Image

സമരസ' ഒക്ടോബര്‍ 30-ന്.

Published on 28 October, 2026
സമരസ' ഒക്ടോബര്‍ 30-ന്.

സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' ഒക്ടോബര്‍ മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന  'സമരസ'യില്‍ ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, എം.എ സേവ്യര്‍, രത്‌നാകരന്‍, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, ബിനിജോണ്‍, സുനിത എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

സുമേഷ് സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു. 

എഡിറ്റര്‍-ജോമോന്‍ സിറിയക്.
ആര്‍ട്ട് ഡയറക്ടര്‍- ഷിജു മാങ്കൂട്ടം,
മേക്കപ്പ്-നീന പയ്യാനക്കല്‍, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂര്‍,
സ്റ്റില്‍സ്-സുമേഷ് ബാലുശ്ശേരി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിജേഷ് കൊണ്ടോട്ടി,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദേവ് രാജ്,
അസോസിയേറ്റ് ഡയറക്ടര്‍-ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യന്‍,
ഡിസൈന്‍-ഡാവഞ്ചി സ്റ്റുഡിയോ,
വിതരണം സങ്കല്പ ഫ്രെയിംസ് റിലീസ്,
പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക