Image

സെല്‍ഫി ചോദിച്ച കുഞ്ഞു ആരാധികയെ മടക്കി അയച്ചു; നടി പ്രയാഗ മാര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

Published on 24 October, 2026
 സെല്‍ഫി ചോദിച്ച കുഞ്ഞു ആരാധികയെ മടക്കി അയച്ചു; നടി പ്രയാഗ മാര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

 

സെല്‍ഫിയെടുക്കാന്‍ വന്ന കൊച്ചു ആരാധികയോട് നടി പ്രയാഗ മാര്‍ട്ടിന്‍ മോശമായി പെരുമാറിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു.

പരപ്പനങ്ങാടി കലാഗ്രാമം രണ്ടാം വാര്‍ഷികാഘോഷത്തില്‍ അതിഥിയായി എത്തിയപ്പോഴാണ് സംഭവം.

പരിപാടിക്കിടെ പ്രയാഗ മാര്‍ട്ടിനൊപ്പം സെല്‍ഫിയെടുക്കണമെന്ന ആഗ്രഹവുമായി ഒരു ചെറിയ കുട്ടി താരത്തിന്റെ അരികിലേക്ക് എത്തുന്നതും, ഫോട്ടോ എടുത്തോട്ടെ എന്ന് അനുവാദം ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ പ്രയാഗയുടെ മറുപടി കേട്ട ഉടന്‍ തന്നെ കുട്ടി നിരാശയോടെ മടങ്ങിപ്പോകുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെയാണ് നടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.

ആ കുഞ്ഞു ആരാധികയുടെ ആഗ്രഹം അപ്പോള്‍ തന്നെ സാധിപ്പിച്ചു കൊടുക്കേണ്ടിയിരുന്നുവെന്നുംആരാധകരോട് എങ്ങനെ പെരുമാറണമെന്ന് നടി മമിത ബൈജുവിനെ കണ്ടു പഠിക്കണമെന്നുമാണ് ചില നെറ്റിസണ്‍സിന്റെ കമന്റുകള്‍.

അതേസമയം, പ്രയാഗ മാര്‍ട്ടിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങിന്റെ തിരക്കുകള്‍ കാരണം തല്‍ക്കാലത്തേക്ക് 'ഫോട്ടോ പിന്നീട് എടുക്കാം' എന്നാകും നടി കുട്ടിയോട് പറഞ്ഞിട്ടുണ്ടാവുക എന്നാണ് ഇവര്‍ വാദിക്കുന്നത്.

തിരക്കിനിടയില്‍ സെല്‍ഫി ഒഴിവാക്കാന്‍ പറഞ്ഞതാണെങ്കിലും, ചടങ്ങുകള്‍ക്ക് ശേഷം ആ കുട്ടിയെ സന്തോഷിപ്പിച്ചാകും പ്രയാഗ മടങ്ങിയിട്ടുണ്ടാവുക എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക