
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസശ്രീയുടെ നേതൃത്വത്തില്‍, ബഹ്റൈന്‍ ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ വനിതകള്‍ക്കായി ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ ക്ളാസും, സൗജന്യ മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. ഒക്ടോബര്‍ 23-ന് കെ.പി.എ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അറുപതോളം വനിതകള്‍ പങ്കെടുത്തു.

കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്റൈന്‍ ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ചീഫ് കോര്‍ഡിനേറ്റര്‍ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. പ്രവാസശ്രീ ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രദീപ അനില്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജലി രാജ് നന്ദിയും പറഞ്ഞു.

കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ബഹ്റൈന്‍ ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സഹീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് പരിപാടിയുടെ ഭാഗമായി അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ ഡോ. ജാസ്മിന്‍ വനിതകള്‍ക്കായി സ്തനാര്‍ബുദത്തെക്കുറിച്ചുള്ള മെഡിക്കല്‍ അവബോധ സെമിനാര്‍ നയിച്ചു. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധനയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു. സെമിനാറിനോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ പരിശോധനയും ഒരുക്കിയിരുന്നു.

പ്രവാസശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ഷമീല ഇസ്മായില്‍, പ്രവാസശ്രീയുടെ മറ്റ് യൂണിറ്റ് ഹെഡുകള്‍, കെ.പി.എ സെക്രട്ടേറിയറ്റ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .
വനിതകളില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക, ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.