
സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ - ജിത്തു മാധവന്‍ ചിത്രം 'സീനി'ലെ നസ്ലിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. ഈശ്വരന്‍ എന്ന വില്ലനായാണ് നസ്ലിന്‍ ചിത്രത്തിലെത്തുന്നത്.
നസ്ലിന്റെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് 'സീനിലെ' വില്ലന്‍ ഈശ്വരന്‍. നസ്ലിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസറിലെ ക്യാരക്ടര്‍ റിവീല്‍. വായില്‍ ലോലിപോപ്പുമായി എത്തുന്ന വില്ലനൊപ്പം സൂര്യയും ടീസറിലുണ്ട്.
ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. ജിത്തു മാധവനും സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്.
മലയാളത്തില്‍ ചെയ്ത 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
സൂര്യയുടെ മാസ് രംഗങ്ങള്‍ക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്‌റ്റൈലിഷ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പൊലിസ് ഓഫീസറായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്.
സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'കറുപ്പ്', 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ലക്ഷ്യമിട്ടാണ് സീനുമായി സൂര്യ എത്തുന്നത്.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.