Image

കരിയറിലെ ആദ്യ പൊലിസ് വേഷത്തില്‍ സായ്പല്ലവി; ഓം ക്യാരക്ടര്‍ ടീസര്‍

Published on 27 October, 2026
 കരിയറിലെ ആദ്യ പൊലിസ് വേഷത്തില്‍ സായ്പല്ലവി; ഓം ക്യാരക്ടര്‍ ടീസര്‍

ധനുഷ്, മമ്മൂട്ടി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഓം' എന്ന ചിത്രത്തിലെ നടി സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലിസ് ഉദ്യോഗസ്ഥയായി സായി പല്ലവി ചിത്രത്തിലെത്തുന്നു. നടിയുടെ കരിയറിലെ ആദ്യ പൊലിസ് വേഷമാണിത്.

നടിയുടെ കഥാപാത്രം നയിക്കുന്ന ഓപ്പറേഷന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയ 'ഓം'. ചന്ദനക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചന.

'അമരനു' ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി, ധനുഷ്, സായി പല്ലവി, ശ്രീലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

എട്ടു വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ല്‍ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്. 'മാരി 2' എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

തെന്നിന്ത്യന്‍ മ്യൂസിക് സെന്‍സേഷന്‍ സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. കാര്‍ത്തികേയ എന്ന് പേരുള്ള കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന്‍ നല്‍കുന്നത് എന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് പ്രദര്‍ശനത്തിന് എത്തുക. നവംബര്‍ 20ന് തിയറ്ററുകളിലെത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക