Image

ഫിലഡൽഫിയയിലെ മാർത്തോമ്മാ സമൂഹത്തിന്റെ പ്രൗഡഗംഭീരമായിരുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്കു തിരശീല വീണു

Published on 28 October, 2026
ഫിലഡൽഫിയയിലെ മാർത്തോമ്മാ സമൂഹത്തിന്റെ പ്രൗഡഗംഭീരമായിരുന്ന സുവർണ  ജൂബിലി ആഘോഷങ്ങൾക്കു തിരശീല വീണു

 

 

മലങ്കര മാർത്തോമ്മ  സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല മാർത്തോമാ  ദേവാലയങ്ങളിലൊന്നായ  “മാർ ത്തോമാ  ചർച്ച് , ഫിലാഡെൽഫിയ”അതിന്റെ ശുശ്രുഷ സരണിയിൽ അമ്പതു വര്ഷം പൂർത്തിയാക്കി  ഒരു വര്ഷം നീണ്ടുനിന്ന  പ്രൗഡഗംഭീരമായിരുന്ന സുവർണ  ജൂബിലി ആഘോഷങ്ങൾക്കു തിരശീല വീണു.  

ഏതാണ്ട്  52 മാർത്തോമാ കുടുംബങ്ങളുമായി   പ്രാർത്ഥിപ്പാനും ആരാധിപ്പാനുമായി  ‘ദൈവ കൃപയുടെ തണലിൽ’ തുടങ്ങിയ ഫിലാഡൽഫിയയിലെ  മാത്തോമാ സഭ ഇന്ന്  ആറു പള്ളികളിലായി  അയ്യായിരത്തിലധികം അംഗങ്ങളായി വളർന്നു എന്നത് ഇത്തരുണത്തിൽ ഓർക്കുകയും കാരുണ്ണ്യവാനായ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്യുന്നു.   

  1976-ല്‍  ആരംഭിച്ച ദേവാലയത്തിന്റെ ഒരു വര്ഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങൾ (2025  ഒക്ടോബർ 26  മുതൽ 2026 ഒക്ടോബര് 24 വരെ ).  ഒക്ടോബർ  24, 2:30pm-നു  1085  ക്യാമ്പ്ഹിൽ  റോഡ് , ഫോർട്ട് വാഷിംഗ്‌ടൺ പി എ 19034  ലുള്ള ദേവാലയത്തിൽ വച്ച് നടത്തപ്പെടുകെയുണ്ടായി. നോർത്ത് അമേരിക്കൻ ഭദ്രാസന  അധ്യക്ഷൻ അഭിവന്ദ്യ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യ പ്രഭാഷകനായിരുന്നു. 

ചെറിയ ഒരു തുടക്കത്തിൽ നിന്നും തലമുറകളിലൂടെ വലിയ സമൂഹമായി മാറാൻ വിശ്വാസ സമൂഹം എടുത്ത വലിയ തീരുമാനം ഇന്ന് സുവർണ്ണ ജൂബിലിയിലേക്കു നയിച്ചു  എന്നത് ഏറെ കൃതാർത്ഥതയോടെ എപ്പിസ്കോപ്പ തിരുമേനി ഏവരെയും ഓര്മപ്പെടുത്തുകയുണ്ടായി. ഒപ്പം, പുതു തലമുറയെ വിശ്വാസത്തിലേക്ക് നയിക്കാനും ചരിത്രത്തിന്റെ ഭാഗമാകുവാനും , ദേവാലയം തിങ്ങി നിറഞ്ഞു നിന്ന വിശ്വാസ സമൂഹത്തെ ഏവരെയും തന്റെ ഹൃദ്യവും സരസവുമായ പ്രബോധനത്തിലൂടെ  ക്ഷണിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു.  

നമ്മുടെ വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും  അന്തസത്ത  നഷ്ടപ്പെടാതെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്കാരത്തിന്റെ  ഒരുമിപ്പിക്കലിനുള്ള ഒരു വേദി ഒരുക്കുവാൻ, തിരുമേനി യുവജങ്ങളും  മുതിർന്നവരും  ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുകയും ആഹ്വാനം ചെയ്യുകയുമുണ്ടായി.            വർണ്ണശബളമായ ഘോഷയാത്രയോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു.

  നോർത്ത് അമേരിക്കൻ ഭദ്രാസന  അധ്യക്ഷൻ അഭിവന്ദ്യ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെയും ഇടവക വികാരി റവ : റ്റിറ്റി യോഹന്നന്റെയും നേതൃത്വത്തിൽ , കുട്ടികളും ജൂബിലി കമ്മിറ്റി , എക്സിക്യൂട്ടീവ് കമ്മിറ്റി പട്ടക്കാർ മുഖ്യ അതിഥികൾ  എന്നിവർ പങ്കെടുത്തു  ,    

 കൗമാ പ്രാർത്ഥനക്ക് ശേഷം യൂത്ത് ചാപ്ലയിൻ റവ: എബ്രഹാം കുരുവിളയുടെ പ്രാരംഭ  പ്രാര്ഥനയോടെ സുവര്ണ ജൂബിലിയുടെ സമാപന സമ്മേളനത്തിനു തുടക്കം കുറിച്ചു. 

 ഇടവക വികാരി റവ. റ്റിറ്റി യോഹന്നാൻ, സ്വാഗതം ആശംസിച്ചു. ഇത് ഒരു യാത്രയാണെന്നും ഇന്നലെകളെ ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം നമ്മുടെ വിശ്വാസത്തെ ശാക്തീകരിക്കുകയും ആഴത്തിലുള്ള ബന്ധങ്ങളുടെ കൂട്ടായ്മയും   ദൈവീക വീക്ഷണവും  ദൗത്യവും ഉൾക്കൊള്ളുവാൻ നാം സ്വയം തയ്യാറാകേണ്ടതുണ്ടു എന്ന്  അച്ഛൻ ഏവരെയും ഓർമ്മപെടുത്തുകയുമുണ്ടായി.  

 മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ്: റൈറ്റ് റവ: ഡോ . തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത വീഡിയോയിലൂടെ തന്റെ ആശംസ്സകളും ആശിർവാദവും അർപ്പിക്കുക ഉണ്ടായി. 50 വര്ഷം എന്നത് ഇടവകയുടെ  വളർച്ചയിലെ ഒരു നാഴിക കല്ലാണെന്നും ഈ സമയം ദൈവത്തോടുള്ള നന്ദി കരേറ്റുന്നതിനൊപ്പം  വിശ്വാസ പ്രതിബദ്ധതയുടെയും  പുതുക്കത്തിന്റെയും അവസരമാക്കി മാറ്റണമെന്നും ഉദ്ബോധിപ്പിക്കുകയുണ്ടായി. ജൂബിലി സെലിബ്രേഷൻ തലമുറകളിൽ നിന്നും തലമുറകളിലേക്കുള്ള ഒരു യാത്ര ആണെന്നും ഒരുമയോടെ ആരാധിക്കാനും ,വളരാനും ,സേവന തല്പരരാകാനും യഥാർത്ഥ സാക്ഷിയായി തീരുവാനുമുള്ള അവസരമാക്കി മാറ്റണമെന്നും ആശംസിച്ചു.  

സമാപന  സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി റവ: ജോയൽ സാമുവേൽ, അപ്പർ ഡബ്ലിൻ ടൗൺഷിപ് കമ്മീഷണറും ബോർഡ് പ്രിസിഡന്റുമായ മിസ്റ്റർ : ഐറാ എസ് ടാക്കൽ,റവ: ജോജി എം ജോർജ്(RAC VP)റവ: ലിജോ  ജോർജ്(ചെയർമാൻ എക്യൂമിനിക്കൽ ഫെലോഷിപ് ),  ഡോ: ഈപ്പൻ ഡാനിയേൽ(സഭാ കൗൺസിൽ), ഷാജു സാം ( ഭദ്രാസന ട്രെഷറർ) തുടങ്ങിയവർ ആശംസാ  പ്രസംഗങ്ങൾ നടത്തുകയുണ്ടായി.  സഹോദര ഇടവകകളിലെ പട്ടക്കാർ,  വിവിധ എക്യൂമിനിക്കൽ ചർച്ചിന്റെ  പ്രതിനിധികൾ, വിശ്വാസ സമൂഹം, മറ്റ് അഭ്യുതയകാംഷികൾ എന്നിവരും ഈ യോഗത്തിൽ പങ്കെടു ക്കുകയുണ്ടായി.

എഴുപതോളം അംഗങ്ങൾ പങ്കെടുത്ത മലയാളത്തിലും ഇംഗ്ലീഷിലുമായി ആലപിച്ച മധുരതരങ്ങളായ എല്ലാ ഗാനങ്ങളും ശ്രവണ സുന്ദരവും ആത്മീയ ഉണർവും നൽകുന്നതായിരുന്നു. വര്ഗീസ് കെ ഏബ്രഹാം നയിച്ച “സ്വാഗതം, സ്വാഗതം” എന്ന സ്പെഷ്യൽ പാട്ടും മെറിൻ വര്ഗീസ് നേതുത്വം നൽകിയ ഇംഗീഷ് പാട്ടുകളും ഏറെ ഹൃദ്യവും മികവുറ്റതുമായിരുന്നു. മലയാളം കൊയർ  ലീഡർ ജോസ് തോമസ് രചനയും ഈണവും നൽകി, ബിജു ജേക്കബ്  വാദ്യസംഗീതവും നൽകിയ “ പ്രകാശിതനായ പ്രകാശിത” എന്ന പ്രമേയ ഗാനം (തീം  song)  കൂടിവന്ന വിശ്വാസ  സമൂഹത്തിന്റെ ഹൃദയത്തെ സ്പര്ശിക്കുന്നതും അവതരണ മികവും ഏറെ പ്രശംസനീയവുമായിരുന്നു.          മാത്തോമാ ചർച്  ഫിലാഡൽഫിയ ഉൾകൊള്ളുന്ന   മോണ്ട്ഗോമറി കൗണ്ടിയുടെ  ഔദ്യോഗികമായ വിളംബരം, ഒക്ടോബര് 24 ഇടവകയെ ആദരിക്കുന്ന ദിവസമാകുന്നു എന്ന പ്രഖാപനം,   സുമാ ചാക്കോ വായിച്ചപ്പോൾ ഇടവക ജനങ്ങൾ കരഘോഷം മുഴക്കി തങ്ങളുടെ നന്ദി രേഖ പെടുത്തുകയുണ്ടായി 

  സണ്ണി ഏബ്രഹാം കൺവീനറും, ഡോ: അന്ന പനക്കൽ ചീഫ് എഡിറ്ററും, സുമാ ചാക്കോ , ബിനു മാത്യു എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുമായി പ്രവർത്തിച്ച മനോഹരമായ സുവനീർ പ്രസിദ്ധീകരണം ഏറെ പ്രശംസനീയമായിരുന്നു. ഇടവകയുടെ പ്രാരംഭകാല അംഗങ്ങളിൽ ഏറ്റോം മുതിർന്ന അംഗമായ കെ എ ജോർജിന് ആദ്യ കോപ്പി നൽകികൊണ്ട് റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് സുവനീർ പ്രകാശനം  നിർവഹിച്ചപ്പോൾ ഇടവക ജനങ്ങൾ  ഹർഷാരവത്തോടെ തങ്ങളുടെ  സ്നേഹ പ്രകടനം നടത്തുകയുണ്ടായി. 

ഒരു വര്ഷം നീണ്ടുനിന്ന പ്രവർത്തനനിരതമായ 14 സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മികവുറ്റതും ഫലവത്തായതുമായിരുന്നു.     

 ജൂബിലി ആഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്നതിനു വികാരി റവ:  റ്റിറ്റി യോഹന്നാൻ രക്ഷാധികാരിയും തോമസ്  എബ്രഹാം(ബിജു)  കൺവീനറായും സണ്ണി എബ്രഹാം കോ-കൺവീനറായുമുള്ള 21  അംഗ കമ്മിറ്റിയുടെ  പ്രവർത്തനങ്ങൾ ഏറ്റോം വിജയകരമായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു, ചിട്ടയോടും ക്രമമായും നടത്തപ്പെട്ട സമാപന സമ്മേളനം.   

  ജൂബിലി കൺവീനർ തോമസ് ഏബ്രഹാം (Biju)വന്ന് കൂടിയ ഏവർകും സ്നേഹത്തിന്റെ ഭാഷയിൽ കൃതജ്ഞത രേഖപ്പെടുത്തുകയുണ്ടായി.  

 മിസ്സ്: എൽസ ജയിംസിന്റെ പ്രാർത്ഥനയോടും  ഭദ്രാസന അദ്ധ്യ്ക്ഷന്റെ ആശിർവാദത്തോടും സമാപന സമ്മേളനം പര്യവസാനിച്ചു.    

എം സി-മാരായി പ്രവർത്തിച്ച ബോബി ജേക്കബ് , മെൽവിൻ തോമസ്,  ജെഫി ജോൺ  എന്നിവർ തങ്ങളുടെ  ഉത്തരവാദിത്തങ്ങൾ ഏറെ മനോഹരമായും  ഉന്നത നിലവാരത്തോട് കൂടിയും നിർവ്വഹിക്കപ്പെടുകയുണ്ടായി.   വന്നുകൂടിയ  ഏവർകും രുചികരമായ ഡിന്നറും നല്കപ്പെടുകയുണ്ടായി.  

  ഗോൾഡൻ ജൂബിലി കമ്മിറ്റിക്കുവേണ്ടി:-  1.റവ: റ്റിറ്റി യോഹന്നാൻ,  2.തോമസ്  എബ്രഹാം (ജോയി) കൺവീനർ,   3. സണ്ണി എബ്രഹാം.

ഫിലഡൽഫിയയിലെ മാർത്തോമ്മാ സമൂഹത്തിന്റെ പ്രൗഡഗംഭീരമായിരുന്ന സുവർണ  ജൂബിലി ആഘോഷങ്ങൾക്കു തിരശീല വീണു
Join WhatsApp News
Mathew Thomas Babu. 2026-10-29 20:10:21
Congratulations to the parish who took the leadership for the Marthoma churches in North American diocese. As a member of St. John’s Marthoma church in NewYork I feel very proud. May God bless🙏the parish and their good work.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക