Image

ആധുനികതയിലെ അഭിമാന നാമങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 23 October, 2026
ആധുനികതയിലെ അഭിമാന നാമങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

ഒരു വ്യക്തി ജനിച്ചുവീഴുന്ന കുടുംബത്തെയോ നാടിനെയോ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന പേരാണ് കുടുംബപ്പേര്.  ഒരാളുടെ വ്യക്തിഗദ പേരും കുടുംബപ്പേരും ചേരുമ്പോള്‍ മുഴുവന്‍ പേര് ആകുന്നു. ഒരുവ്യക്തിയുടെ അച്ഛന്‍റെയും മുത്തച്ഛന്‍റെയും കുടുംബത്തില്‍ നിന്ന് വരുന്ന പേരാണ് കുടുംബപ്പേര്. ഇത്‌ നിങ്ങള്‍ ഏത്‌ കുടുംബത്തില്‍ പെട്ടതാണെന്നും, നിങ്ങളുടെ  പൂര്‍വ്വികര്‍ ആരാണെന്നും, ഗോത്രം സ്ഥലം സ്വത്ത് എന്നിവ എന്താണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇതിനെ കുടുംബപ്പേര് എന്ന്‍ പറയുന്നത്.  

കുടുംബപ്പേര് അഥവാ തറവാട്ടുപേര് വെറും ഒരു പേരല്ല. ഒരേ പേരില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. എന്നാല്‍, വീട്ടുപേര് ചേര്‍ക്കുന്നതു കൊണ്ട് വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഏത്‌ നാട്ടില്‍ നിന്ന് വന്നുവെന്നും, മുത്തച്ഛനും മുത്തച്ഛിയും ആരായിരുന്നുവെന്നും കുടുംബപ്പേര് പറയും. അത് നമ്മുടെ ചരിത്രമാണ്. സ്വന്തസ്വത്തും തറവാട്ടു വസ്തുവും കൈമാറുന്നതിന്, കുടുംബപ്പേര് നിയമപരമായി ആവശ്യമുണ്ട്. ഒരേ കുടുംബപ്പെരുള്ളവര്‍ എല്ലാം ഒരേ രക്തബന്ധത്തില്‍പ്പെട്ടവരാണെന്നു മനസ്സിലാക്കി ഒരു കൂട്ടമായി നില്‍ക്കാനും സഹായിക്കും. കുടുംബപ്പേരില്ലാ  ത്തവര്‍, വേരില്ലാത്ത മരങ്ങള്‍ പോലെയാണെന്നും പറയപ്പെടുന്നു. എന്നാല്‍, കുടുംബപ്പേര് ഉള്ളവര്‍ക്ക് അത് അടയാളവും അഭിമാനവുമാണ്. ഒരു  വ്യക്തി ആരാണെന്നും അയാള്‍ എവിടെ നിന്ന്, ഏത്‌ വംശത്തില്‍ നിന്ന് വരുന്നുവെന്നും, വേരും അടയാളവും ഉണ്ടെന്നും, കുടുംബപ്പേരിലൂടെ ലോകത്തോട്‌ പറയാന്‍ കഴിയുന്നു. കൂടാതെ, നല്ല കുടുംബപ്പേര് സമുദായത്തില്‍ ബഹുമാനവും നേടിത്തരുന്നു. പൂര്‍വ്വികരെ സംബന്ധിച്ച വിവരങ്ങളും പാരമ്പര്യവും നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുന്നതിനും, നിയമനത്തിനും, നിയമപരമായ രേഖകള്‍ക്കും, നടപടിക്രമങ്ങള്‍ക്കും ഇപ്പോള്‍ കുടുംബപ്പേര് നിര്‍ബന്ധവുമാണ്.    
                  
കുടുംബപ്പേരിനും ചരിത്രമുണ്ട്. പുരാതനകാലത്ത്‌ മനുഷ്യര്‍ക്ക്‌ ഒറ്റപ്പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ജനങ്ങള്‍ വര്‍ദ്ധിച്ചതോടെ, ഒരേ പേരുള്ള അനേകര്‍ ഉണ്ടാവുകയും അതുകൊണ്ട് മറ്റൊരു പേര് കൂടി ചേര്‍ത്തു എന്നും ചരിത്രം പായുന്നു. അച്ഛന്‍റെ പേര്, അധിവസിക്കുന്ന സ്ഥലത്തിന്‍റെ പേര്, ഓരോരുത്തരും ചെയ്യുന്ന ജോലിയുടെ പേര്, കുടുംബത്തിന്‍റെ പ്രത്യേകത എന്നിവ രണ്ടാമത്തെ പേര് കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിച്ചു. അങ്ങനെ, ഓരോരുത്തരുടെയും പേരുകള്‍ അവരവരുടെ അടയാളങ്ങളായി. നല്ല ജീവിതവും പ്രവര്‍ത്തനവും കൊണ്ട്, കുടുംബപ്പേര് അഭിമാനഭരിതവും സുപ്രസിദ്ധവുമാക്കാന്‍ സാധിക്കും. ധനം നഷ്ടപ്പെട്ടാല്‍ കുറച്ചും, ആരോഗ്യം നഷ്ടപ്പെട്ടാല്‍ കൂടുതലും കുംബത്തിന്‍റെ മാനം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടമായി എന്ന് കരുതുന്നവരും ഉണ്ട്. അതുകൊണ്ട്, കുടുംബപ്പേര് ഒരു നാമം മാത്രമല്ല. ഓരുരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്.          

അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ സ്ഥിരമായി താമസിക്കുന്ന മലയാളികള്‍, അവരുടെ വീട് നമ്പരിന്‍റെ അടിയില്‍ തങ്ങളുടെ  കുടുംബപ്പേരും എഴുതിവെക്കാറുണ്ട്. നാട് വിട്ട് വേറൊരു രാജ്യത്തെ പൗരനായി ജീവിക്കുമ്പോഴും, ഞാന്‍ എവിടെ നിന്ന് വന്നു എന്ന് അറിയുന്നതിന് ഇത്‌ സഹായിക്കുന്നു. അതുകൊണ്ട്, തറവാടിന്‍റെ പേര് അവര്‍ക്കൊരു തിരിച്ചറിയല്‍ രേഖയാണ്. നമ്മുടെ പൂര്‍വ്വികര്‍ ജീവിച്ചതും  നമ്മള്‍ ജനിച്ചുവളര്‍ന്നതുമായ കുടുംബത്തോടുള്ള നന്ദിയും ബഹുമാനവും ഇതിലൂടെ പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ട് വിദേശത്ത് ജനിച്ചുവളരുന്ന പുതു തലമുറയ്ക്ക് മലയാളം എഴുതാനും വായിക്കാനും കഴിഞ്ഞില്ലെങ്കിലും, അവരുടെ നാട്ടിലെ കുടുംബബന്ധങ്ങള്‍ മറക്കാതിരിക്കാന്‍ ഇത്‌ സഹായിക്കും. കുടുംബപ്പേര് പ്രദര്‍ശിപ്പിക്കുന്ന രീതി മലയാളികള്‍ക്ക് മാത്രമല്ല, ലോകത്ത് എവിടെയും കുടിയേറിപ്പാര്‍ക്കുന്ന മിക്ക ദേശക്കാരും സ്വീകരിക്കാറുണ്ട്. മറു നാടുകളിലുള്ള മലയാളികള്‍ പരസ്പരം പരിചയപ്പെടുന്നതിനും, സന്തോഷം പങ്കുവയ്ക്കുന്നതിനും, സംഘടനകള്‍ സ്ഥാപിച്ച് സാംസ്കാരികവും രാഷ്ട്രീയ   വുമായ രംഗങ്ങളില്‍, നേട്ടങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇവ വഴിയൊരുക്കുന്നുണ്ട്. പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയില്‍ സ്വന്തം തറവാടിന്‍റെ പേര് കാണുമ്പോള്‍ ജന്മഭൂമിയില്‍ എത്തിയ സുഖം തോന്നും. നാട്ടിലെ തറവാടും സ്വത്തും വിറ്റുപോയാലും, കുടുംബപ്പേരിലൂടെ ബന്ധങ്ങളേയും ബന്ധുജനങ്ങളേയും ഓര്‍ക്കാന്‍ കഴിയും. കൂടാതെ, പുതിയ തലമുറക്ക് അതൊരു കഥയാകും.    
       
പ്രവാസിമലയാളികള്‍ കുടുംബവൃക്ഷം ( family Tree) തയ്യാറാക്കുന്നത്‌ ഒരു വിനോദമായിട്ടല്ല ഇപ്പോള്‍ കാണുന്നത്. അത് അവരുടെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ്‌. ജന്മദേശം വിട്ട് ഏതെങ്കിലും ഒരു രാജ്യത്ത് സ്ഥിരമായി  ജീവിക്കുമ്പോള്‍, അവരുടെ ബന്ധങ്ങള്‍ ക്രമേണ അറ്റുപോകാം. അതിനൊരു ശക്തമായ പരിഹാരമാണ് കുടുംബവൃക്ഷം. മറുനാടുകളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക്‌, അവര്‍ ആരാണെന്നും, അവരുടെ മാതാപിതാക്കള്‍ എങ്ങനെ  എവിടെനിന്ന് വന്നു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് നല്‍കുന്ന വ്യക്തമായ ഉത്തരമാണ് കുടുംബവൃഷം.       
                        
എന്നാല്‍, കുടുംബവൃഷം ഉണ്ടാക്കി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യവും ഉദ്ദേശ്യവും എന്തെന്ന് മനസ്സിലാക്കാത്ത പ്രവാസികളും ഉണ്ട്. അവരുടെ ബന്ധുക്കളുടെയും നാടിന്‍റെയും തറവാടിന്‍റെയും പേരുകളും ആചാരങ്ങളും ആഘോഷങ്ങളും സംബന്ധിച്ച അറിവ്, ആത്മസന്തോഷം നല്‍കുന്നതാണ്. മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതും ബന്ധുക്കളെ ഓര്‍ക്കാന്‍ കഴിയുന്നതും അനുഗ്രഹമാണ്. ശരിയായി തയ്യാറാക്കിയ കുടുംബവൃക്ഷം  സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, അതില്‍ അടയാളപ്പെടുത്തിയിട്ടുള്ളവരില്‍ ആരൊക്കെയാണ് രക്തബന്ധമുള്ളവര്‍ എന്നും യുവതലമുറക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിര്‍ണ്ണായകമാണ്. വിവാഹം പോലെയുള്ള സുപ്രധാന സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളെ തിരിച്ചറിഞ്ഞു് ക്ഷണിക്കുന്നതിനും ഇത്‌ സഹായിക്കും.      

പ്രവാസികള്‍ക്ക് അവരടെ സ്വദേശത്തുള്ള തറവാട്ട്സ്വത്ത് പൂര്‍വ്വികസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, വംശപരമ്പര രേഖപ്പെടുത്തിയ കുടുംബവൃക്ഷം ഉണ്ടെങ്കില്‍, ആധാരങ്ങള്‍, അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച തെളിവുകള്‍ നല്‍കുന്നതിനു ഏറെ  ഉപകരിക്കും. ഇത് മറ്റ് നിയമ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പിന്തുണ നല്‍കും.     
  
അമേരിക്കയില്‍ ആരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പരമ്പരാഗത രോഗങ്ങളെക്കുറിച്ച് അറിയുന്നതിന്, രോഗികളോട് കുടുംബ ചരിത്രം ചോദിക്കാറുണ്ട്. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ കുടുംബത്തില്‍ ആര്‍ക്കൊക്കെ ഉണ്ടായിരുന്നു എന്ന് അറിയുന്നത്, മാതാപിതാക്കളുടെയും മക്കളുടെയും ആരോഗ്യം നേരത്തേ കാത്ത് സൂക്ഷിക്കുന്നതിന് സാധിക്കും.   

നമ്മുടെ സംസ്കാരം കുടുംബ പാരമ്പര്യം ആഘോഷങ്ങള്‍ കുടുംബയോഗങ്ങ   ള്‍ എന്നിവ മനസ്സിലാക്കി, യഥാവസരം കൂടിവരുന്നതിനും, സമ്പര്‍ക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അറിവ് നല്‍കുന്ന ഒരു പാഠപുസ്തകമാണ് കുടുംബവൃഷം. ഓരോരുത്തരുടെയും പേരിനോടൊപ്പം അവരുടെ ഫോട്ടോയും ചെറുവിവരണവും എഴുതിചേര്‍ക്കാം. അടുത്ത കുടുംബം, ഏറ്റവും അടുത്ത കുടുംബം, പൂര്‍വ്വികര്‍, നമ്മുടെ വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബ ജീവിതം, എവിടെയെല്ലാം വസിച്ചു, നമ്മുടെ മക്കള്‍, പേരക്കുട്ടികള്‍, അവരുടെ മക്കള്‍, നമ്മുടെ പൗരത്വം, മതപരമായ നാഴികക്കല്ലുകള്‍, മിലിട്ടറി സേവനം, രാഷ്ട്രിയപ്രവര്‍ത്തനം, അവാര്‍ഡുകള്‍, സ്വത്തുക്കള്‍, ഓര്‍മ്മക്കായി സൂക്ഷിക്കുന്ന വസ്തുക്കള്‍, കുടുംബഫോട്ടോ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കുടുംബവൃക്ഷം ഒരു നിധിയായി മാറും.  പ്രവാസികള്‍ക്ക്, ജന്മദേശം എന്നത് ഒരു സ്ഥലം മാത്രമല്ല, അനഘമായ സ്മരണകളുമാണ്. അത് മക്കളിലേക്കും അവരുടെ തലമുറകളിലേക്കും പകരാനുള്ള ഏക മാര്‍ഗ്ഗവും ഇതാണ്.   

കുടുംബവൃക്ഷം വെറും ഒരു ചിത്രമല്ല. അത് ഓരോരുത്തരുടെയും മക്കളോട് തങ്ങള്‍ ആരാണെന്ന് പറയുന്ന സംഭവകഥയാണ്‌. ഇത്‌ ഉണ്ടാക്കിവച്ചില്ലെങ്കില്‍, പേരക്കുട്ടികള്‍ക്ക്‌ അവരുടെ ഗതകാലസംഭവങ്ങളും ചരിത്രവും നഷ്ടമാകും. അതുകൊണ്ട്, മാതാപിതാക്കളും, മുത്തച്ഛനും മുത്തശ്ശിയും ജീവിച്ചിരിക്കുമ്പോ  ള്‍ തന്നെ, അവരില്‍ നിന്ന് അറിവുകള്‍ ശേഖരിക്കണം. കുടുംബവൃക്ഷം ഉണ്ടാക്കുവാന്‍, എല്ലാ ബന്ധുക്കളെയും സമീപിക്കണം. അപ്പോള്‍, സമ്പര്‍ക്കം ഇല്ലാത്തവരെപ്പോലും കുടുംബത്തോട് ചേര്‍ത്ത് സന്തുഷ്ട ഭാവി സൃഷ്ടിക്കാന്‍ കഴിയും. തങ്ങള്‍ ഏത്‌ വംശാവലിയില്‍പ്പെട്ടവരാണെന്നും, എവിടെ നിന്ന് വന്നുവെന്നും തിരിച്ചറിയുമ്പോള്‍, മക്കളുടെ അഭിമാനവും ആത്മവിശ്വാസ വും വര്‍ദ്ധിക്കും. കുടുംബം ഓരോ പ്രവാസിയുടെയും സ്വത്താണ്. ധനവും വീടും നഷ്ടപ്പെടാം. പക്ഷേ, കുടുംബചരിത്രം ആര്‍ക്കും തന്നെ എടുത്തു കളയാന്‍ സാധിക്കാത്ത സ്വന്തം സ്വത്താണ്. പൌരത്വവും മാറ്റാം .എന്നാല്‍, രക്തബന്ധം മാറില്ല. കുടുംബവൃഷം ആ ബന്ധത്തിന്‍റെ അടയാളമാണ്. അക്കാരണത്താല്‍, കുടുംബവൃഷം ഇല്ലാത്തവര്‍ എത്രയും പെട്ടെന്ന് അത് ഉണ്ടാക്കി സംരക്ഷിക്കുന്നത് ഉപകാരപ്പെടും.       
                       
ഇന്‍ഡൃയിലെ കുടുംബവൃഷത്തിനു ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുണ്ടത്രേ. എങ്കിലും, അതിന് രേഖാമൂലമായ തെളിവുകള്‍ ഇല്ല. സൂര്യവംശം, ചന്ദ്രവംശം, ഗോത്രങ്ങള്‍ എന്നിവയിലൂടെ, വാമൊഴിയായും പുരാണങ്ങളിലൂടെയും വന്നതാണ്. എന്നാല്‍, ചൈനയുടെ 250  വര്‍ഷം പഴക്കമുള്ള കുടുംബവൃഷം സംബന്ധിച്ച വിവരങ്ങള്‍ക്ക് രേഖകള്‍ ഉണ്ട്. ചൈനീസ് തത്ത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷ്യസിന്‍റെ കുടുംബത്തില്‍ ജനിച്ച ഓരോ കുഞ്ഞിന്‍റെയും പേര്, ജനനത്തീയതി, ജന്മസ്ഥലം എന്നിവ 80  തലമുറകളായി ഒരു പുസ്തകത്തില്‍ എഴുതി സൂക്ഷിക്കുന്നുണ്ട്. അതിന് ലോകറിക്കാര്‍ഡും ഉണ്ട്.        
 
ഇന്ത്യന്‍ കുടുംബവ്യവസ്ഥയെ കുടുംബവൃഷം എന്നല്ല, വംശാവലി എന്നാണ് പറയുന്നത്. ഇതിന്‍റെ വേര് കൂട്ടു കുടുംബമാണ്. അച്ഛന്‍ അമ്മ മക്കള്‍ മക്കളുടെ മക്കള്‍ എല്ലാവരുംകൂടി ഒന്നിച്ചു താമസിച്ചതിനാല്‍  ഇതിനെ കൂട്ടു കുടുംബം എന്നറിയപ്പെട്ടു. ഇത് രക്തബന്ധം ഗോത്രം ധര്‍മ്മം സംസ്കാരം എന്നിവ ചേര്‍ന്നതാണ്. ലോകത്തിലെതന്നെ വലിയ വംശാവലിയാണെങ്കിലും പഴക്കം നിച്ഛയിക്കാന്‍ രേഖകള്‍ ഇല്ല.  
ക്രിസ്ത്യന്‍ ചരിത്രത്തില്‍ കുടുംബവൃക്ഷത്തിന്‌ പ്രാധാന്യമുണ്ട്. ലോകത്തിലെ ആദ്യത്തെ കുടുംബവൃഷം, ബൈബിള്‍ ഉല്‍പത്തി പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍, ആദാമില്‍ നിന്ന് തുടങ്ങി നോഹവരെയുള്ള പത്ത് തലമുറയുടെ പേരുകള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. യേശുക്രിസ്തുവിന്‍റെ കുടുംബവൃക്ഷം മത്തായിയുടെ സുവിശേഷം അദ്ധ്യായം ഒന്നില്‍ അബ്രഹാമില്‍ തുടങ്ങി നാല്‍പത്തിരണ്ട്  തലമുറവരെ എഴുതിയിട്ടുണ്ട്. ആയിരത്തി അഞ്ഞുറ് വര്‍ഷമായി എല്ലാ കുടുംബങ്ങളുടെയും മാമ്മോദീസ, വിവാഹം, മരണം എന്നിവ ചര്‍ച്ച് രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കുന്നു. ഇത് വിശ്വാസത്തിന്‍റെ രേഖ കൂടിയാകുന്നു.
 
ബുദ്ധമതത്തില്‍ വംശാവലിക്ക് വലിയ പ്രാധാന്യം ഇല്ല. കാരണം, ബുദ്ധന്‍ ജാതിയും മതവും നോക്കരുതെന്ന് പഠിപ്പിച്ചിട്ടുണ്ട്. ബുദ്ധമതത്തില്‍ രക്തബന്ധത്തെക്കാള്‍ വലുത് ഗുരുശിഷ്യ ബന്ധമാണ്. അതിനാല്‍, ബുദ്ധമതത്തിന്‍റെ കുടുംബവൃക്ഷം രക്തബന്ധമല്ല, ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകരുന്ന ജ്ഞാനത്തെയാണ് അര്‍ത്ഥമാക്കുന്നത്.

യഹൂദമതവും ഇസ്ലാംമതവും ഒരു വേരില്‍ നിന്നും വളര്‍ന്നുവന്ന രണ്ട് മതങ്ങളാണ്. യഹൂദമതത്തിന്‍റെ വംശാവലി അബ്രഹാമിന്‍റെ മകന്‍ ഇസഹാക്കിലൂടെയും, ഇസ്ലാംമതത്തിന്‍റെ വംശാവലി അബ്രഹാമിന്‍റെ ഇളയമകന്‍ ഇസ്മായേലിലൂടെയും ഉണ്ടായി. ഇസ്മയേലിന്‍റെ പരമ്പരയില്‍ മുഹമ്മദു നബിയും ഉണ്ടായി. ആകെയാല്‍, യഹൂദ ഇസ്ലാംമതങ്ങളെ അബ്രഹാമിക മതങ്ങള്‍ എന്നും വിളിച്ചുവരുന്നു.   
മിശ്രവിവാഹത്തില്‍ രണ്ട് പശ്ചാത്തലങ്ങള്‍ ഉള്ള കുടുംബങ്ങളാണ് ഒന്നിക്കുന്നത്. അതുമൂലം, രണ്ട് മതങ്ങളുടെയും രണ്ട് സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളും സ്വാധീനങ്ങളും മക്കളിലേക്ക് കടന്നുവരുന്നു. മിശ്രവിവാഹ ത്തിലെ മക്കള്‍ക്ക്‌ ഉണ്ടാകാവുന്ന വലിയ സംശയം ഞാന്‍ ആരാണ് എന്നതാണ്. അതുനിമിത്തം, മിശ്രവിവാഹിതര്‍ കുടുംബവൃഷം തയ്യാറാക്കു മ്പോള്‍, അച്ഛന്‍റെ ഭാഗവും അമ്മയുടെ ഭാഗവും തുല്യ പ്രാധാന്യത്തോടെ എഴുതണം. ഓരോരുത്തരുടെയും പേരിന്‍റെ നേരെ: പേര്, ജനനവര്‍ഷം, മതം, ജാതി, ദേശം, ഭാഷ,  ജനിച്ച സ്ഥലം, എന്നിവ എഴുതിയാല്‍ മക്കള്‍ക്ക്‌ തങ്ങളുടെ വേരുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഒരു മതത്തെയോ സംസ്കാരത്തെയോ മറ്റൊന്നിനേക്കാള്‍ വലുതാക്കി കാണിക്കരുത്. രണ്ടും ആദരവോടെ എഴുതണം. സത്യം മാത്രം എഴുതുക. അത് എത്ര കാലം കഴിഞ്ഞാലും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മനസ്സിലാക്കാന്‍ കഴിയണം.     

സ്വവര്‍ഗ്ഗദമ്പതികളുടെ വിവാഹം ഒരു മതപരമായ രേഖയല്ല. ഇത്‌ ആധുനിക കാലത്ത് രണ്ട് വ്യക്തികളുടെ വ്യക്തിപരമായ ഇഷ്ടത്തെയും നിയമപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവാഹമാണ്. പരമ്പരാഗത മതപരമായ നിര്‍വചനത്തില്‍ നിന്നും വ്യത്യസ്‌തമായ ഒന്ന്. ചില മതങ്ങളും, ചില രാജ്യങ്ങളും ഇത് ആംഗീകരിക്കുന്നുമുണ്ട്. വിവാഹം ഏത്‌ തരത്തില്‍  നടത്തിയാലും, ഒരു കുടുംബവൃക്ഷം ഉണ്ടാക്കി സൂക്ഷിക്കുന്നത് നല്ലതാണ്.  
പ്രവാസിമലയാളികള്‍ അവരുടെ കുടുംബപ്പേരും കുടുംബവൃക്ഷവും സംബന്ധിച്ച് ബോധവാന്മാരാണ്. എന്നാലും, അവരില്‍ പലരും, അവരുടെ കുടുംബ വൃക്ഷത്തില്‍ പെണ്‍മക്കളുടെ പേരുകള്‍ ചേര്‍ക്കാറില്ല. പണ്ട്, കുടുംബവൃഷം എന്നത് കുടുംബപ്പേര്, സ്വത്ത്, ഗോത്രം എന്നിവ ആണ്‍മക്കളിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന പിതൃദായകക്രമം ആയിരുന്നു. പെണ്‍കുട്ടി വിവാഹശേഷം, ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ ഭാഗമായി കുടുംബം മാറുന്നു എന്ന ചിന്തയായിരുന്നു മറ്റൊരു കാരണം. എന്നാല്‍, ഇത് ശരിയല്ല. അതുകൊണ്ട്, ഇപ്പോള്‍ മിക്ക ആളുകളും ആണ്‍ പെണ്‍‌ വ്യത്യാസം ഇല്ലാതെ, എല്ലാ മക്കളെയും കുടുംബവൃഷത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കുടുംബവഴക്കും തര്‍ക്കങ്ങളും വ്യവഹാര വിവരങ്ങളും കുടുംബവൃക്ഷ ത്തില്‍ ചേര്‍ക്കരുത്. നല്ല ഓര്‍മ്മകള്‍ക്കായി എഴുതുക. പ്രവാസികള്‍ അവരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, അതില്‍ എല്ലാ കുടുംബാംഗങ്ങളേയും ബന്ധുക്കളെയും ചേര്‍ത്ത് ഡിജിറ്റല്‍ കുടുംബവൃക്ഷം ഉണ്ടാക്കുന്ന രീതിയും നിലവിലുണ്ട്. കുടുംബ വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും ഇത് ഉപകരിക്കുന്നു!     

രണ്ടാമത് വിവാഹം കഴിച്ചവരുടെ കുടുംബവൃക്ഷത്തില്‍, ആദ്യ പങ്കാളിയുമായി മുറിഞ്ഞവരയും, രണ്ടാമാത്തെ പങ്കാളിയുമായി        നേര്‍രേഖയും ഇട്ട് കാണിക്കും, കുട്ടികള്‍ ഏത്‌ വിവാഹത്തില്‍ നിന്നാണോ ആ വരിയില്‍ നിന്ന് താഴോട്ട് ചേര്‍ക്കും. മുറിഞ്ഞ വര ഇട്ട ഭാഗത്ത് വിവാഹമോചനം എന്ന് എഴുതുക. 

കുടുംബവൃക്ഷം എങ്ങനെ ഉണ്ടാക്കാമെന്നും, വംശാവലി സംബന്ധിച്ചും പഠിക്കുന്നതിന് “കുടുംബവൃക്ഷ ഗൈഡ്,” “ജനിതക വംശാവലി ശാസ്ത്രം” എന്നീ പുസ്തകങ്ങള്‍ സഹായിക്കും. ഇവ അമേരിക്കയില്‍ ആമസോണ്‍ വഴിയായും, കേരളത്തില്‍ എറണാകുളം കോട്ടയം തൃശ്ശൂര്‍ എന്നിവിടങ്ങളില്‍  ഉള്ള പ്രധാന പുസ്തകക്കടകളില്‍നിന്നും വാങ്ങാവുന്നതാണ്. 
    ________________
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 02:38:19
💥🔥വേറ്റമേ, ചോദിക്കട്ടേ..... ഒരു എരുമ സ്വയ സമ്മതമില്ലാതെ ഭൂമിയിൽ ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു, മണ്ണിൽ മറയുന്നു...... അത്രയും ഒക്കെ അല്ലേ മനുഷ്യനും സംഭവിക്കുന്നുള്ളൂ.... അല്ലേ??? പ്രത്യേകതകളോ, വ്യത്യാസങ്ങളോ എന്തെങ്കിലും ഉണ്ടോ ??? ഉത്തരം വ്യക്തമായിരിക്കണം. പ്രാകരുത് എന്നെ. ✳️റെജീസ് ജോൺ
എരുമ കണ്ടത്തിൽ പാപ്പച്ചൻ 2026-10-23 03:03:50
ഇഇവിടൊരുത്തൻ ചിലപ്പോൾ കമന്റ് എഴുതാറുണ്ട് മത്തായി മാങ്കൂട്ടത്തിൽ എന്ന് - ഒരു ഉടായിപ്പ്. അവന്റെ പേര് മാറ്റി മത്തായി എരുമത്തോട്ടിൽ എന്നാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ മത്തായിയുടെ ഇപ്പോഴത്തെ പേര്. ഇനി കാലൻ മത്തായി എന്നാക്കാൻ സാദ്ധ്യതയുണ്ട്. എന്തായാലും കൊള്ളാം.. എന്തെങ്കിലും എഴുതിയാൽ ഉടനെ അതിനെ വ്യഖാനിച്ചോക്കാനിക്ക്കും. പിന്നെ എരുമ മന്ത്രം ചൊല്ലിയിട്ടു കിടക്കണം. അതായത് എരുമ,എരുമ,ഏരുമ,എരുമ,എരുമ,ഏരുമ എന്ന് തെരുതെരെ പറഞ്ഞാൽ ഏതാണ്ട് ഉത്തരം കിട്ടും. പിന്നെ അടികൊണ്ടു മോങ്ങിക്കൊണ്ടു ഇങ്ങോട്ടു വരരുത്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 03:43:11
💥🔥വെറും ഒരു പേരിൽ എന്തിരിക്കുന്നു വേ റ്റ മേ ??? അതിപ്പോൾ ആളായാലെന്തു, വീടായാലെന്തു, രാഷ്ട്രം ആയാലെന്തു?? അതിൽ ഒരു പെരുമാളും ഒളിച്ചിരുപ്പില്ല. വെറുതേ ആ, ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങളിലെ , ആ north "സെന്തിനൽസ് " മനുഷ്യ കൂട്ടങ്ങളെ ഒന്നു നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ "വംശവൃക്ഷ മേനി നടിപ്പിന് " ഒള്ളൂ.. പണ്ടു കാലത്ത് തനി "അവരാതിത്തരം" കാണിച്ച് ഭൂമി വെട്ടിപ്പിടിച്ചും കൊന്നു കൊല വിളിച്ചും താൻതോന്നിത്തരം കാണിച്ചവന്മാരൊക്കെ ഇപ്പോൾ തറ വാടികൾ ആയി തീർന്നു. അതാണ് പേരിലെ പൊരുൾ, അതാണ് കുടുംബ മഹിമ എന്ന് 'കൊട്ടി ഗ് ഘോഷിക്കുന്നത് ' ‼️. അത്രയേ ഒള്ളൂ നമ്മളൊക്കെ. നായാടിയും തറവാടിയും എല്ലാം -ഒക്കെ മനുഷ്യന്റെ അറിവ് കേടിൽ നിന്നും ഉണ്ടായതല്ലേ???? അവിടെ നിന്നും തമ്പ്രാനുണ്ടായി, കുല തൊഴിൽ ഉണ്ടായി, കുല ദൈവം ഉണ്ടായി, അങ്ങനെ ധനമുള്ള,കൈക്കരുത്തുള്ള, ആൾ ബലമുള്ള തമ്പ്രാന്റെ ഭാഷയ്ക്കും തമ്പ്രാന്റെ ദൈവത്തിനും പ്രാധാന്യം വന്നു ഭവിച്ചു. മനുഷ്യർ എല്ലാവരും ആ ഗുഹാ-ഗോത്രീയ സ്വഭാവം ഇപ്പോഴും അവന്റെ ഉരഗത്തിൽ നിന്നും പരിണമിച്ച "ബ്രെയിൻ stem " -ൽ കൊണ്ട് നടക്കുന്നുണ്ട്. പിന്നെ, ആരെങ്കിലും തങ്ങൾ തോമാശ്ലീഹ -യുടെ ആൾക്കാർ ആണെന്നും പറഞ്ഞു നടന്നാൽ അവർക്ക് "അയ്യോ കഷ്ട്ടം" എന്നു മാത്രമേ പറയാനുള്ളൂ വേ റ്റ മേ എനിക്ക്.. കുടുംബ മഹിമയുടെ കൊണവതിയാരം നമുക്കാർക്കും - ie ഹോമോ സാപ്പിയെൻസിനു - ഭൂഷണമല്ല എന്നു സാരം. 💪🤣💪🤣🤣🤣🤣 ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 07:21:00
💥🔥"പിതൃ ദായ" ക്രമം എന്നല്ലേ പറയേണ്ടിയത്??? ie, മക്കത്തായം - പിതാവിൽ നിന്നും പുത്രന്മാരിലേക്ക്.... ✳️Rejice
യഹോവ എങ്ങനെ യേശു ആയി 2026-10-23 17:04:41
യഹോവ എങ്ങനെ യേശു ആയി :- യേശുവിൻറ്റെ വംശാവലി ലുക്കോ/ മത്തായി സുവിശേഷങ്ങളിൽ കാണുന്നത് വെത്യസ്തമാണ്. രണ്ടും വേറെ യേശു എന്ന് കരുതാം. മത്തായിയിൽ കാണുന്നതുപോലെ യേശുവിനെ 'ഇമ്മാനുവേൽ'' എന്ന് വിളിക്കുന്നുമില്ല' യേശു എന്ന നാമം! യേശു എന്ന നാമം "കർത്താവ്{യാഹ്‌വെ} രക്ഷയാണ്" അല്ലെങ്കിൽ "വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുക" എന്നർത്ഥം വരുന്ന യെശുവാ (അല്ലെങ്കിൽ യെഹോശുവ ) എന്ന എബ്രായ, [അരാമിക്] നാമത്തിൽ നിന്നാണ് ഇത് വരുന്നത് . • ഹീബ്രു / അരാമിക് ( യെഹോശുവ / യേശുവ ): "യഹോവ രക്ഷയാണ്" എന്നർത്ഥമുള്ള; YHWH (യഹോവ] ദൈവവുമായി ബന്ധപ്പെട്ടതാണ്. യേശു എന്ന പേര്; ജോഷ്വ എന്ന എബ്രായ പേരിൽനിന്നും ഉറവിടമുള്ളതാണ്. • (Iēsoûs) ( ഐസൗസ് ): യഹൂദ തിരുവെഴുത്തുകൾ ഗ്രീക്കിലേക്ക് (സെപ്റ്റുവജിന്റ്) വിവർത്തനം ചെയ്യുകയും പിന്നീട് പുതിയ നിയമം എഴുതാൻ ഉപയോഗിക്കുകയും ചെയ്തപ്പോൾ, യേശുവ ഗ്രീക്കിലേക്ക് Ἰησοῦς ( ഐസൗസ് ) എന്ന് ലിപ്യന്തരണം ചെയ്യപ്പെട്ടു. ഗ്രീക്കിൽ "ഷ്" ശബ്ദം ഇല്ലായിരുന്നു, കൂടാതെ സാധാരണയായി പുരുഷനാമങ്ങൾക്ക് ഒരു നാമനിർദ്ദേശ "-s" അവസാനം ചേർത്തിരുന്നതിനാൽ, യേശുവ ഐസൗസ് ആയി . • ഗ്രീക്ക് ഈസൂസ്-I ēsoûs പിൽക്കാല ലാറ്റിനിൽ യേശു Iesus എന്ന പേരിലേക്ക് മാറ്റപ്പെട്ടു. • പന്ത്രണ്ടാം നൂറ്റാണ്ടിൻറ്റെ അവസാനം മുതൽ Iesous ൻറ്റെ "I" ശബ്ദത്തെ "J" ശബ്ദത്തിലേക്ക് മാറ്റി, ഇത് ആധുനിക ഇംഗ്ലീഷ് രൂപമായ ജീസസ് JESUS രൂപത്തിന് കാരണമായി. [andrew]
യഹോവ പിശാജ് എങ്കിൽ യേശുവും പിശാജ് അല്ലേ? 2026-10-23 17:07:59
യഹോവ പിശാജ് എങ്കിൽ യേശുവും പിശാജ് അല്ലേ? യേശുവിൻറ്റെ അമ്മ മറിയത്തെ ദേവാലയത്തിൽ കാഴ്ച്ചവെച്ച സംഭവം കത്തോലിക്ക സഭയുടെ കാനോനിക പുസ്തകങ്ങളിൽ ഇല്ല. എന്നാൽ ഇത് സഭയുടെ പെരുന്നാളുകളിൽ ഒന്നാണ്.{ November 21st}. ഇ കഥ കാണുന്നത് -The Protoevangelium of James (also called the Infancy Gospel of James), എന്ന പുസ്തകത്തിലാണ്. മേരിക്ക് 3 വയസ് ഉള്ളപ്പോൾ, പിതാവ് Joachim & അമ്മ Anne,-യും മേരികുഞ്ഞിനെ യെരുശലേമിലെ യാഹിൻറ്റെ ദേവാലയത്തിൽ കാഴ്ച്ച വെക്കുന്നത്. മേരിയുടെ മാതാപിതാക്കളുടെ പേരും കാനോനിക സുവിശേഷങ്ങളിൽ ഇല്ല. യേശുവിൻറ്റെ അമ്മയെ കാഴ്ച്ചവെച്ച ആലയം യാഹിൻറ്റെ ദേവാലയമാണ്. ഇ യാഹ് ദൈവം പിശാജ് ആണെന്നാണ് ചില കത്തോലിക്ക വിശ്വാസികൾ പറയുന്നത്. യാഹിൻറ്റെ ദേവാലയത്തിലാണ് മറിയ 12 വയസ്സുവരെ വളർന്നത്. യാഹിൻറ്റെ ഭവനത്തെ ''എൻെറ പിതാവിൻറ്റെ ഭവനം എന്നാണ് യേശു വിളിച്ചത്. -ലുക്കോ 2:49, യോഹന്നാൻ 2:16. ദേവാലയ ശുദ്ധികരണ സമയത്തും; യെശയ്യ 56:7 ഉദ്ധരിച്ചു ഏന്റെ ഭവനം എന്നാണ് യേശു അവകാശപ്പെടുന്നത്.- [Matthew 21:13, Mark 11:17, and Luke 19:46,]. യഹോവ പിശാജ് ആണെങ്കിൽ യഹോവയുടെ ആലയത്തെ സ്വന്തം ആലയം എന്ന് പ്രഖ്യാപിക്കുന്ന യേശുവും പിശാജോ???? {In the Protoevangelium, the author draws on many Old Testament tropes to connect Mary’s birth and childhood with the holy men and women of Israel’s sacred heritage. Anne and Joachim, Mary’s parents are devout Jews who are childless. Joachim is shunned for his infertility, and Anne weeps, lamenting her barrenness, which has caused them deep shame. An angel appears to her and tells her that she will conceive a child. Anne vows in that very moment to dedicate her child, male or female, to the Lord in the Temple. Soon after, Joachim and Anne conceive. They are overjoyed, and, eventually, Anne bears a girl whom they name Mary. Soon after Mary’s birth, Anne takes Mary to the Temple to present her to the Lord and dedicate her daughter’s life to God.} കത്തോലിക്കാ സഭ; യാക്കോബിൻറ്റെ സുവിശേഷം അംഗീകരിക്കുന്നില്ല ( ജെയിംസിന്റെ പ്രോട്ടോവാൻജെലിയം അല്ലെങ്കിൽ ജെയിംസിന്റെ ഇൻഫൻസി ഗോസ്പൽ എന്നും അറിയപ്പെടുന്നു ). ഇ പുസ്തകം 'അപ്പോക്രിഫൽ' ആയി കണക്കാക്കപ്പെടുന്നു, കൂടാതെ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ ഭാഗവുമല്ല. യേശുവിൻറ്റെ സഹോദരനോ ബന്ധുവോ ആയ ജെയിംസ് ദി ജസ്റ്റ് ഇത് എഴുതിയതല്ല, കാരണം ഇത് ഏകദേശം രണ്ടാം നൂറ്റാണ്ടിൻറ്റെ മധ്യത്തിൽ (ഏകദേശം 150–180 എ.ഡി.) എഴുതപ്പെട്ടതാണ്. എ.ഡി. 405-ലെ പോപ്പ് ഇന്നസെന്റ് ഒന്നാമനും അഞ്ചാം നൂറ്റാണ്ടിലെ ഗെലേഷ്യൻ ഡിക്രിയും [Pope Innocent I in 405 AD and the 5th-century Gelasian Decree,] ഉൾപ്പെടെയുള്ള ആദ്യകാല സഭാ അധികാരികളും നേതാക്കളും ഈ പുസ്തകത്തെ നിരാകരിക്കുന്നു. പക്ഷെ സഭയുടെ പല വിശ്വാസങ്ങളും ഇ പുസ്തകത്തിൽനിന്നും ഉത്ഭവിച്ചതാണ്. ഉദാ: മറിയയുടെ മാതാപിതാക്കളുടെ പേരുകൾ (വിശുദ്ധ ആനി, വിശുദ്ധ ജോക്കിം), ജോസഫിൻറ്റെ ആദ്യ വിവാഹത്തിൽ കുട്ടികൾ ഉണ്ടായിരുന്നു എന്നതും. മേരി നിത്യ കന്യക എന്ന വിശ്വാസവും ഇതിൽനിന്നും ഉത്ഭവിച്ചു. { മേരി -അമലോത്ഭവ മാതാവ് എന്ന വിശ്വാസത്തിൻറ്റെ ഉറവിടം യാക്കോബിൻറ്റെ സുവിശേഷം അല്ല. - കന്യകാമറിയം ഗർഭധാരണത്തിൻറ്റെ ആദ്യ നിമിഷം മുതൽ തന്നെ ആദിപാപത്തിൽ നിന്ന് മുക്തയായിരുന്നു എന്ന കത്തോലിക്കാ വിശ്വാസം- സഭയുടെ പാരമ്പര്യം,പേപ്പൽ സിദ്ധാന്തം എന്നിവയിൽനിന്നും ഉത്ഭവിച്ച വിശ്വാസം മാത്രമാണ്. ഇവയൊന്നും കാനോനിക പുസ്തകങ്ങളിൽ ഇല്ല. *യെരുശലേം ദേവാലയവും റോമൻ പട്ടാള ബാരക്കുകളും. ആൻറ്റോണിയ കോട്ട: യെരുശലേം ദേവാലയക്കുന്നിൽ ദേവാലയത്തിൻറ്റെ വടക്കു പടിഞ്ഞാറ് നിലനിന്നു. മക്കാബികൾ [ഹസ്‌മോണിയൻസ് ] പണിത ബാരിസ് ബാരക്കുകൾ ഹെരോദ് BCE 37-31 കാലത്തു പുതുക്കി പണിതു. ഹേറോദിൻറ്റെ രക്ഷാധികാരി Mark Antonyയുടെ പേര് ഇടുകയും ചെയ്തു. 50 മുഴം പൊക്കമുള്ള പാറയുടെ മുകളിൽ 70 മുഴം പൊക്കത്തിലാണ് കോട്ട പണിതത്. വലിയ കൊട്ടാരസമമായ കോട്ടക്കുള്ളിൽ; പട്ടാളക്കാരുടെ ബാരക്കുകളും മുറ്റങ്ങളും റോമൻ ബാത്തുകളും 4 മൂലയിലും ഗോപുരങ്ങളും ഉണ്ടായിരുന്നു. ദേവാലയ പരിസരത്തു സീലോട്ടുകൾ എന്നറിയപ്പെടുന്ന യഹൂദ വിപ്ലവകാരികളുടെ നീക്കങ്ങളെ അമർച്ച ചെയ്യുവാൻ ആയിരുന്നു റോമൻ പട്ടാളം ദേവാലയ കുന്നിൽ ക്യാമ്പ് ചെയ്തത്. പൊതുവർഷം CE 70ൽ റോമൻ പട്ടാളം യെരുശലേം ദേവാലയം തകർത്തു തീയിട്ടു നശിപ്പിച്ചകാലംവരെ റോമൻ പട്ടാളം അവിടം കമാൻഡ് ക്യാമ്പ് ആയി ഉപയോഗിച്ചു. കുതിരപ്പട, കാലാൾപട, കുന്തക്കാർ എന്നിങ്ങനെ 500 ൽ അധികം റോമൻ പട്ടാളക്കാർ അവിടെ സ്ഥിരമായി താമസിച്ചു. The Protoevangelium of James (also called the Infancy Gospel of James), -യാക്കോബിൻറ്റെ സുവിശേഷ പ്രകാരം യേശുവിൻറ്റെ അമ്മ മറിയം 12-14 വയസ്സുവരെ ദേവാലയത്തിൽ താമസിച്ചു. ''യേശുവിൻറ്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു''.-മത്തായി 1:18.. -andrew
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 17:36:30
💥🔥പ്രശ്നം, മൊത്തം പ്രശ്നങ്ങൾ ഉണ്ട് ശ്രീ. andrew. 🔹മിനിമം 7 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു സ്ത്രീയെ ഇപ്പോഴും കന്യകാ മറിയം എന്നു സംബോധന ചെയ്യുന്നത് കുറഞ്ഞ പക്ഷം സ്ത്രീത്വത്തെ ആക്ഷേപിക്കുകയല്ലേ??? 🔹അതു പോലെ, മറിയ ജനിച്ചത് ലൈംഗീക ബന്ധത്തിലൂടെ അല്ലേ അപ്പോൾ എങ്ങനെ വിശുദ്ധ ആകും ??? 🔹ഒരു പൊട്ടാത്ത കന്യകാ ചർമ്മത്തിന്റെ ഉടമയാണ് ഞങ്ങളുടെ ദൈവത്തിന്റെ അമ്മ എന്ന ഗമ അല്ലേ ക്രിസ്തിയാനിയുടെ അടിസ്ഥാനം തന്നെ.??? 🔹🔹🔹.ഈ രണ്ടു മൂന്നു ചോദ്യങ്ങൾക്കും ഒരു explanation തരാമോ ശ്രീ.andrew- വിന് ??? റെജീസ്✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 17:48:45
💥🔥പടയാളിയായ "പാണ്ടേര" ആണോ അതോ, "പ്രാവ്ദൈവം" ആണോ 12-14 വയസ്സുള്ള യെരു ശലേം ദേവാലയത്തിലെ "ദേവദാസിയായ" മറിയയെ പ്രാപിച്ച് ഏശുവിനെ ജനിപ്പിച്ചത്?? അതോ പെൺകൊതിയനായ സാക്ഷാൽ യഹോവ ബലാൽസംഗം ചെയ്തതോ?? andrew ഉത്തരം പറഞ്ഞാട്ടെ. ആരായാലും എന്തോ ഒരു ഉടായിപ്പ് "പണി" അവിടെ ആ പെണ്ണിന്റെ അടുത്തു നടന്നിട്ടുണ്ട്, അതുറപ്പാ. { ശ്രീ. andrew-വിന് ഉത്തരം പറയാൻ നാണമാണെങ്കിൽ ഞാൻ മറ്റാരോടെങ്കിലും ചോദിച്ചോളാം}.🤣 ✳️റെജീസ്
ജെ. മാത്യു 2026-10-23 19:53:08
കുറെനാളായി അന്ത്രയോസിനെ കാണാനില്ലായിരുന്നു. തിരക്കിയപ്പോൾ അറിയാൻ കഴിഞത് അരാരാത്ത് പർവ്വതത്തിലുള്ള നോഹയുടെ പെട്ടകത്തെപ്പറ്റി പഠിക്കാൻ പോയിരിക്കുകയാണെന്നാണ്. അതിന്റെ ഗവേഷണ ഫലം അറിയാൻ കാത്തിരിക്കുകയാണ് ലോകം. അന്ത്രയോസ് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരിക്കേണ്ട ആളായിരുന്നു. ആയിരുന്നെന്കിൽ അന്ത്രയോസിന്റെ ലേഘനവും ബൈബിളിൽ കാണുനായിരുന്നു. അതൊരു തീരാത്ത നഷ്ടം തന്നെയാണ്.
Sunil 2026-10-23 19:55:54
Rejice, Mary gave birth to God. She did not gave birth to anyone else. She became pregnant by the Holy Spirit. She is the only human who became pregnant without sleeping with a male. Hence a virgin. Ever Virgin.
Sunil 2026-10-23 20:03:00
Andrew, what is Satan ? Who is Satan ? Satan is the embodiment of cruelty, treachery, deception and lying. From hundreds of names in the bible, no one can pick another name in the bible who is more cruel or deceptive or lying than Jehovah. If Jehovah is not Satan, then we will have to invent new definition for Satan.
andrew 2026-10-23 21:06:59
Yes, J mathew! You may come with your 3rd-rate, 3rd-class educated jokes. The churches are very expert at fooling people of your IQ. To me, the formation on Mount Ararat doesn't look like a boat.
josecheripuram 2026-10-23 22:29:27
There was Artificial insemination in those days? A virgin can get pregnant without having sex, It's possible.
സാത്താൻ 2026-10-23 22:56:08
SATAN സാത്താൻ : നിങ്ങൾ ഏതു മതത്തിൽ/ദൈവത്തിൽ വിശ്വസിക്കുന്നു എന്നതനുസരിച്ചാണ് സാത്താൻ എന്നതും. സാത്താനും ദൈവവും പരസ്പ്പര പൂരകങ്ങളോ പങ്കാളികളോ, സുഹൃത്തുക്കളോ, ഒരേ നാണയത്തിൻറ്റെ ഓരോ വശങ്ങളോ?. ആദ്യകാല ജൂത മതത്തിൽ സാത്താൻ ഒരു ക്രിയ/ കർമ്മം ആയിരുന്നു. പുതിയനിയമ ക്രിസ്തിയാനിറ്റിയിൽ സാത്താൻ യേശുവിൻറ്റെ എതിരാളിയായി. ഇസ്ലാമിൽ സാത്താൻ ഒരു ജിന്ന് ആയി. സൊറോസ്ട്രിയനിസം ദ്വന്ദ്വ വിശ്വാസമാണ്, അവിടെ അഹുറ മസ്ദ (പരമോന്നത നല്ല സ്രഷ്ടാവ്) വിനാശകരവും കുഴപ്പത്തിലുമായ ആത്മാവായ അൻഗ്ര മൈന്യുവിനെതിരെ-Angra Mainyu,- ഒരു പ്രപഞ്ച യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്നു. പിൽക്കാല അബ്രഹാമിക് ദൈവശാസ്ത്രത്തിൽ സാത്താൻ എങ്ങനെ പരിണമിച്ചു എന്നതിനെ ഈ മതം വളരെയധികം സ്വാധീനിച്ചു. ബുദ്ധമതത്തിൽ 'മാര'- പ്രലോഭനം, ഭ്രമം, മരണം എന്നിവയുടെ പ്രതീകമാണ്. മാര ഒരു "ദുഷ്ട ദൈവം" അല്ല, മറിച്ച് മനുഷ്യരെ പുനർജന്മത്തിൻറ്റെയും കഷ്ടപ്പാടിൻറ്റെയും ചക്രത്തിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ശക്തനായ ഒരു ആത്മീയ ജീവിയാണ്. സിദ്ധാർത്ഥ ഗൗതമനെ (ബുദ്ധൻ) മാരൻ പ്രലോഭിപ്പിക്കുന്നു. ഹിന്ദുമതത്തിന് ഒരു ഏക പിശാച് രൂപമില്ല. പകരം, ദുഷ്ടശക്തികളെ പ്രതിനിധീകരിക്കുന്നത് അസുരന്മാരാണ് (ശക്തരായ ജീവികൾ// "ഭൂതങ്ങൾ"), അവർ പലപ്പോഴും അഹംഭാവം, അത്യാഗ്രഹം, അഹങ്കാരം എന്നിവയാൽ നയിക്കപ്പെടുന്നു. എന്നിരുന്നാലും, അസുരന്മാർ ശാശ്വതമായി പൂർണ്ണമായും ദുഷ്ടന്മാരായി ബന്ധിക്കപ്പെട്ടിട്ടില്ല; അവരെ വീണ്ടെടുക്കാൻ കഴിയും, കൂടാതെ പ്രപഞ്ച പുരാണങ്ങളിൽ ദൈവങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ, സന്തുലിതമായ അവസ്ഥ നിലനിർത്തുന്നത് അസുരൻമ്മാരാണ്. നോർസ് മിത്തോളജിയിൽ; ലോകിറോൾ: കേവല തിന്മയുടെ രൂപത്തിന് പകരം വളരെ സങ്കീർണ്ണമായ ഒരു കൗശലക്കാരനായ ദൈവമാണ്. * ചാവുകടൽ ചുരുളുകളിൽ തിൻമ്മയുടെ പ്രതീകമായ ബെലിയൽ ആണ് സാത്താൻ. തിന്മയുടെ ശക്തികളോട് പോരാടുന്ന സ്വർഗ്ഗീയ സൈന്യത്തിൻറ്റെ നേതാവായി മെൽക്കീസെദെക്കിനെ അവതരിപ്പിക്കുന്നു. കുമ്രാൻ സമൂഹം മൽക്കിസെദേക്കിനെ ഒരു സ്വർഗ്ഗീയ ജീവിയായും പലപ്പോഴും എലോഹിം എന്ന് വിളിക്കുന്നു. ഒരു യുഗാന്ത്യ ന്യായാധിപനായും വീക്ഷിച്ചു. ഇതിൽനിന്നുമാവാം എബ്രായ ലേഖനത്തിലെ യേശുവിനു സമനായ മൽക്കീ സദേക്കിനെ സൃഷിടിച്ചത്. സാത്താൻ ജൂദായിസത്തിൽ: ജൂദായിസത്തിൻറ്റെ തുടക്കത്തിൽ സാത്താൻ ഇല്ലായിരുന്നു. ബൈബിളിൽ കാണുന്ന ആദ്യപുസ്തകം ഉൽപ്പത്തിയാണ് എന്നാൽ ആദ്യം എഴുതപ്പെട്ട പുസ്തകങ്ങളിൽ ഉൽപ്പത്തി പുസ്തകം ഇല്ല. ആധുനിക സെക്കുലർ പണ്ഡിത സ്കൂൾ പ്രകാരം, സംഖ്യ, ഇയോബ് എന്നിവയാണ് ആദിമ പുസ്തകങ്ങൾ. BCE 400-200 കാലത്താണ് നിയമപുസ്തകങ്ങൾ രൂപം കൊണ്ടത്. ഉൽപ്പത്തി പുസ്തകത്തിലെ സൃഷ്ട്ടി, പ്രളയം കഥകൾ BCE 200 കാലം ബാബിലോൺ, സുമേറിയൻ മുതലായ പുരാണങ്ങൾ കോപ്പി ചെയ്തതാണ്. ഉൽപ്പത്തിയിലെ ആദ്യ സൃഷ്ട്ടി കഥയിൽ മനുഷ്യ വർഗത്തിൻറ്റെ സൃഷ്ടിയാണ്, രണ്ടാമത്തെ കഥയാണ് പൊടിയിൽനിന്നും മെനഞെടുത്ത ആദവും, ആദാമിൻറ്റെ വാരിയെല്ലിൽനിന്നും രൂപം കൊടുക്കുന്ന ഹൗവ്വയും. ഈഡൻ തോട്ടത്തിൽ വരുന്ന പാമ്പ് നെഹുഷ്ട്ടൻ എന്ന സർപ്പ ദൈവമാണ്. ഈഡൻ തോട്ടത്തിൻറ്റെ ഉടമസ്ഥ അശേര ദേവതയാണ്. അശേരയെ അവളുടെ തോട്ടത്തിൽനിന്നും പുറത്താക്കുന്ന കഥയാണ് പുരോഹിതരുടെ പതിപ്പിൽ ഹൗവയുടെ കഥയാക്കിയത്. കുട്ടികളുടെ കാർട്ടൂൺ കഥകളിൽ കാണുന്നതുപോലെ ആദിമ യൂദ സാഹിത്യത്തിൽ ഏദനിലെ പാമ്പ് സംസാരിക്കുന്ന ഒരു ജീവി എന്നെ ഉണ്ടായിരുന്നുള്ളു. പിന്നീട് വിശ്വാസം ചരിത്രത്തെ നിയന്ത്രിക്കാൻ തുടങ്ങിയതോടെ ഈഡനിലെ പാമ്പ് സാത്താൻ ആയി. {andrew}
ജോണ്‍ വേറ്റം 2026-10-24 02:00:36
യഹോവ എങ്ങനെ യേശുവായി എന്ന ചോദ്യം തെറ്റിദ്ധരിപ്പിക്കുന്ന ഒരു കാര്യമാണ്. യഹോവ യേശുവായി മാറിയതല്ല. യഹോവ യേശുവായി അവതരിച്ചതാണ്. ക്രിസ്തീയവിശ്വാസം ഇതാണ്: യഹോവ എന്നത് ഒരു പേരല്ല. ദൈവത്തിന്‍റെ സ്വഭാവമാണ്. യഹോവ (YHWH) ഞാന്‍ “ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നാണ്. അര്‍ത്ഥം: നിത്യനായ, സ്വയം ഭൂവായ ദൈവം. ദൈവം ഒരുവന്‍ തന്നെ. പക്ഷേ, 3 ആളത്വത്തില്‍ വെളിപ്പെടുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ഇതിനെ ത്രീത്വം എന്ന് പറയുന്നു. ഇത് സൂര്യനെപ്പോലെയാണ്. സൂര്യന്‍ അതിന്‍റെ വെളിച്ചം, ചൂട്. മൂന്നും സൂര്യന്‍ തന്നെയാണ്. പുത്രന്‍ മനുഷ്യനായി. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകു‌ടെ ആയിരുന്നു. വചനം ജഡമായി നമ്മുടെ ഇടയില്‍ വസിച്ചു ( യോഹന്നാന്‍ 1 : 1, 14). യഹോവ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് യേശുവായി മാറിയതല്ല. പിതാവ് ദൈവമായിരിക്കെ, പുത്രനായ ദൈവം മനുഷ്യനെ പാപത്തില്‍ നിന്ന് രക്ഷിക്കാന്‍ സ്വയം താഴ്ത്തി മനുഷ്യനായി ജനിച്ചു. ഇതിനെ ബൈബിള്‍ എങ്ങനെ പറയുന്നു; ക്രിസ്തുയേശു ദൈവസ്വരൂപത്തില്‍ ഇരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസരൂപം എടുത്തു മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു. (ഫിലിപ്പിയര്‍ 2 : 6-8 ). അതിനാല്‍ ഉത്തരം ഇതാണ്‌: യഹോവ യേശുവായി മാറിയതല്ല. നിത്യനായ യഹോവയായ പുത്രന്‍, മനുഷ്യനെ രക്ഷിക്കാന്‍, യേശു എന്ന മനുഷ്യനായി ഭൂമിയില്‍ വന്നു. പഴയനിയമത്തില്‍ യാഹോവക്ക് കൊടുത്ത പേരുകള്‍ പുതിയനിയമത്തില്‍ യേശുവിനും കൊടുത്തിട്ടുണ്ട്. പഴയനിയമത്തില്‍ യഹോവ പറയുന്നു: എന്‍റെ മുമ്പാകെ ഏത്‌ മുഴങ്കാലും മടങ്ങും (യെശയ്യാവ് 45 : 23 ) പുതിയ നിയമത്തില്‍ യേശുവിനെക്കുറിച്ച് യേശുവിന്‍റെ നാമത്തില്‍ സകലരുടെയും മുട്ടുകള്‍ മടങ്ങും ( ഫിലിപ്പിയര്‍ 2 : 10 ). പഴയനിയമത്തില്‍ യാഹോവയാണ് ആദിയും അന്തവും. പുതിയനിയമത്തില്‍ യേശു പറയുന്നു: ഞാന്‍ ആദിയും അന്തവും ആകുന്നു. (വെളിപ്പാട് 22: 13 ). യഹൂദന്മാര്‍ യേശുവിനെ കല്ലെറിയാന്‍ കാരണം എന്തായിരുന്നു. യേശു പറഞ്ഞു: അബ്രഹാം ഉണ്ടാകുന്നതിനും മുമ്പെ ഞാന്‍ ഉണ്ട് ( യോഹന്നാന്‍ 8 : 58 ). അതുകൊണ്ട് സത്യം ഇതാണ്‌. യഹോവ വേറെ, യേശു വേറെ എന്നല്ല യഹോവ എന്ന ഏക ദൈവം തന്നെയാണ് മാംസത്തില്‍ വെളിപ്പെട്ട് യേശു എന്ന പേരില്‍ മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാന്‍ വന്നത്. യേശു എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ യഹോവ രക്ഷിക്കുന്നു എന്നാണ്. മത്തായിയും ലൂക്കൊസും രണ്ട് വ്യത്യസ്ത വംശാവലികളാണ് എഴുതിയിട്ടുള്ളത്. മത്തായി എഴുതിയത് യോസേഫിന്‍റെ നിയയപരമായ വംശാവലി. മത്തായി യഹൂദര്‍ക്കുവേണ്ടിയാണ് എഴുതിയത്. യേശു ദാവീദിന്‍റെ സിംഹാസനത്തിന് അവകാശിയായ രാജാവാണ് എന്ന് തെളിയിക്കാന്‍. അതുകൊണ്ട് ദാവീദിന്‍റെ മൂത്തമകന്‍ ശലോമോന്‍ വഴിയുള്ള രാജപരംബരയാണ് മത്തായി പറയുന്നത്. ലൂക്കൊസ് എഴുതിയത് യഥാര്‍ത്ഥ രക്തബന്ധപ്രകാരമുള്ള വംശാവലിയാണ് എല്ലാമനുഷ്യര്‍ക്കും വേണ്ടിയാണ് എഴുതിയത് ദാവീദിന്‍റെ മറ്റൊരു മകന്‍ നാഥാന്‍ വഴിയുള്ള വംശാവലിയാണ് ലൂക്കൊസ് പറയുന്നത്. ഇത് മറിയത്തിന്‍റെ വംശാവലിയാണ്. യഹൂദ രീതിയനുസരിച്ച് മരുമകനായ യോസെഫിനെ ഏലിയുടെ മകന്‍ എന്നെഴുതി (ലൂക്കൊസ് 3 : 33 ). രണ്ട് വംശാവലികളും ദാവീദില്‍ ചേരുന്നു. റജീസിന്‍റെ ശ്രദ്ധക്ക്: പിതൃദായകക്രമം എന്നതില്‍ ഒരു ക അധികം വന്നത് അക്ഷരത്തെറ്റാണ്. അത് തിരുത്തുന്നു. ചൂണ്ടിക്കാണിച്ചതിന് നന്ദി. എഴുത്തുകാരുടെ രചനകളെ പൂര്‍ണ്ണമായി അവഗണിക്കുകയും കഴമ്പില്ലാത്തതും അരോചകവുമായ അഭിപ്രായങ്ങള്‍ വിളമ്പി പ്രതികരണ കോളം വികലമാക്കരുതെന്ന് താല്‍പര്യപ്പെടുന്നു.
നിരീശ്വരൻ 2026-10-24 03:02:01
മനുഷ്യർ അവരുടെ മാനസികവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ദൈവത്തെയും സാത്താനെയും സൃഷ്ടിച്ച ആശയങ്ങളാണോ? മനഃശാസ്ത്രം, തത്ത്വചിന്ത, മതം എന്നീ മേഖലകളിൽ ഏറ്റവും പഴക്കമേറിയതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ ചോദ്യങ്ങളിലൊന്നാണ് ഇത്. ഈ വിഷയത്തെക്കുറിച്ച് പ്രധാനമായും നാല് കാഴ്ചപ്പാടുകളുണ്ട്: 1. മനഃശാസ്ത്രപരമായ കാഴ്ചപ്പാട് ചില മനഃശാസ്ത്രജ്ഞരും തത്ത്വചിന്തകരും പറയുന്നത്, മനുഷ്യരുടെ ചില ആഴത്തിലുള്ള മാനസിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തിന്റെയും സാത്താന്റെയും ആശയങ്ങൾ മനുഷ്യർ തന്നെ സൃഷ്ടിച്ചു എന്നതാണ്. ദൈവം പ്രത്യാശ, അർത്ഥം, നീതി, സംരക്ഷണം, ജീവിതലക്ഷ്യം എന്നിവയുടെ പ്രതീകമാണ്. സാത്താൻ തിന്മ, പ്രലോഭനം, ഭയം, മനുഷ്യസ്വഭാവത്തിലെ ഇരുണ്ട വശങ്ങൾ എന്നിവയുടെ പ്രതീകമാണ്. ഈ ആശയങ്ങൾ മനുഷ്യരെ ദുരിതം, ധാർമ്മികത, കുറ്റബോധം, അനിശ്ചിതത്വം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, സിഗ്മണ്ട് ഫ്രോയ്ഡ് മതത്തെ മനുഷ്യരുടെ ആഴത്തിലുള്ള വൈകാരിക ആവശ്യങ്ങൾക്കുള്ള ഒരു പ്രതികരണമായി കണക്കാക്കി. അതേസമയം കാർൽ യൂങ് ദൈവത്തെയും സാത്താനെയും മനുഷ്യ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ശക്തമായ ആദിരൂപങ്ങളായി (archetypes) കണ്ടു. 2. മതപരമായ കാഴ്ചപ്പാട് മിക്ക മതങ്ങളും ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്. ദൈവം മനുഷ്യചിന്തകളിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കുന്ന യഥാർത്ഥവും അതീതവുമായ സത്തയാണ്. സാത്താൻ ദൈവത്തിന് എതിരായി പ്രവർത്തിക്കുന്ന യഥാർത്ഥ ആത്മീയ ശക്തിയോ സത്തയോ ആണ്. മനുഷ്യർ ഇവയെ സൃഷ്ടിച്ചതല്ല; ദൈവിക വെളിപ്പെടുത്തലുകളിലൂടെയും ആത്മീയ അനുഭവങ്ങളിലൂടെയും വിശുദ്ധ പാരമ്പര്യങ്ങളിലൂടെയും അവരെക്കുറിച്ചുള്ള അറിവ് മനുഷ്യർക്ക് ലഭിച്ചതാണെന്ന് അവർ വിശ്വസിക്കുന്നു. 3. തത്ത്വചിന്താപരമായ കാഴ്ചപ്പാട് ചില തത്ത്വചിന്തകർ മധ്യമാർഗ്ഗമാണ് സ്വീകരിക്കുന്നത്. ദൈവവും സാത്താനും യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്നത് മാറ്റിവെച്ചാലും, ഈ ആശയങ്ങൾ മനുഷ്യാനുഭവത്തിലെ യഥാർത്ഥ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് അവരുടെ വാദം. "ദൈവം" സത്യം, നന്മ, ക്രമം, അതീതത്വം എന്നിവയുടെ പ്രതീകമാണ്. "സാത്താൻ" അരാജകത്വം, സ്വാർത്ഥത, വഞ്ചന, നാശകരമായ പ്രവണതകൾ എന്നിവയുടെ പ്രതീകമാണ്. ഈ അർത്ഥത്തിൽ, അവയുടെ വസ്തുനിഷ്ഠമായ അസ്തിത്വത്തെക്കുറിച്ച് ഉറപ്പില്ലെങ്കിലും, അവ മനഃശാസ്ത്രപരമായി യാഥാർത്ഥ്യമാണെന്ന് പറയാം. 4. പരിണാമപരവും സാമൂഹികവുമായ കാഴ്ചപ്പാട് മാനവശാസ്ത്രജ്ഞരും പരിണാമ മനഃശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് മതവിശ്വാസങ്ങൾ മനുഷ്യസമൂഹങ്ങൾക്ക് ചില പ്രധാന ഗുണങ്ങൾ നൽകിയെന്നാണ്. അവ: കൂടുതൽ ഫലപ്രദമായി സഹകരിക്കാൻ സഹായിച്ചു. സാമൂഹികവും ധാർമ്മികവുമായ നിയമങ്ങൾ രൂപപ്പെടുത്താൻ സഹായിച്ചു. സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിച്ചു. ജീവിതത്തിന് അർത്ഥവും സമൂഹത്തിൽ ഐക്യവും നൽകാൻ സഹായിച്ചു. ഈ കാഴ്ചപ്പാടനുസരിച്ച്, അതിഭൗതിക ശക്തികളിലുള്ള വിശ്വാസം മനുഷ്യർക്കും സമൂഹങ്ങൾക്കും മാനസികവും സാമൂഹികവുമായ നേട്ടങ്ങൾ നൽകിയിരിക്കാം. കൂടുതൽ ആഴത്തിലുള്ള ചോദ്യം "മനുഷ്യർ ദൈവത്തെയും സാത്താനെയും സൃഷ്ടിച്ചോ?" എന്നത് മാത്രമല്ല യഥാർത്ഥ ചോദ്യം. അതിലും ആഴത്തിലുള്ള ചോദ്യം: "നന്മയും തിന്മയും, ദൈവീകതയും പൈശാചികതയും സംബന്ധിച്ച സമാന ആശയങ്ങൾ ചരിത്രത്തിലുടനീളം ലോകത്തിലെ ഏകദേശം എല്ലാ സംസ്കാരങ്ങളിലും എന്തുകൊണ്ട് കാണപ്പെടുന്നു?" ഈ ചോദ്യത്തിന് ആളുകൾ വ്യത്യസ്ത രീതികളിലാണ് മറുപടി നൽകുന്നത്. ചിലർ ഇത് സർവ്വസാധാരണമായ മനുഷ്യമനസ്സിന്റെ തെളിവായി കാണുന്നു. മറ്റുചിലർ മനുഷ്യർ സൃഷ്ടിച്ചതല്ലാതെ തിരിച്ചറിയുന്ന ഒരു ആത്മീയ യാഥാർത്ഥ്യത്തിന്റെ തെളിവായാണ് ഇതിനെ കാണുന്നത്. അവസാനമായി, ദൈവവും സാത്താനും മനുഷ്യസൃഷ്ടിയാണോ അല്ലയോ എന്നതിന് സർവ്വസമ്മതമായ തെളിവ് ഇന്നില്ല. ഇത് വിശ്വാസത്തിന്റെയും തത്ത്വചിന്തയുടെയും വ്യക്തിപരമായ അനുഭവങ്ങളുടെയും ലഭ്യമായ തെളിവുകളുടെ വ്യാഖ്യാനത്തിന്റെയും വിഷയമായി തുടരുന്നു. ചുരുക്കി പറഞ്ഞാൽ ജോൺവേറ്റം അടക്കം ആർക്കും വിജയിക്കാൻ കഴിയില്ല . കാരണം എല്ലാവരിലും ചെകുത്താനും ദൈവവും കുടികൊള്ളുന്നു. ചിലപ്പോൾ നാം അവരുടെ യുദ്ധത്തിലെ കരുക്കളായി മരുന്ന് അതുകൊണ്ട് ജാഗ്രതയുള്ളവരായി, ദൈവത്തെയും ചെകുത്താനെയും അകറ്റി നിറുത്തി മനുഷ്യരായി ജീവിക്കൂ .
ജെ.മാത്യു 2026-10-24 03:40:02
സാത്താന്റെ പ്രേരണയാൽ ജനത്തെ വിഡ്ഡികളാക്കാൻ നോക്കുന്ന അന്ത്രയോസെ, അന്ത്രയസിനെക്കാൾ ശക്തിയും അധികാരവും ഉള്ള മഹാരാജാക്കൻമാർ നോക്കിയിട്ട് ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കാൻ കഴിഞിട്ടില്ല. പത്രോസ് വിശ്വാസത്തിന്റെ പാറ ആയിരുന്നെന്കിൽ ആധുനിക അന്ത്രയോസ് ഉദിച്ചുയരുന്ന സൂര്യനെ നോക്കി കുരക്കുന്ന വെറും ശുനകൻ മാത്രമാണ്. ശുനകന്റെ കുരകൊണ്ടൊന്നും സൂര്യന്റെ പ്രഭയെ തടയാനോ പ്രഭാവം കുറക്കാനോ കഴിയില്ല. ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർതന്നെ അതിന്റെ വലിയ വ്യക്താക്കളായി മാറിയ കഥ അന്ത്രയോസിന് അറിയില്ലെന്ന് തോന്നുന്നു. ശൗൽ പൗലോസായതുപോലെ ഇന്നത്തെ വ്യാജ അന്ത്രയോസ് യഥാർത്ഥ അന്ത്രയോസ് ആകുന്നകാലം വീദൂരമല്ല.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 04:33:53
💥🔥ക്രിസ്തിയാനിറ്റി യിൽ അവതാരമോ???? അത് പെഗൻ, ഹൈന്ദവ ദൈവങ്ങളുടെ സ്വഭാവ രീതി അല്ലേ???? നോക്കിക്കോണേ കാലം മാറുന്നതനുസരിച്ചു ന്യായീകരണ ക്യാപ്സ്യൂൾ ഇറക്കുന്നത്.... ദൈവങ്ങളും പരിണമിക്കുന്നു. കഷ്ട്ടം. വേറ്റമേ ഇതു ശിർക്ക് ആണ്, മുറുകെ പറ്റുന്ന പാപം ആണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത്. ✳️റെജീസ് 🔆റെജീസ് നെടുങ്ങാ ഡ പ്പളളി
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 05:31:46
💥🔥പക്ഷേ അത് പുസ്തകത്തിൽ വിവരിച്ചിട്ടില്ലല്ലോ ചെരിപുറമേ. ബാക്കിയെല്ലാ സയൻസും വേദ പുസ്തകത്തിൽ കൃത്യമായി എഴുതിയിട്ടുണ്ടല്ലോ. IVF മാത്രം ഇല്ല. ഏതായാലും ചെരിപുറം ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു ചോദ്യം - 🔸ആ പാവം ക്യാൻസർ പിടിച്ച ശ്രീമാൻ. 'പോപ്പി'യെ നിങ്ങൾ എന്തുകൊണ്ട് കൃപാസനത്തിൽ കൊണ്ടു പോയി ഒരു ഉടമ്പടി എടുപ്പിച്ചില്ല??? ഉത്തരം പറഞ്ഞേ പറ്റൂ. അതു പോലെ തന്റെ സ്വന്തം ജനമായ യിസ്രായേൽ മക്കളെ ഒരു വിമാനത്തിൽ നിറച്ചും കൊണ്ടുപോയി കത്തിച്ചു കളയാൻ ശ്രമിച്ച മുസ്ലീം പൈലറ്റിനെ നേരിടാൻ എന്തു കൊണ്ട് ഒരു "പൈശാജീക ഹനുമാൻ സേവകൻ ആയ ഹിന്ദു പൈലറ്റ് " വേണ്ടി വന്നു??? എന്താ , നിങ്ങളുടെ യഹോവ വായിൽ വിരൽ ഇട്ടു കൊണ്ടിരിക്കുകയായിരുന്നോ???? ഉത്തരം പറയണം ജോസേ..... വിടത്തില്ല ചെരിപുറത്തിനെ ഞാൻ.ചവിട്ടി കൂട്ടും 🤣🤣🤣🤣 ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 06:04:32
💥🔥സുനിലേ, ക്രിസ്ത്യൻ മിത്തോളജി അനുസരിച്ച് എല്ലാം ദൈവം "ഉണ്ടാകട്ടേ" എന്നു കൽപ്പിക്കുന്നു , ഉണ്ടാകുന്നു. അല്ലേ???എങ്കിൽ പിന്നെ അത്രയും ഒക്കെ ആയ സ്ഥിതിക്ക് ,എന്തിന് യഹോവ ഒരു പാവം പിടിച്ച,എട്ടും പൊട്ടും തിരിയാത്ത ഒരു മനുഷ്യപ്പെണ്ണിന്റെ യോനിയും ഗർഭ പാത്രവും വാടകയ്ക്ക് എടുത്തു??? . ഏശുവിന്റെ പ്രസവ ശേഷവും മറിയയെ എന്തിനു സുനിലേ കന്യക എന്നു വിളിക്കുന്നു????? യോനിയിലെ മെമ്പ്രെയ്ൻ already പോയല്ലോ.?? ഉത്തരം വേണം. 🔸 'പ്രപഞ്ച ഉണ്ടാക്കർ' ആയ യഹോവ അല്ലെങ്കിൽ 'പ്രാവു ദൈവം' "ഏശു ഉണ്ടാകട്ടേ" എന്നു കല്പിച്ചാൽ പോരായിരുന്നോ??? ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. "അൽമാ" എന്ന പദത്തിനെ "ബെത്തുല" എന്ന പദമാക്കി കള്ളത്തരം കാണിച്ചതല്ലേ പുതിയ നിയമത്തിൽ??? യെശ്ശയ്യാവിന്റെ പ്രവചനവും ഏശുവിന്റെ ജനനവും തമ്മിൽ പുലബന്ധം പോലുമില്ല എന്നു പഴയനിയമം വായിച്ചാൽ അറിയാമല്ലോ അല്ലേ???. ഇനിയും ഞാൻ കുറേ ബൈബിൾ വാക്യങ്ങൾ പറയാം......ഗാലത്യർ 4:4, ലൂക്കോസ് 1:35, 8:19,മത്തായി 12:46, 13:55-56, മാർക്കോസ് 6:3, 3:31, പ്രവർത്തികൾ 1:14,15, ഗാലത്യർ 1:19, യോഹന്നാൻ 7:1-10. എന്താണ് ഏ വാക്യങ്ങൾ പറയുന്നത്??? 🔸{ഹെറാ കുലീസ്, സീയൂസ്പ്ലാ, ഹെലൻ ഓഫ്റ്റോ ട്രോയ്, ആഫ്രിഡൈറ്റ്, അലക്സാണ്ടർ സീസർ, ഫാറവോ ഇവരെല്ലാം കന്യക ദിവ്യ ഗർഭം ധരിച്ചു ഉണ്ടായവരാണ്}🔸 യോഹന്നാൻ മാത്രമാണ് മേരിക്കും മുൻപേ pre -exist ചെയ്ത് ഏശുവിനെ place ചെയ്യുന്നത്.. കടപ്പാട് :- Baruch Spinoza, Semitic Slaughter you tube channel. ✳️റെജീസ്
Sunil 2026-10-24 15:37:46
Rejice, your concept about virginity is different than mine. When did you lose your virginity ? Did your membrane break ? Mary did not have to sleep with a man to get pregnant. She did not have any sexual relationship with any man and hence a virgin. Ever virgin. St. Paul addressed almost everybody a brother. None of them was a brother of Paul. If I address you as a brother, that does not mean biological brother.
ജോണ്‍ വേറ്റം 2026-10-29 00:53:58
ആധുനികതയുടെ അഭിമാന നാമങ്ങള്‍ എന്ന ലേഖനം വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കും ഒരുപാടു് നന്ദി!
josecheripuram 2026-10-29 01:19:11
This reminds me a story, A Christian, who claims to be Baptized by Mar Thoma, started beating up a Jew, someone asked him why you beating up this jew? he said he killed Jesus, The guy says that happened more than two thousand yeas ago." I just came to know now"?
Jose 2026-10-29 13:25:08
വേദശാസ്ത്ര പണ്ഡിതനായ ബഹു: ജോൺ വേറ്റം ഒരു ചൂണ്ട എറിയുന്നു. അതിൽ കൊത്തി മരിക്കുന്നു ചില വിഡികൂഷ്മമാണ്ഡങ്ങളായ പ്രതികരണ തൊഴിലാളികൾ.
റെജീസ് നെടുങ്ങാ ഡ പ്പളളി 2026-10-29 15:47:42
💥🔥To@👉 Jose - : വേദം എങ്ങനെ സയൻസ് ആകും??{അതോ, ശാസിക്കപ്പെട്ടതാണോ ¿¿} വേദ പുസ്തകത്തിൽ എന്തു പണ്ഡിത്യമാണ് ഉള്ളത്??? വേദ പുസ്തകം വായിച്ചാൽ എന്തു പാണ്ഡിത്യവും എന്തു സയൻസും ആണ് ഒരാൾക്ക് ലഭിക്കുക???. വെറുതേ ഇരിക്കുന്ന മനുഷ്യനെ പരിഹസിക്കുകയാണോ താങ്കൾ??വിശദീകരിച്ചാലും... 🙏 റെജീസ്
Jose 2026-10-29 19:43:00
എല്ലാക്കാര്യത്തിലും അവസാന വാക്ക് തന്റേതു ആയിരക്കണമെന്നുള്ള ആ പാണ്ഡിത്യ മനോഭാവം അങ്ങ് വിട്ടുകള റെജിസ് അങ്കിളേ! ഗൂഗിളും, AI-യും ഒക്കെ ഞങ്ങളുടെ വിരലുകൾക്കും വഴങ്ങും. ബൈബിൾ വിഞ്ജാനം ഒരു ശാസ്ത്രമായി കണക്കാക്കുന്നത് ചരിത്രം, തത്വചിന്ത, പ്രതിയേക പഠനരീതികൾ എന്നിവയിലൂടെ വിശകലം ചെയ്യപ്പെടുന്ന ഒരു വിക്ഷയമാണ്. ഭാരതീയ പശ്ചാത്തലത്തിൽ 'ശാസ്ത്രം' എന്ന വാക്ക് വ്യവസ്ഥാപിതമായ അറിവിനെ സൂചിപ്പിക്കുന്നത് പോലെ, ബൈബിളിdനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ ദൈവശാസ്ത്രമെന്നു (Theology) എന്ന് വിശേഷിപ്പിക്കാം. യൂറോപ്പിലെ മധ്യകാലഘട്ടത്തിൽ ദൈവശാസ്ത്രം (Theology) ഏറ്റവും ഉയർന്ന അക്കാഡമിക് പഠനശാഖയായി കണക്കാക്കപ്പെട്ടിരുന്നു. പരീക്ഷണ ശാലയിലെ ശാസ്ത്രത്തെ മാത്രമല്ല, യുക്തിസഹവും, വ്യസ്ഥപിതവുമായ ഏതു വിഞ്ജാന ശാഖയെയും സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നു . വേറ്റം സാറിന് ബൈബിളിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കാണാം. അതുകൊണ്ടാണ് അദ്ദേഹത്തെ 'വേദശാസ്ത്ര പണ്ഡിതൻ' എന്ന് വിശേഷിപ്പിച്ചത്. ഇനിയും കൂടുതൽ അറിയണമെങ്കിൽ പുറകാലെ... പതിവുപോലെ പൊട്ട ചോദ്യങ്ങൾ ചോദിച്ചു എൻ്റെ സമയം കളയരുത്.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-30 05:11:56
💥🔥ചോദ്യങ്ങൾ ഉണ്ട് ശ്രീ. Jose -: അമ്മ ചൂണ്ടിയ പുരുഷൻ നൽകിയ നാമം മറച്ചു വച്ചു എഴുതാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. അതിനെ മാനിക്കുന്നു. ചോദ്യം {1}. എന്തു പാണ്ഡിത്യമാണ് ഗോത്ര ഗ്രന്ഥമായ ബൈബിളിൽ ഉള്ളത്?? ഒരു മൊട്ടു സൂചി കണ്ടു പിടിക്കാനുള്ള അറിവ് പോലും അതിലില്ല. സെൽ ഫോൺ അതിലില്ല. Internet അതിലില്ല. തോട്ടിൽ കളയാറായില്ലേ ആ പുസ്തകം ജോസേ.?? നമ്മൾ ജീവിക്കുന്ന രാജ്യത്തിലെ ഭരണഘടനാ പുസ്തകത്തിനു മുകളിൽ ആണോ , അതോ താഴെ ആണോ ഈ ബൈബിൾബാലരമയുടെ സ്ഥാനം???? [മയിലാഞ്ചികളെ സാധാരണ ഞാൻ മൈൻഡ് ചെയ്യാറില്ല] ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക