
നടന്‍ ദിലീപിന് പിറന്നാള്‍ ആശംസകളുമായി നാദിര്‍ഷ. പതിനാറാം വയസില്‍ തുടങ്ങിയ സൗഹൃദമാണിതെന്നും അന്നും ഇന്നും ഇനി എന്നും കൂടെ തന്നെ ഉണ്ടാകുമെന്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിര്‍ഷ കുറിച്ചു.
''പതിനാറാം വയസില്‍ തുടങ്ങിയ സൗഹൃദമാണ് നമ്മള്‍ തമ്മില്‍. എനിക്ക് നിന്നെ പരിപൂര്‍ണ വിശ്വാസമാണ്. അതുകൊണ്ട് ഞാന്‍ നിന്റെ കൂടെ നില്‍ക്കുന്നു. അന്നും ഇന്നും ഇനി എന്നും. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട നന്‍പാ.''നാദിര്‍ഷയുടെ വാക്കുകള്‍.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്നാണ് ഇവരുടെ സൗഹൃദം ആരംഭിക്കുന്നത്. പഠനശേഷം ഇവര്‍ ഒന്നിച്ച യാത്ര തുടര്‍ന്നത് കലാഭവനിലൂടെ ആയിരുന്നു. മിമിക്രി ട്രൂപ്പില്‍ ഇവരുടെ കോമ്പിനേഷന്‍ നിരവധി വേദികളില്‍ ഹിറ്റായി.
'എന്നോടിഷ്ടം കൂടാമോ' എന്ന ചിത്രത്തിലൂടെ ദിലീപും 'കാസര്‍ഗോഡ് കാദര്‍ ഭായി' എന്ന ചിത്രത്തിലൂടെ നാദിര്‍ഷായും സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.
ദിലീപ് മലയാള സിനിമയിലെ നായകനിരയിലേക്ക് ഉയര്‍ന്നപ്പോള്‍ മിമിക്രി രംഗത്തും ടിവി പരിപാടികളിലുമൊക്കെ തന്നെയായിരുന്നു നാദിര്‍ഷ. 'വെട്ടം', 'സിഐഡി മൂസ', 'മീനാക്ഷി കല്യാണം' എന്നീ ചിത്രങ്ങളിലൂടെ ഗാനരചയിതാവായും പിന്നണിഗായകനായും വളര്‍ന്ന നാദിര്‍ഷ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലൂടെ സംവിധായകനായി. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ കൂടി നാദിര്‍ഷ സംവിധാനം ചെയ്തു. തന്റെ നാലാമത്തെ സിനിമയിലാണ് ഉറ്റസുഹൃത്തായ ദിലീപിനെ അദ്ദേഹം നായകനാക്കിയിരിക്കുന്നത്.