു എന്നുള്ളതാണ്. അസിന്‍ തമിഴില്‍ വലിയ നായികയൊക്കെ ആയ ശേഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ഞാന്‍ അസിനെ കണ്ടു. അച്ഛനും ഉണ്ടായിരുന്നു. ഓടി വന്ന് എന്നോട് വര്‍ത്തമാനം ഒക്കെ പറഞ്ഞു. 'കമല്‍ സാര്‍ എന്നോട് കണ്ണ് ചിമ്മുന്നത് കുറയ്ക്കണം എന്ന് പറഞ്ഞ കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. ഞാന്‍ അതിനു വേണ്ടി ശ്രമിച്ചു' എന്നൊക്കെ പറഞ്ഞ് എന്നോട് നന്ദിയൊക്കെ പറഞ്ഞു'-കമല്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക