Image

ഹൊറര്‍ ചിത്രം ബ്ലാക്ക്‌സ്‌ക്രിപ്റ്റിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി; സംവിധാനം നിര്‍മല്‍ ബേബി വര്‍ഗീസ്

Published on 26 October, 2026
ഹൊറര്‍ ചിത്രം ബ്ലാക്ക്‌സ്‌ക്രിപ്റ്റിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി; സംവിധാനം നിര്‍മല്‍ ബേബി വര്‍ഗീസ്

പുതുമുഖങ്ങളായ ഹര്‍ഷ വര്‍ഗീസ്, ഹൃദ്യ അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയുന്ന 'ബ്ലാക്ക്‌സ്‌ക്രിപ്റ്റ്' എന്ന ഹൊറര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. തരിയോട്, വഴിയെ, ഡ്രെഡ്ഫുള്‍ ചാപ്‌റ്റേഴ്സ്, അന്തിമ ക്ഷണഗളു, എലിയന്‍ ജെനസിസ്: ബിയോണ്ട് ദ സ്റ്റാര്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കുന്ന ചിത്രം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും, അടുത്ത കൊല്ലം ആദ്യം റിലീസ് ചെയ്യുമെന്നും, പോസ്റ്റര്‍ പങ്കിട്ട കൂടെ സംവിധായകന്‍ നിര്‍മല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രണ്ട് സുഹൃത്തുക്കള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒരു നിഗൂഢമായ പുസ്തകം എത്തുന്നതും തുടര്‍ന്ന് നടക്കുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, അശ്വതി അനില്‍ കുമാര്‍,  ആര്യ കൃഷ്ണന്‍, ലാസ്യ ബാലകൃഷ്ണന്‍, സാനിയ പൗലോസ്, ശാലിനി ബേബി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചനയും എഡിറ്റിംഗും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ എരവിലാണ്. സംഗീതം: രഞ്ജിത് കെ. ആര്‍., അസോസിയേറ്റ് ക്യാമറ: ചേതന്‍ കെ., കല: ഹര്‍ഷ വര്‍ഗീസ്, ഷനീജ.

 

Social media post: https://www.instagram.com/p/De60cdPviAf
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക