Image

യാദൃശ്ചികതകളുടെ യാഥാർഥ്യങ്ങൾ ? (ലേഖനം: ജയൻ വർഗീസ്)

Published on 22 October, 2026
യാദൃശ്ചികതകളുടെ യാഥാർഥ്യങ്ങൾ ? (ലേഖനം: ജയൻ വർഗീസ്)

അന്തരിച്ച ശാസ്ത്ര പ്രതിഭയായ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത് ബിഗ്‌ബാംഗ് സംഭവിച്ചത്മൂന്നു കാര്യങ്ങൾ മൂലമാണെന്നാണ്. ദ്രവ്യവും ഊർജ്ജവും  സമയവും ആയിരുന്നു ആ മൂന്നു കാര്യങ്ങൾ. ഒരുചായ ഉണ്ടാക്കുന്നത് പോലെയാണ്  അതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തേയിലയും, പാലും, ചൂടുവെള്ളവും കൂടിച്ചേരുമ്പോൾ ചായ ഉണ്ടാവുന്നു എന്നത് പോലെ പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചുമാത്രമാണ് ഇതെല്ലാം സംഭവിച്ചത് എന്നതിനാൽ ഇവിടെ ഒരു ദൈവത്തിന് സാധ്യത ഉണ്ടായിരുന്നില്ലെന്ന്അദ്ദേഹം  പ്രസ്താവിക്കുന്നു

ബിഗ്ബാംഗ് എന്ന കാര്യം സംഭവിച്ചത് ഇത്തരത്തിൽ ആണെന്ന അദ്ദേഹത്തിന്റെ വാദംഅംഗീകരിച്ചാൽത്തന്നെയും പ്രപഞ്ചകാരണം ബിഗ്ബാംഗ് ആയിരുന്നുവോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.. കാരണം സിങ്കുലാരിറ്റി എന്ന വിശദീകരിക്കാനാവാത്തതും, ഏകതയിൽ ഘടിപ്പിക്കപ്പെട്ടിരുന്നതുമായ ഒരുപ്രതിഭാസം ബിഗ്‌ബാംഗ് സംഭവിച്ച ഇടത്തിൽ മുൻപേയുണ്ട്. മഹാ വികാസത്തിന് വേദികയാകാൻ സുസജ്ജമായഒരു സ്‌പേസും നിലവിൽ ഉണ്ട്. സ്‌പേസ് എന്നത് കോസ്മിക് രശ്മികളുടെ ആവാസ മേഖലയാണെന്നു ശാസ്ത്രംതന്നെ പറയുന്നുണ്ട് എന്നതിനാലും,  ബിഗ്‌ബാംഗിൽ പങ്കാളിയായ ഊർജ്ജം  മുന്നമേ ഉള്ളതോ അപ്പോൾഉണ്ടായതോ എന്ന് അറിവില്ലാത്തതിനാലും, പാലും, തേയിലയും, ചൂടുവെള്ളവും വെവ്വേറെയിരുന്നാൽ ചായഉണ്ടാവുകയില്ല എന്നത് പോലെ,  ദ്രവ്യവും ഊർജ്ജവും സമയവും വെവ്വേറെയിരുന്നാൽ ബിഗ്‌ബാംഗ് ചായഉണ്ടാവുകയില്ല എന്നും, ഇവകളെ പാകത്തിൽ കൂട്ടിച്ചേർക്കാനുള്ള  ഒരു ചിന്ത ചായക്കും മുൻപേ ഉണ്ടായിരുന്നാൽമാത്രമേ ചായ ഉണ്ടാവുകയുള്ളു എന്ന സത്യം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്.

ബിഗ്‌ബാംഗിന് മുമ്പ് പ്രപഞ്ചമില്ല എന്ന പ്രസ്താവനയിൽ സംശയം ഉണർത്തുന്ന സാഹചര്യങ്ങളായി ഇവകളെല്ലാംമുൻപേയുണ്ട് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലയ്ക്ക്,  മഹാപ്രപഞ്ചത്തിന്റെ ഈ ഭാഗത്തു സംഭവിച്ചനമുക്കറിയുന്ന ഒരു വികാസം മാത്രമല്ലേ ബിഗ്‌ബാംഗ് ? അവിടെ നിന്ന് നമ്മളിൽ എത്തിയ പ്രകാശ വേഗം അളന്നുനോക്കിയിട്ട് നമ്മുടെ ശാസ്ത്രത്തിന് 1380 ൽപ്പരം കോടി കൊല്ലങ്ങളേ കിട്ടുന്നുള്ളു എന്നതാവില്ലേ സത്യം ?  അതായത്‌ ബിഗ്‌ബാംഗിന് മുൻപും നിലവിൽ പ്രപഞ്ചമുണ്ടെങ്കിൽ അവിടെ നിന്നുള്ള പ്രകാശം ഇത് വരെയുംനമ്മുടെ കണ്ണിൽ എത്തിയിട്ടുണ്ടാവില്ല എന്ന ന്യായം കൂടി ഉണ്ടാവുമല്ലോ ?

പ്രകൃതി ഒരു കാൻവാസ്‌ ആണെങ്കിൽ ആ കാൻവാസിനും ഒരു നിയമമുണ്ട്. കോടാലി കൊണ്ടല്ല ബ്രഷ് നാരുകൾകൊണ്ടാണ് കാൻവാസിൽ ചിത്രമെഴുതേണ്ടത് എന്നതാണ്  ഒരു നിയമം. പച്ചവെള്ളം കൊണ്ടല്ലാ പരുവപ്പെടുത്തിയചായങ്ങൾ കൊണ്ടാണ് വരക്കേണ്ടത് എന്നതാണ്  മറ്റൊരു നിയമം. ഈ നിയമങ്ങൾ അനുസരിച്ചേ കാൻവാസിൽചിത്രങ്ങൾ ഉണ്ടാവുകയുള്ളു എന്ന് സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത് ശരിയാണ്. എന്നാൽ കാൻവാസാണ് ഈനിയമങ്ങൾ ഉണ്ടാക്കിയത് എന്ന് അദ്ദേഹത്തിനും പറയാനാവില്ലല്ലോ ? ഇവിടെ കാൻവാസിന്റെ കപ്പാസിറ്റിക്ക്അനുസരിച്ചുള്ള ഒരു നിയമം ഉണ്ടാക്കിയത് കാൻവാസ് ഉണ്ടാക്കിയ സംവിധാനം ആയിരിക്കണമല്ലോ ?

വെറും യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാണു വാദമെങ്കിൽ വികാസത്തിന് മുൻപുള്ള സിങ്കുലാരിറ്റിയുംവികസിക്കാൻ ആവശ്യമായ സ്‌പേസും   മാറ്ററും എനർജിയും മുന്നൊരുക്കങ്ങൾ പോലെ അവിടെസജ്ജീകരിക്കപ്പെട്ടതോ, സജ്ജമായിരുന്നതോ വെറും യാദൃശ്ചികം ആയിട്ടായിരുന്നുവോ ?

നിങ്ങൾ ഉണ്ടായതു വെറും യാദൃശ്ചികം ആയിട്ടായിരുന്നു എങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ എന്നയാഥാർഥ്യവും, നിങ്ങളിൽ നില നിൽക്കുന്ന ഡി. എൻ. എ. എന്ന ജനിതക ഘടകങ്ങളും വെറും യാദൃശ്ചികംആയിട്ടായിരുന്നു നിങ്ങളിൽ വന്നത്  എന്ന് പറയുന്നത് പോലെയല്ലേ ഇത് ? ഇന്ന് നിങ്ങൾ കഴിച്ച ആഹാരംപോലും നിങ്ങൾക്ക് യാതൊരു പങ്കുമില്ലാതെ യാദൃശ്ചികമായി നിങ്ങളുടെ വയറ്റിൽ എത്തുകയായിരുന്നു  എന്ന്സമ്മതിക്കുകയുമല്ലേ നിങ്ങൾ ?

ഇവിടെ അമേരിക്കയിൽ നിരീശ്വരനായി അറിയപ്പെടുന്ന ഒരു വ്യക്തി പറയുന്നത് തന്നിൽ നിറഞ്ഞു നിൽക്കുന്നഅതി ശുദ്ധമായ ഒരു ചൈതന്യം അയാൾ അറിയുന്നുണ്ടെന്നാണ്. പക്ഷെ അത് എന്താണെന്ന്അയാൾക്കറിയില്ലത്രേ ! അത് എന്തെന്ന് അന്വേഷിക്കാൻ അയാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. അത് എന്താണെന്ന്അനുഭവിച്ച്‌ അറിഞ്ഞവർക്ക് ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തതു കൊണ്ട് അയാളെപ്പോലെഅറിയാത്തവരെ കൂടെക്കൂട്ടിയാണ് അയാൾ അന്വേഷിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.

കേരളത്തിലെ നിരീശ്വരന്മാരുടെ തലവനായ ഒരു മാന്യ ദേഹം താൻ എങ്ങനെ നിരീശ്വരനായി എന്ന കഥവിവരിക്കുന്നുണ്ട്. കൂടുകൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ തേനീച്ചകളെപ്പോലെ താടിക്കു കൈയും കൊടുത്തിരിക്കുന്നശ്രോതാക്കളുടെ മുന്നിൽ  വിശദീകരിക്കുന്ന  ആ കഥ കേട്ടാൽ ഏതു കഴുതയും തല തല്ലി ചിരിച്ചു പോകും. ബാലനായിരിക്കുമ്പോൾ ഒരാൾ മരിക്കുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സ്‌കൂൾബസ്അപകടത്തിൽ നിന്ന് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടപ്പോൾ മുതൽ തന്നെ കാത്തു രക്ഷിച്ചത്ദൈവമാണെന്നുള്ള ധാരണയിൽ അയാൾ പള്ളികളിലും ക്ഷേത്രങ്ങളിലും പതിവായി നേർച്ചയിട്ട്പ്രാർത്ഥിച്ചിരുന്നുവത്രെ! ഒരു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ശ്രീരാമൻ നടപ്പിലാക്കിയ ബാലീ വധംസംബന്ധിച്ചുള്ള രാമായണ ശ്ലോകം ചൊല്ലിയിറങ്ങിയ പയ്യനെ ഒരു കള്ളുകുടിയൻ വല്ലാതെ കളിയാക്കിയത്രേ ! ഒരാളെ ഒളിഞ്ഞു നിന്ന് വധിച്ച ഒരാളെയാണോഡാ നീ സ്തുതിക്കുന്നത് എന്ന കള്ളുകുടിയന്റെ ആക്ഷേപംനമ്മുടെ പണ്ഡിതനെ അന്നേ നാണം കൊടുത്തിയത്രെ ! പിന്നെപ്പിന്നെ ഒന്നൊന്നായി തിരുത്തിത്തിരുത്തി ആൾഇന്ന് കാണുന്ന തരത്തിൽ തനി നിരീശ്വരൻ ആയിത്തീർന്നുവത്രെ !

വരിയുടച്ച കാളകളുടെ നിലവാരത്തിൽ കേട്ടിരിക്കുന്ന ശ്രോതാക്കളിൽ നിന്ന് ഒരു പ്രതികരണവുമില്ല. സാരമില്ലഅവരുടെ ചിന്തയുടെ വരി  ഉടഞ്ഞു കഴിഞ്ഞത് കൊണ്ടാണല്ലോ സ്വന്തം വീട്ടുമുറ്റത്തെ പുല്ല് പോലും പറിക്കാതെഇത്തരം ബുദ്ധിജീവികളുടെ മുന്നിൽ ഇരുന്നു കൊടുക്കുന്നത് ? പക്ഷെ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക്ചോദ്യമുണ്ട്.  ജീവൻ എന്നോ ആത്മാവ് എന്നോ ബുദ്ധി എന്നോ ബോധം എന്നോ ഒക്കെ അടയാളപ്പെടുത്താവുന്നയഥാർത്ഥ ഈശ്വരൻ നിങ്ങളിൽ സജീവമായിരുന്നു എന്നത് കൊണ്ടായിരുന്നുവല്ലോ ഒരു മനുഷ്യ ഭാവനസൃഷ്ടിച്ച രണ്ട് കഥാപാത്രങ്ങളിൽ മതം ചാർത്തിച്ചു വച്ചിരുന്ന ദൈവീകതയുടെ പൊള്ളത്തരം നിങ്ങൾക്ക്മനസ്സിലാക്കുവാൻ സാധിച്ചത്  എന്നാണു എന്റെ ചോദ്യം ഇവർക്ക് ചരിത്രവുമായി ബന്ധമുണ്ടായിരിക്കാം - ഇല്ലായിരിക്കാം. മനുഷ്യരായ അവരെ ദൈവങ്ങളാക്കി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് അവരുടെ ആരാധകരാവാം. നല്ലൊരു പളപളപ്പൻ നടിക്ക് വേണ്ടി ക്ഷേത്രം നിർമ്മിച്ച് അവരെ ആരാധിക്കുന്ന തമിഴ് തോഴന്മാർ ഇന്നുമുണ്ടല്ലോ?

അവർ ആരാധിക്കുന്നത് കൊണ്ട് നിങ്ങൾ അവരെ ആരാധിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ മനസ്സ്. തെളിയിക്കപ്പെട്ട സത്യങ്ങളുടെ വക്താക്കളായി വേഷം കെട്ടുന്ന നിരീശ്വരന്മാർ അണി നിരത്തേണ്ടത് രാമനെയുംബാലിയെയും യഹോവയെയും അള്ളായെയുമല്ല. ശാസ്ത്രജ്ഞന്മാരെയും അവർ തെളിയിച്ച സത്യങ്ങളെയുമാണ്. അതിന് ശകലം പണിയുണ്ട്. പഴുതുകളുടെ വിടവുകൾ കൊണ്ട് അപൂർണ്ണമായിരിക്കും അവകൾ.

ഇത്തരം കഥാപാത്രങ്ങളെ പ്രപഞ്ചാത്മാവായ ദൈവമായി പരിഗണിക്കുന്നത്

തന്നെ ചിന്താ ദാരിദ്ര്യമാണ് . ഇങ്ങനെ മനുഷ്യൻ സൃഷ്ടിച്ച കഥാപാത്ര ദൈവങ്ങളുടെ ഒരു കാളവയൽതന്നെയാണ് നമ്മുടെ മത താവളങ്ങൾ. അവിടെ വിലപേശി വിൽക്കപ്പെടുന്ന ഉരുക്കളെ വാങ്ങി നിങ്ങൾവഞ്ചിക്കപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കുറ്റം. നിങ്ങളുടെ പണമോ, പഴമോ, പാലോ, നെയ്യോ, നാളികേരമോ, ബലിമൃഗമോ ഒന്നും  സ്വീകരിക്കേണ്ട ഒരാവശ്യം ദൈവത്തിനില്ല. അവകൾ ഇടയ്ക്കു നിൽക്കുന്ന ആരോതന്ത്രപരമായി നിങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണ്.

നമ്മുടെ അമേരിക്കൻ നിരീശ്വരൻ സ്വയമറിഞ്ഞ പോലെ അത് പ്രപഞ്ച ചൈതന്യമാണ്. പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന ശക്തി സൗന്ദര്യങ്ങളുടെ സമൂർത്ത ഭാവമാണ്. സ്ഥൂല പ്രപഞ്ച ഭാഗമായ  ശരീര കഷണത്തെ തനിക്കുംപരിസ്ഥിതിക്കും പരിചയപ്പെടുത്തുന്ന സൂക്ഷ്മ പ്രപഞ്ചം എന്ന സനാതന സത്യമാണ്.  വർത്തമാന ബോധാവസ്ഥഎന്ന നിലയിൽ അനുഭവിക്കാനാകുന്ന ആ തിരിവെട്ടം കെടാതെ സൂക്ഷിക്കുവാൻ നിങ്ങളാൽ ആവുന്നത്ശ്രമിക്കുക. -  അതാണ് നിങ്ങൾക്ക് മനസ്സുഖം ലഭിച്ചേക്കാവുന്ന നിങ്ങളുടെ ആരാധന !  

ദൈവം എന്നത് കൈയും കാലുമൊക്കെയായി സിഗരറ്റു പുകച്ചു നടക്കുന്ന നിങ്ങളെപ്പോലൊരാൾ ആണെന്നചിന്താഭംഗമാണ് നിങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിവിധങ്ങളായ മത ഗ്രന്ഥങ്ങളുടെ എഴുത്തുകാർക്കും  നിങ്ങളുടെ നിലവാരത്തിൽ എത്തുന്നതിനേ സാധിച്ചുള്ളൂ. ഇതിനപ്പുറം പോകാൻ അവർക്കും കഴിയാഞ്ഞത്അവരും വെറും പാവങ്ങളായ മനുഷ്യർ ആയിരുന്നു എന്നതിനാലാവാം. പാവങ്ങളേ, നിങ്ങളുടെ തലച്ചോർ എത്രവികസിപ്പിച്ചു വച്ചാലും അതിനുള്ളിൽ ഒതുക്കാൻ കഴിയുന്നതല്ല മഹാപ്രപഞ്ച കാരണമായ, പ്രപഞ്ചത്തോളംവലിയ, പ്രപഞ്ച മനസ്സായ, പ്രപഞ്ചാത്മാവായ ദൈവം എന്ന മഹാ പ്രതിഭാസം. അത് സ്റ്റീഫൻ ഹോക്കിങ്‌സ്ആയാലും, ഇത് വായിക്കുന്ന നിങ്ങൾ ആയാലും !

നാട്ടിലെ നിങ്ങൾ പണിയിച്ച വലിയ വീടിന്റെ ചെറു പോടുകളിൽ കൂടുകൾ വച്ച് സമൃദ്ധമായ സൂര്യപ്രകാശവും, സുഖദായകമായ മിതോഷ്ണാവസ്ഥയും ആസ്വദിച്ച് അടിച്ച് പൊളിച്ച് അർമ്മാദിക്കുന്ന കൊച്ചുറുമ്പുകൾകണ്ടേക്കാം. അവർക്ക് ആ വീട് മുഴുവനുമായി കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നതോ പോകട്ടെ അതിനു വേണ്ടിവിയർപ്പൊഴുക്കിയ നിങ്ങളെ അറിയുക പോലുമില്ല. എന്നെപ്പോലുള്ള ആരെങ്കിലും പറയുന്നത് കേട്ട് നിങ്ങളെ ഒന്ന്കണ്ടേക്കാം എന്ന് വച്ച് പരിശ്രമിച്ചാലും ആ കുഞ്ഞു കണ്ണുകളിൽ നിങ്ങൾ മുഴുവനുമായി ഉൾക്കൊള്ളുകയേയില്ല. അത് കാണുന്നത് നിങ്ങളുടെ നിഴലിന്റെ ഒരു ചെറു ഭാഗമാവാം. അതറിയുന്നത് നിങ്ങൾ സഞ്ചരിക്കുമ്പോൾഉണ്ടാവുന്ന ചലന കമ്പനത്തിന്റെ ഒരു ചെറു നടുക്കമാവാം. നിങ്ങൾ എന്നത് ഒരു സാധ്യതയല്ല എന്ന്പറയുന്നതിനു മുൻപ് വലിയ അറിവുകളുള്ള ആ കൊച്ചുറുമ്പ് ഒന്ന് കൂടി ചിന്തിക്കേണ്ടതായിരുന്നു എന്നാണുഎന്റെ എളിയ ചിന്ത.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ആൽബർട്ട് ഐൻസ്റ്റെയിൻ പുറത്തു വിട്ട  ( സ്‌പെഷ്യൽ റിലേറ്റിവിറ്റിതീയറി ഉൾപ്പടെ )ഭൗതിക ശാസ്ത്ര കണ്ടെത്തലുകളെ ആധാരമാക്കിയാണ് ആധുനിക ശാസ്ത്രം അതിന്റെപുത്തൻ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രപഞ്ച ശാസ്ത്ര പരമായി അടയാളപ്പെടുത്തിയിട്ടുള്ള  പലേനിഗമനങ്ങളുടെയും നട്ടെല്ല് ഐൻസ്റ്റെയിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ളതാണ്. ഒരുനൂറ്റാണ്ടിലധികം കാലം മാനവ കുലത്തിന്റെ ആപ്ത വാക്യങ്ങളായി നില നിന്ന ഈ കണ്ടെത്തലുകളിൽതെറ്റുകളുണ്ട് എന്ന വാദവുമായി ഒരു മലയാളി ശാസ്ത്രജ്ഞൻ രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയിൽ റ്റാറ്റാ ഇൻസ്റ്റിട്യൂട്ടിൽ ഗവേഷണം നടത്തിയിരുന്ന  പ്രൊഫസർ സി. എസ്. ഉണ്ണികൃഷ്ണൻ ആണ് ആമലയാളി. വെറും സാധാരണക്കാരന്റെ ജീവിത രീതികളുമായി ഗവേഷണം നടത്തി കണ്ടെത്തിയത് കൊണ്ടാവാംഅടിപൊളിയൻ ശാസ്ത്ര സമൂഹം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഏതൊരുമേഖലയിൽ ആണെങ്കിലും തങ്ങളേക്കാൾ ഉയരത്തിൽ ആരെങ്കിലും വന്നാൽ അവരെ ആക്ഷേപിച്ച്  ചവിട്ടിതാഴ്ത്തുകയാണല്ലോ നമ്മുടെ ഒരു രീതി. ടാറ്റാ ഇൻസ്റ്റിട്യൂട്ടിൽ പോലും തനിക്ക് അർഹതപ്പെട്ട അവസരങ്ങൾതന്റെ ഉന്നതമായ കണ്ടുപിടുത്തങ്ങൾ മൂലം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം വേദനയോടെ പ്രതികരിക്കുകയുണ്ടായി. ( ഏഷ്യാനെറ്റിൽ അഖില നന്ദകുമാർ അദ്ദേഹവുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കുക )

ഏതായാലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. തന്റെ ഗവേഷണ ഫലങ്ങൾ രണ്ടു പുസ്തകങ്ങളിലായിഅദ്ദേഹം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ജീവിതത്തിലെ വലിയൊരു ഭാഗം ഗവേഷണങ്ങൾക്കായി ചെലവഴിച്ചത് മൂലംതന്റെ ഗവേഷണ ഫലങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഗവേഷണ ശാലകളുടെപിന്നാമ്പുറങ്ങളിൽ ഗവേഷകർ ഛർദ്ദിക്കുന്നത് കൊത്തിയെടുത്ത് പറക്കുന്നതിനുള്ള മാധ്യമപ്പക്ഷികളെ അദ്ദേഹംവളർത്തിയിരുന്നുമില്ല. ഇപ്പോൾ അദ്ദേഹം തനിച്ച് ഇറങ്ങുകയാണ്, തന്റെ തിരുത്തലുകൾ ഇന്നല്ലെങ്കിൽ നാളെശാസ്ത്ര ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും, ഐൻസ്റ്റെയിൻ കണ്ടെത്തിയ പലതും തെറ്റായിരുന്നുഎന്ന് സ്ഥാപിക്കുന്നതിനും ?  

ഏതാണ് തെറ്റ് ഏതാണ് ശരി എന്നത് ഇന്നും ഒരു ആപേക്ഷികതയായി നമുക്ക് അകലെ നിൽക്കുന്നു. പ്രപഞ്ചംഒരു യാദൃശ്ചികതയാണ് എന്ന് വിശ്വസിക്കുന്നവർക്ക് അതുമൂലം ആത്മസുഖം ലഭിക്കുന്നുണ്ടെങ്കിൽ അവർ അത്അനുഭവിക്കട്ടെ. പ്രപഞ്ച കഷണങ്ങളായ എന്നിലും നിന്നിലും നിറഞ്ഞു നിന്ന് എന്റെയും നിന്റെയും അസ്തിത്വംപോലും എന്നെയും നിന്നെയും ബോധ്യപ്പെടുത്തുന്ന വർത്തമാന ബോധാവസ്ഥ ആനുപാതികാവസ്ഥയിൽ  നാംവന്ന പ്രപഞ്ചത്തിനും ഉണ്ട് എന്ന ബോധ്യം നൽകുന്ന ‌ ആത്മ സാക്ഷാൽക്കാരത്തിന്റെ വൻ റവന്യൂ ആവോളംആസ്വദിക്കുന്നവർ ഉണ്ടെങ്കിൽ അവരെയും അതിന് അനുവദിക്കുക -, അതല്ലേ ജനാധിപത്യം ?

നിങ്ങളുടെ ജീവൻ എന്നോ ബോധം എന്നോ മനസ്സ് എന്നോ അടയാളപ്പെടുത്താവുന്ന നിങ്ങളുടെ ആത്മാവ്എങ്ങിനെ നിങ്ങളിൽ പ്രവർത്തിക്കുന്നുവോ അത് പോലെ പ്രപഞ്ചാത്മാവായ പ്രപഞ്ച മനസ്സ് പ്രപഞ്ചത്തിലുംപ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട് എന്നതാവില്ലേ യഥാർത്ഥ സത്യം ? അത് കണ്ടെത്തി അളന്നെടുക്കുവാൻനിങ്ങളുടെ കൊച്ചു കണ്ണുകളോ അറിവിന്റെ കുഞ്ഞു മുഴക്കോലോ മതിയാവുകയില്ല എന്നതിനാൽദാർശനികമായ ഒരു അവബോധമില്ലാതെ ആ സാഹസത്തിന് ഇറങ്ങാതിരിക്കുകയാവും കൂടുതൽ സുരക്ഷിതം  ? 
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-10-22 21:48:12
ഞാൻ നിങ്ങളുടെ ശത്രു അല്ലാ എന്നു ബഹുമാനപുരസ്വരം അറിയിക്കട്ടെ . ഒരു മാതിരി സ്റ്റാൻഡേർഡ് ഉള്ള ലേഖനങ്ങൾക്കു മാത്രമേ ഞാൻ പ്രതികരിക്കാറുള്ളു . വായനക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത് . ഈ ലേഖനത്തിലെ വാദങ്ങളിൽ നിരവധി ന്യൂനതകൾ കാണാം. ഒന്നാമതായി, ബിഗ്‌ബാംഗിന് മുമ്പ് സിങ്കുലാരിറ്റിയും സ്‌പേസും ഊർജ്ജവും ഉണ്ടായിരുന്നു എന്ന് "ശാസ്ത്രം തന്നെ സമ്മതിക്കുന്നു" എന്ന അവകാശവാദം തെറ്റാണ്. സ്ഥലവും സമയവും ദ്രവ്യവും ഊർജ്ജവും ഉൾപ്പെടെ എല്ലാം ബിഗ്‌ബാംഗിൽ നിന്നാണ് ആരംഭിച്ചത് എന്നതാണ് പ്രചാരത്തിലുള്ള മാതൃക; സിങ്കുലാരിറ്റി എന്നത് നമ്മുടെ സിദ്ധാന്തങ്ങൾ പരാജയപ്പെടുന്ന ബിന്ദുവാണ്, അതിനുമുമ്പ് "ഒരു സ്ഥലത്ത്" എന്തോ ഉണ്ടായിരുന്നു എന്ന് അർഥമില്ല. രണ്ടാമതായി, ചായയും കാൻവാസും പോലുള്ള ഉപമകൾ യുക്തിപരമായ തെളിവല്ല. ചായ ഉണ്ടാക്കാൻ ഒരാൾ വേണം എന്നത് മനുഷ്യനിർമിത വസ്തുക്കളുടെ കാര്യമാണ്; പ്രകൃതി പ്രതിഭാസങ്ങൾക്ക് ആ നിയമം ബാധകമാണെന്ന് തെളിയിക്കാതെ ഉപമയെ അടിസ്ഥാനമാക്കി നിഗമനത്തിൽ എത്തുന്നത് ദുർബലമായ വാദമാണ്. കൂടാതെ, നിയമങ്ങൾ ഉണ്ടാക്കിയ ഒരു "സംവിധാനം" വേണമെന്ന് പറഞ്ഞാൽ, ആ സംവിധാനത്തെ ആര് ഉണ്ടാക്കി എന്ന ചോദ്യം അതേപടി ബാക്കിയാകുന്നു. മൂന്നാമതായി, "യാദൃശ്ചികം" എന്ന വാക്കിനെ തെറ്റായി ഉപയോഗിച്ചിരിക്കുന്നു; മാതാപിതാക്കളും ഡി.എൻ.എയും ഭക്ഷണവും യാദൃശ്ചികമല്ല, വ്യക്തമായ കാരണങ്ങളുള്ള പ്രക്രിയകളാണ്, അവയെ പ്രപഞ്ചോത്പത്തിയുമായി തുലനം ചെയ്യുന്നത് അനുചിതമാണ്. നാലാമതായി, "അറിവില്ലാത്ത ഇടത്ത് ദൈവം" എന്ന (god of the gaps) വാദമാണ് ലേഖനത്തിന്റെ അടിസ്ഥാനം; ശാസ്ത്രത്തിന് ഉത്തരമില്ലാത്തത് ദൈവത്തിന്റെ തെളിവാകുന്നില്ല. അഞ്ചാമതായി, ലേഖനം ശാസ്ത്രീയ ചർച്ചയെക്കാൾ വ്യക്തിപരമായ പരിഹാസത്തിലേക്ക് നീങ്ങുന്നു: നിരീശ്വരവാദികളെ "കഴുത", "വരിയുടച്ച കാള" എന്നൊക്കെ വിളിക്കുന്നത് വാദമല്ല, അധിക്ഷേപമാണ്. കേരളത്തിലെ ഒരു വ്യക്തിയുടെ കഥ ഒറ്റപ്പെട്ട ഉദാഹരണം മാത്രമാണ്, അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. ആറാമതായി, അമേരിക്കയിലെ "പേരില്ലാത്ത നിരീശ്വരൻ" എന്ന അവ്യക്തമായ ഉദ്ധരണിക്ക് ഒരു ഉറവിടവുമില്ല; അനുഭൂതിയെ പ്രപഞ്ചാത്മാവിന്റെ തെളിവായി കാണുന്നത് ശാസ്ത്രീയമല്ല. ഏഴാമതായി, പ്രൊഫ. സി.എസ്. ഉണ്ണികൃഷ്ണന്റെ ഐൻസ്റ്റൈൻ വിമർശനം ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടില്ലെന്നത് ഗൂഢാലോചനയോ അസൂയയോ കൊണ്ടാണെന്ന് പറയുന്നത് തെളിവില്ലാത്ത ആരോപണമാണ്; ഒരു സിദ്ധാന്തം അംഗീകരിക്കപ്പെടാൻ പിയർ റിവ്യൂവും പരീക്ഷണ സ്ഥിരീകരണവും വേണം, പുസ്തകം പ്രസിദ്ധീകരിക്കുന്നതുകൊണ്ട് അത് ശരിയാകുന്നില്ല. ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ ജി.പി.എസ്, ഗുരുത്വതരംഗ നിരീക്ഷണം തുടങ്ങി അനേകം പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടവയാണ്. അവസാനമായി, ഹോക്കിങ്ങിന്റെ വാദത്തെ വിമർശിക്കാൻ ശാസ്ത്രത്തെ ആശ്രയിക്കുകയും, അതേസമയം ശാസ്ത്രത്തെ ഒരേസമയം അംഗീകരിക്കുകയും തള്ളുകയും ചെയ്യുന്ന വൈരുദ്ധ്യവും ലേഖനത്തിലുണ്ട്. ലേഖനത്തിന്റെ ഉപസംഹാരത്തിലെ "ജനാധിപത്യം" എന്ന വാദം ശരിയാണെങ്കിലും, വിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറയുന്നതും അത് ശാസ്ത്രീയ സത്യമാണെന്ന് സ്ഥാപിക്കുന്നതും രണ്ടും വ്യത്യസ്ത കാര്യങ്ങളാണ്.
നിരീശ്വരൻ 2026-10-22 22:54:46
സൃഷ്ടി ഒരു യാദൃശ്ചിക സംഭവം ആയിരുന്നോ? ശാസ്ത്രീയ കാഴ്ചപ്പാടിൽ, പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം വിശദീകരിക്കുന്ന പ്രധാന പ്രകൃതിവാദ (Naturalistic) മാതൃക അനുസരിച്ച്, ബിഗ് ബാംഗ്, രാസപരിണാമം (Chemical Evolution), പ്രകൃതിനിർധാരണം (Natural Selection) തുടങ്ങിയ ഭൗതിക പ്രക്രിയകളുടെ ഫലമായാണ് പ്രപഞ്ചവും ജീവനും ഉണ്ടായത്. ഈ കാഴ്ചപ്പാടിൽ, ഒരു ബോധപൂർവ സ്രഷ്ടാവിനെ ഉൾപ്പെടുത്തുന്നില്ല. കോടിക്കണക്കിന് വർഷങ്ങളോളം നീണ്ടുനിന്ന വിപുലവും യാദൃശ്ചികവുമായ പ്രക്രിയകളുടെ ഫലമായാണ് ജീവൻ രൂപം കൊണ്ടതെന്നും, സംഭവങ്ങളുടെ ഫലങ്ങളെ നിർണയിക്കുന്നതിൽ “അവസരം” (Chance) അല്ലെങ്കിൽ “യാദൃശ്ചികത” പ്രധാന പങ്കുവഹിക്കുന്നുവെന്നും ഈ സിദ്ധാന്തം പറയുന്നു. എന്നാൽ ബൈബിളിന്റെയും ദൈവശാസ്ത്രത്തിന്റെയും കാഴ്ചപ്പാടിൽ, പ്രത്യേകിച്ച് ക്രിസ്തീയ വിശ്വാസത്തിൽ, സൃഷ്ടി യാദൃശ്ചികമായിരുന്നില്ല; മറിച്ച് അത് മനഃപൂർവവും ലക്ഷ്യബോധത്തോടുകൂടിയതുമായ ഒരു പ്രവൃത്തിയായിരുന്നു. ബൈബിൾ ദൈവത്തെ പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ബോധപൂർവ സ്രഷ്ടാവായി അവതരിപ്പിക്കുന്നു. മനുഷ്യനെ “ദൈവത്തിന്റെ സ്വരൂപത്തിൽ” (ഉല്പത്തി 1:27) സൃഷ്ടിച്ചുവെന്നും ജീവന് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളോടും കൂടിയ ഒരു പ്രപഞ്ചം മനുഷ്യവാസത്തിനായി ഒരുക്കിയെന്നും ബൈബിൾ പഠിപ്പിക്കുന്നു. യിരെമ്യാവ് 1:5, സങ്കീർത്തനം 139:13 തുടങ്ങിയ വാക്യങ്ങൾ ഓരോ വ്യക്തിയും ജനനത്തിനുമുമ്പേ ദൈവത്താൽ ഉദ്ദേശ്യപൂർവം രൂപീകരിക്കപ്പെട്ടവരാണെന്ന് ഊന്നിപ്പറയുന്നു. ഈ കാഴ്ചപ്പാട് അനുസരിച്ച്, ജീവൻ പ്രകൃതിയുടെ ഒരു അനാവശ്യ ഉപോത്പന്നമല്ല; മറിച്ച് അർത്ഥവും ലക്ഷ്യവും ധാർമ്മിക ക്രമവും ഉൾക്കൊള്ളുന്ന ഒരു രൂപകൽപ്പനയുടെ ഭാഗമാണ്. സ്രോതസ്സുകളിൽ നിന്നുള്ള പ്രധാന ആശയങ്ങൾ • ബൈബിള്‍ സൃഷ്ടിവാദം (Biblical Creationism) പഠിപ്പിക്കുന്നത്, പ്രപഞ്ചവും ജീവനും ജ്ഞാനവും സ്നേഹവുമുള്ള ഒരു സ്രഷ്ടാവിനാൽ ആസൂത്രണം ചെയ്യപ്പെടുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതാണ്; അത് യാദൃശ്ചികതയുടെ ഫലമല്ല. • ഇന്റലിജന്റ് ഡിസൈൻ (Intelligent Design), ഓൾഡ് എർത്ത് ക്രിയേഷനിസം (Old Earth Creationism) എന്നീ സമീപനങ്ങളും പ്രപഞ്ചത്തിന്റെ സങ്കീർണതയും സൂക്ഷ്മസമന്വയവും (Fine-Tuning) ഒരു ബോധപൂർവ രൂപകൽപ്പനക്കാരനെ സൂചിപ്പിക്കുന്നുവെന്ന് വാദിക്കുന്നു. • ദൈവശാസ്ത്രപരമായ ചിന്തയിൽ, സൃഷ്ടിയുടെ ലക്ഷ്യം ദൈവസ്നേഹത്തോടും ധാർമ്മിക നിയമങ്ങളോടും മനുഷ്യന്റെ സംരക്ഷക ദൗത്യത്തോടും (Stewardship) ദൈവവുമായുള്ള ബന്ധത്തോടും ബന്ധപ്പെട്ടിരിക്കുന്നു. • ശാസ്ത്രീയ പ്രകൃതിവാദം (Scientific Naturalism) സൃഷ്ടിയെ പ്രകൃതിനിയമങ്ങളുടെയും യാദൃശ്ചിക സംഭവങ്ങളുടെയും ഫലമായി കാണുന്നു. ഈ കാഴ്ചപ്പാടിൽ ഒരു രൂപകൽപ്പനക്കാരന്റെ ആവശ്യമില്ല; അതിനാൽ സൃഷ്ടി “ആസൂത്രണം ചെയ്യപ്പെടാത്ത” ഒരു പ്രക്രിയയുടെ ഫലമായാണ് അവതരിപ്പിക്കപ്പെടുന്നത്. “സൃഷ്ടി ഒരു യാദൃശ്ചിക സംഭവം ആയിരുന്നോ?” എന്ന ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ സ്വീകരിക്കുന്ന ആശയരൂപത്തെ (framework) ആശ്രയിച്ചിരിക്കുന്നു. പ്രകൃതിവാദ ശാസ്ത്രം സൃഷ്ടിയെ യാദൃശ്ചിക പ്രക്രിയകളുടെ ഫലമായി കാണുന്നു. ദൈവവിശ്വാസവും ബൈബിള്‍ പാരമ്പര്യവും സൃഷ്ടിയെ ഒരു സ്രഷ്ടാവിന്റെ ബോധപൂർവവും ലക്ഷ്യബോധത്തോടുകൂടിയതുമായ പ്രവൃത്തിയായി കാണുന്നു. ഇരു കാഴ്ചപ്പാടുകളും പ്രപഞ്ചവും ജീവനും വെറും അർത്ഥശൂന്യമായ ഉപോത്പന്നങ്ങൾ മാത്രമല്ലെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും, ആ അർത്ഥവും ക്രമവും യാദൃശ്ചിക പ്രകൃതി പ്രക്രിയകളിൽ നിന്നാണോ അതോ ഒരു ബോധപൂർവ രൂപകൽപ്പനയിൽ നിന്നാണോ ഉരുത്തിരിഞ്ഞത് എന്ന കാര്യത്തിലാണ് അവ തമ്മിൽ വ്യത്യാസപ്പെടുന്നത്.
നിരീശ്വരൻ 2026-10-22 22:58:26
സ്റ്റീഫൻ ഹോക്കിംഗ് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു വ്യക്തിപരമായ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും (Cosmology) നടത്തിയ തന്റെ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകൾ വികസിച്ചത്. അദ്ദേഹം ഈ നിലപാടിന് മുന്നോട്ടുവെച്ച പ്രധാന കാരണങ്ങൾ ഇവയാണ്: 1. പ്രപഞ്ചത്തെ പ്രകൃതിനിയമങ്ങളിലൂടെ വിശദീകരിക്കാനാകും ദൈവിക ഇടപെടൽ ആവശ്യമില്ലാതെ തന്നെ പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു വികസിച്ചുവെന്ന് ഗുരുത്വാകർഷണം പോലുള്ള ഭൗതികനിയമങ്ങൾ വിശദീകരിക്കുമെന്ന് ഹോക്കിംഗ് വിശ്വസിച്ചു. 2010-ൽ പ്രസിദ്ധീകരിച്ച The Grand Design എന്ന പുസ്തകത്തിൽ, ഗുരുത്വാകർഷണം പോലുള്ള ഒരു നിയമം നിലനിൽക്കുന്നതിനാൽ പ്രപഞ്ചത്തിന് ശൂന്യതയിൽ നിന്ന് സ്വയം രൂപപ്പെടാൻ കഴിയുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. 2. ശാസ്ത്രം തെളിവുകളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കണം ശാസ്ത്രീയ സിദ്ധാന്തങ്ങൾ തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം എന്ന് അദ്ദേഹം വാദിച്ചു. ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി പരീക്ഷിക്കാനോ തെളിയിക്കാനോ സാധിക്കാത്തതിനാൽ, അതിനെ ഒരു ശാസ്ത്രീയ വിശദീകരണമായി അദ്ദേഹം പരിഗണിച്ചിരുന്നില്ല. 3. ദൈവത്തെക്കുറിച്ചുള്ള വ്യക്തിരഹിതമായ കാഴ്ചപ്പാട് ഹോക്കിംഗ് ചിലപ്പോൾ "ദൈവം" എന്ന വാക്ക് രൂപകാത്മകമായ അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു. ഇത് പലപ്പോഴും തെറ്റിദ്ധാരണകൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന്, "ദൈവത്തിന്റെ മനസ്സ് അറിയുക" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് പ്രകൃതിയുടെ അന്തിമ നിയമങ്ങളെ മനസ്സിലാക്കുക എന്നായിരുന്നു. അത് ഒരു അതീന്ദ്രിയ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതല്ല. 4. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം സ്വർഗ്ഗത്തിലോ മരണാനന്തര ജീവിതത്തിലോ താൻ വിശ്വസിക്കുന്നില്ലെന്ന് ഹോക്കിംഗ് വ്യക്തമാക്കിയിരുന്നു. മസ്തിഷ്കത്തെ അദ്ദേഹം ഒരു ജൈവ കമ്പ്യൂട്ടറിനോടാണ് ഉപമിച്ചത്. അത് മരിക്കുമ്പോൾ അതിന്റെ പ്രവർത്തനം അവസാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മതവിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്നിരുന്നാലും, മതവിശ്വാസികളോട് ഹോക്കിംഗ് ശത്രുതാപരമായ സമീപനം പുലർത്തിയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മറ്റുള്ളവർക്ക് അവരുടെ വിശ്വാസങ്ങൾ പുലർത്താനുള്ള അവകാശത്തെ അദ്ദേഹം ബഹുമാനിച്ചിരുന്നു. എന്നാൽ വ്യക്തിപരമായി, ദൈവത്തെ പരാമർശിക്കാതെ തന്നെ ഭൗതികശാസ്ത്രത്തിലൂടെ പ്രപഞ്ചത്തെ മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം നിഗമനത്തിലെത്തി. അദ്ദേഹത്തിന്റെ നിലപാടിന്റെ സമതുലിതമായ സംഗ്രഹം സ്റ്റീഫൻ ഹോക്കിംഗ് വിശ്വസിച്ചത്, പ്രപഞ്ചം മനുഷ്യർക്ക് കണ്ടെത്താനാകുന്ന പ്രകൃതിനിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും, ആ നിയമങ്ങൾ തന്നെ പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കാൻ മതിയാകുന്നതിനാൽ ഒരു സ്രഷ്ടാവായ ദൈവത്തെ വിശദീകരണമായി ആവശ്യമില്ലെന്നും ആയിരുന്നു. ഹോക്കിംഗിന്റെ ഈ കാഴ്ചപ്പാടിനോട് നിരവധി ശാസ്ത്രജ്ഞർ യോജിക്കുന്നു. അതേസമയം, ശാസ്ത്രവും ദൈവവിശ്വാസവും ഒരുമിച്ച് നിലനിൽക്കാമെന്ന് വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ഉണ്ട്. അതിനാൽ ഈ വിഷയം ഇന്നും തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും തുടരുന്ന ഒരു പ്രധാന ചർച്ചാവിഷയമായി നിലകൊള്ളുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 02:15:28
💥🔥നിരീശ്വരാ, {22:54:46} - : അപ്പോൾ ഹിന്ദു , മെസോപ്പൊ ട്ടേമിയൻ, സിഖ്‌, മയൻ, ഗ്രീക്ക്, 'യവന', ബാബിലോണിയൻ, സൊരാഷ്ട്ര, ഇസ്ലാം, ആഫ്രിക്കൻ പുരാണങ്ങളും - അതിനും, അതിനും മുമ്പുള്ള മറ്റു കാക്കത്തൊള്ളായിരം മത സംഹിതകളും- പ്രപഞ്ച - ഭൂമി - മനുഷ്യ നിർമ്മിതികളെ കുറിച്ച് എന്തു പറയുന്നു എന്നും നോക്കി കാണേണ്ടതല്ലേ???? 🔹ഈ ഒരു വിഷയത്തിൽ മുൻ നിശ്ചയിക്കപ്പെട്ട ഉത്തരങ്ങൾ മാറ്റി നിർത്തി, വാസ്തവങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി പുതിയ ടൂളുകൾ ഉപയോഗിച്ച് പ്രപഞ്ചത്തെ പഠിക്കുകയും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും അതു വഴി biased അല്ലാത്ത ഉത്തരങ്ങളെ പുറത്ത് കൊണ്ട് വരികയും ചെയ്യുന്നത് ശാസ്ത്ര കമ്മ്യൂണിറ്റി മാത്രമല്ലേ🔹????. മത പുസ്തകങ്ങൾ - പുരാതന ഗുഹാ -ഗോത്ര കാലത്തെ മാക്സിമം അറിവ് വച്ച് എഴുതിയതല്ലേ??? അവിടെ നിന്നും ഒരിഞ്ച് update ആയിട്ടില്ലല്ലോ. മതം ഈ ശാഖയിൽ പഠനം നിർത്തി വച്ചിരിക്കുകയല്ലേ, അവർക്ക് ഉത്തരം 'മുകളിൽ' നിന്നും കിട്ടിക്കഴിഞ്ഞതല്ലേ??? സയൻസിന് ഇന്നും ഒരു പൂർണ്ണ ഉത്തരം ഇല്ലല്ലോ, അവർ നിരീക്ഷണത്തിന്റെ പാതയിൽ കുഞ്ഞിക്കാലുകൾ ആടിയാടി വച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ?? നമുക്ക് സമയം കൊടുക്കാം. ഇത്രയും കാലമായിട്ട് നാം ഈ ഭൂമിയിൽ കാണുന്നത് മുഴുവൻ മനുഷ്യൻ കെട്ടിയിപ്പൊക്കിയതല്ലേ?? അല്ലാത്തതായി ഒന്നുമില്ലല്ലോ. അപ്പോൾ മനുഷ്യൻ സമയം എടുത്ത് ഇതെല്ലാം ഒന്നു കണ്ടു പഠിക്കട്ടെ, കണ്ടു പിടിക്കട്ടെ‼️. അല്ലെങ്കിൽ തന്നെയും സയൻസിന്റെ ലക്ഷ്യം പ്രപഞ്ച -ഭൂമിയുടെ ഉത്ഭവം കണ്ടു പിടിക്കുക എന്നതല്ലല്ലോ. അതിന് ആരും അവരെ ചുമതലപ്പെടുത്തിയിട്ടുമില്ലല്ലോ. ഓരോന്നോരോന്നു നിരീക്ഷിക്കുന്ന കൂട്ടത്തിൽ അതും മുന്നിൽ വന്നു പെടുന്നു , അത്ര മാത്രമല്ലേ ഉള്ളൂ???? ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യങ്ങളൊന്നും സയൻസിനെ അലോസരപ്പെടുത്തുകയോ, സയൻസിന്റെ jurisdiction -ൽ വരുന്നതോ ആണെന്ന് ആര് പറഞ്ഞു????? സയൻസ് എന്തെങ്കിലും തെളിയിച്ചെടുക്കാൻ വെമ്പൽ കൊള്ളുന്നുണ്ടോ,???????? ഉത്തരങ്ങൾ വേണം, പ്രതീക്ഷിക്കുന്നു. ✳️Rejice
നിരീശ്വരൻ 2026-10-23 03:20:09
"എന്റെ ഉള്ളിൽ ഒരു ഊർജമുണ്ട്; പക്ഷേ അത് എന്താണെന്ന് എനിക്ക് അറിയില്ല" എന്ന് ഞാൻ ഒരിക്കൽ പറഞ്ഞതായി ജയൻ വർഗീസ് ഉദ്ധരിച്ചിരുന്നു. ആ വാക്കുകൾ ഇന്നും സത്യമാണ്. ശാസ്ത്രം ഇപ്പോഴും അതിന്റെ പൂർണ്ണമായ ഉത്തരത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുവരെ, ദൈവം എന്ന ആശയം അനേകർക്ക് ശക്തമായ ഒരു വിശദീകരണമായി തുടരും. എന്നാൽ എന്താണ് ഈ "എന്റെ ഉള്ളിലെ ഊർജം"? ശാസ്ത്രീയമായി നോക്കുമ്പോൾ, നമ്മുടെ ശരീരത്തിനുള്ളിലെ ഊർജം ഒരു ദുരൂഹശക്തിയല്ല. അത് വരുന്നത്: നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്; അത് രാസ ഊർജമായി പരിവർത്തനം ചെയ്യപ്പെടുന്നു. ഓക്സിജനിൽ നിന്നാണ്; അത് കോശങ്ങൾക്ക് ഊർജം പുറത്തുവിടാൻ സഹായിക്കുന്നു. മസ്തിഷ്കത്തിലും നാഡീവ്യവസ്ഥയിലും സഞ്ചരിക്കുന്ന വൈദ്യുത സിഗ്നലുകളിൽ നിന്നാണ്. ഹൃദയം മിടിക്കാനും, പേശികൾ പ്രവർത്തിക്കാനും, മസ്തിഷ്കം പ്രവർത്തനക്ഷമമായി നിലനിൽക്കാനും സഹായിക്കുന്ന ജൈവരാസ പ്രക്രിയകളിൽ നിന്നാണ്. നമ്മുടെ ഓരോ ചിന്തയും വികാരവും ഓർമ്മയും പ്രവർത്തനവും ഈ ഊർജ വിനിമയങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ആളുകൾ "എന്റെ ഉള്ളിലെ ഊർജം" എന്ന് പറയുമ്പോൾ, അവർ വെറും ഭൗതിക ഊർജത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്. ജീവിച്ചിരിക്കുന്നു എന്ന ബോധത്തെയും, ലോകത്തെ അനുഭവിക്കുന്ന ആന്തരിക അവബോധത്തെയും അവർ സൂചിപ്പിക്കുന്നു. എന്താണ് ബോധം (Consciousness)? ബോധം എന്നത് അവബോധത്തിന്റെ അനുഭവമാണ്: ഞാൻ നിലനിൽക്കുന്നു എന്ന തിരിച്ചറിവ്. ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ എന്നിവ അനുഭവിക്കുന്ന കഴിവ്. സ്വയം തന്നെയും ചുറ്റുപാടുകളെയും കുറിച്ച് ചിന്തിക്കാനുള്ള കഴിവ്. നിങ്ങൾ കണ്ണടച്ച്, "ഞാൻ ഇവിടെ ഉണ്ട്" എന്ന് ചിന്തിക്കുമ്പോൾ അനുഭവപ്പെടുന്ന ആന്തരിക അവബോധമാണ് ബോധം. ബോധത്തെ ശാസ്ത്രം എങ്ങനെ വിശദീകരിക്കുന്നു? ഈ മേഖലയിലുണ്ടായ പുരോഗതി ശ്രദ്ധേയമാണെങ്കിലും, പൂർണ്ണമായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാന സിദ്ധാന്തങ്ങളിൽ ചിലത്: ഗ്ലോബൽ വർക്ക്സ്പേസ് സിദ്ധാന്തം (Global Workspace Theory) മസ്തിഷ്കം വിപുലമായ വിവരങ്ങൾ നിരന്തരം പ്രോസസ്സ് ചെയ്യുന്നു. ചില വിവരങ്ങൾ മുഴുവൻ മസ്തിഷ്കത്തിനും ലഭ്യമാകുമ്പോൾ അവ ബോധത്തിന്റെ ഭാഗമാകുന്നു. ഇന്റഗ്രേറ്റഡ് ഇൻഫർമേഷൻ സിദ്ധാന്തം (Integrated Information Theory) വിവരങ്ങൾ വളരെ ഉയർന്ന തലത്തിൽ പരസ്പരം സംയോജിക്കുമ്പോൾ ബോധം ഉദിക്കുന്നു. പ്രെഡിക്ടീവ് ബ്രെയിൻ മോഡലുകൾ (Predictive Brain Models) മസ്തിഷ്കം നിരന്തരം യാഥാർഥ്യത്തെയും സ്വയത്തെയും കുറിച്ചുള്ള മാതൃകകൾ നിർമ്മിക്കുന്നു. ഈ പ്രവചനങ്ങളുടെയും പ്രതികരണങ്ങളുടെയും സങ്കീർണ്ണ ഇടപെടലിൽ നിന്ന് ബോധാനുഭവം രൂപപ്പെടുന്നു. അവശേഷിക്കുന്ന മഹാരഹസ്യം മസ്തിഷ്ക തരംഗങ്ങളെയും നാഡീപ്രവർത്തനങ്ങളെയും രാസസന്ദേശങ്ങളെയും ശാസ്ത്രത്തിന് അളക്കാൻ കഴിയും. എന്നാൽ ഒരു ആഴമുള്ള ചോദ്യം ഇന്നും നിലനിൽക്കുന്നു: "ഒരു വ്യക്തിയായ 'ഞാൻ' എന്ന അനുഭവം ശാരീരിക മസ്തിഷ്ക പ്രവർത്തനത്തിൽ നിന്ന് എങ്ങനെ ഉരുത്തിരിയുന്നു?" തത്ത്വചിന്തകൻ ഡേവിഡ് ചാൽമേഴ്സ് ഇതിനെ "ബോധത്തിന്റെ ദുഷ്കര പ്രശ്നം" (Hard Problem of Consciousness) എന്ന് വിളിച്ചു. ഒരു തത്ത്വചിന്താപരമായ കാഴ്ചപ്പാട് പല ആത്മീയ പാരമ്പര്യങ്ങളും ബോധമാണ് അടിസ്ഥാന യാഥാർഥ്യമെന്നും, ദ്രവ്യം ബോധത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നതെന്നും പറയുന്നു. ശാസ്ത്രം പൊതുവെ ഇതിന്റെ വിപരീത നിലപാടാണ് സ്വീകരിക്കുന്നത്; അതായത്, ബോധം ഭൗതിക പ്രക്രിയകളുടെ ഫലമാണെന്ന്. ഇതുവരെ ഈ രണ്ടു കാഴ്ചപ്പാടുകളിലേതിനും അന്തിമമായ തെളിവ് ലഭിച്ചിട്ടില്ല. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ശരീരം ദ്രവ്യത്താൽ നിർമ്മിതമാണ്. നിങ്ങളുടെ ശരീരം ഊർജം ഉപയോഗിക്കുന്നു. നിങ്ങളുടെ മസ്തിഷ്കം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം ഉദ്ഭവിക്കുന്നത് ഒരു ആന്തരിക ലോകമാണ്: "ഞാൻ കാണുന്നു. ഞാൻ അനുഭവിക്കുന്നു. ഞാൻ ചിന്തിക്കുന്നു. ഞാൻ നിലനിൽക്കുന്നു." ശാസ്ത്രത്തിന് പ്രവർത്തനരീതിയുടെ വലിയൊരു ഭാഗം വിശദീകരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ അവബോധം എന്തുകൊണ്ട് നിലനിൽക്കുന്നു എന്ന ആത്യന്തിക ചോദ്യം മനുഷ്യരാശിയുടെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായി തുടരുന്നു. ഭൗതികശാസ്ത്രജ്ഞനായ എർവിൻ ശ്രോഡിംഗർ പറഞ്ഞതുപോലെ, ബോധം നമുക്ക് ഏറ്റവും നേരിട്ട് അറിയാവുന്ന ഒന്നാണ്, എന്നാൽ ശാസ്ത്രീയമായി ഏറ്റവും പ്രയാസത്തോടെ വിശദീകരിക്കപ്പെടുന്ന ഒന്നുമാണ്. ഒരുപക്ഷേ, "എന്റെ ഉള്ളിലെ ഊർജം" എന്നത് ഭൗതിക ഊർജം മാത്രമല്ല; ശാസ്ത്രത്തെയും ആത്മീയതയെയും ഒരുപോലെ വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ബോധത്തിന്റെ മഹാരഹസ്യമായിരിക്കാം.
നിരീശ്വൻ 2026-10-23 03:25:17
ഹലോ റെജിസ്, ശാസ്ത്രം ദൈവത്തെക്കുറിച്ച് "ആശങ്കപ്പെടുന്നില്ല" അല്ലെങ്കിൽ "ഭയപ്പെടുന്നില്ല". ശാസ്ത്രവും മതവും സാധാരണയായി വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്: ശാസ്ത്രം ചോദിക്കുന്നത്: പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നു? നിരീക്ഷണം, പരീക്ഷണം, തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെ പഠിക്കുകയാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം. മതവും ദൈവശാസ്ത്രവും ചോദിക്കുന്നത്: നാം എന്തുകൊണ്ടാണ് ഇവിടെ ഉള്ളത്? അസ്തിത്വത്തിന്റെ ഉദ്ദേശ്യം എന്താണ്? സ്രഷ്ടാവുണ്ടോ? ഗുരുത്വാകർഷണം, പരിണാമം, നക്ഷത്രങ്ങൾ, ആറ്റങ്ങൾ, പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും തുടങ്ങിയ പ്രകൃതിദത്ത പ്രക്രിയകളെ ശാസ്ത്രത്തിന് അന്വേഷിക്കാൻ കഴിയും. എന്നാൽ ദൈവത്തിന്റെ അസ്തിത്വം സാധാരണയായി ഒരു ദാർശനികമോ ദൈവശാസ്ത്രപരമോ ആയ ചോദ്യമായി കണക്കാക്കപ്പെടുന്നു. കാരണം, ദൈവത്തെ പൊതുവെ നേരിട്ടുള്ള ശാസ്ത്രീയ പരിശോധനകൾക്ക് അതീതനായാണ് മനസ്സിലാക്കപ്പെടുന്നത്. ശാസ്ത്രജ്ഞർക്കിടയിൽ വ്യക്തിപരമായ വിശ്വാസങ്ങളിൽ വലിയ വൈവിധ്യമുണ്ട്: ചില ശാസ്ത്രജ്ഞർ ദൈവത്തിൽ വിശ്വസിക്കുന്നു. ചിലർ നിരീശ്വരവാദികളാണ് (Atheists). ചിലർ അജ്ഞേയവാദികളാണ് (Agnostics), അതായത് ഈ വിഷയത്തിൽ അവർക്ക് ഉറച്ച നിലപാടില്ല. ചരിത്രപരമായി, ഐസക് ന്യൂട്ടൺ (Isaac Newton), ജോഹന്നസ് കെപ്ലർ (Johannes Kepler), ഗ്രിഗർ മെൻഡൽ (Gregor Mendel) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ശാസ്ത്രജ്ഞർ ദൈവത്തിൽ വിശ്വസിച്ചിരുന്നു. അതേസമയം, മറ്റു ചിലർ അങ്ങനെ വിശ്വസിച്ചിരുന്നില്ല. ഒരു പൊതുവായ കാഴ്ചപ്പാട് ഇതാണ്: ശാസ്ത്രം പ്രകൃതിയുടെ പ്രവർത്തനരീതികളും നിയമങ്ങളും വിശദീകരിക്കുന്നു. വിശ്വാസവും ദാർശനികതയും ജീവിതത്തിന്റെ അർത്ഥം, ലക്ഷ്യം, പരമ യാഥാർഥ്യം എന്നിവ അന്വേഷിക്കുന്നു. അതുകൊണ്ട്, ശാസ്ത്രം ദൈവത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. മറിച്ച്, ശാസ്ത്രവും ദൈവവിശ്വാസവും മനുഷ്യന്റെ അറിവിന്റെയും മനസ്സിലാക്കലിന്റെയും വ്യത്യസ്ത വശങ്ങളെ അഭിസംബോധന ചെയ്യുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും സ്വഭാവത്തെയും കുറിച്ചുള്ള ചർച്ചകളിൽ ഇവ തമ്മിൽ ചിലപ്പോൾ സംഗമിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്നു.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-23 04:19:12
💥🔥അതാതു കാലത്തെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലാണ് ഓരോ കാലത്തും മനുഷ്യർ ജീവിച്ചു പോരുന്നത്. അവൻ കണ്ടു പിടിച്ചതു മാത്രമാണ് അവനുപയോഗപ്പെടുത്തി പോരുന്നത് നാളിതുവരെയും. അവൻ വീണ്ടും വീണ്ടും കണ്ടു പിടിക്കും, വീണ്ടും വീണ്ടും അവൻ മെച്ചപ്പെടും. അവന്റെ അറിവും, അറിവു കേടും ഇന്നും അവനെ നയിക്കുന്നു , അവനും അവന്റെ ചുറ്റുപാടും ബയോ ളജിക്കലായിട്ടും, ബൌദ്ധീകമായിട്ടും പരിണമിക്കുന്നു. മത ഗ്രന്ഥങ്ങളും ദൈവങ്ങളും എല്ലാം, മനുഷ്യരിൽ കൂടി മാത്രമാണ് നമുക്ക് കിട്ടിയിട്ടുള്ളത്. ഇന്നത്തെ ഈ ദിവസത്തിന്റെ ആയസാരഹിതമായ ജീവിതത്തിനു വേണ്ടി ഇതിനെയെല്ലാം നാം ഉപയോഗിക്കുന്നു , നാളെ ഇതിനേക്കാൾ മെച്ചപ്പെട്ട "നല്ലൊരു നാളെ" ഉണ്ടായി വരും. അതാണ് നാം ഇത്ര നാളും കണ്ടു വന്നത്.💪💪💪💥🤣🤣 ✳️റെജീസ്
Jayan varghese 2026-10-23 14:57:50
ബോധവും ബുദ്ധിയും ചിന്തയുമെല്ലാം മസ്തിഷ്ക്കത്തിലെ വൈദ്യുത സംശ്ലേഷണങ്ങളുടെ ഭാഗമായി സംഭവിക്കുന്നു എന്നത് വാദത്തിനു വേണ്ടി സമ്മതിക്കാം. ജീവനുള്ള വസ്തുക്കളിലെ ഇത് സംഭവിക്കുന്നുള്ളു എന്നതിനാൽ പ്രപഞ്ച മൂലകങ്ങളുടെ സംയോജനമായ ശരീരത്തിൽ മൂലകമല്ലാത്ത പ്രതിഭാസം എന്ന ഈ ജീവൻ എങ്ങിനെ വന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ഇതും പ്രപഞ്ചത്തിൽ മുന്നമേ ഉണ്ടായിരുന്നത് ( ഊർജ്ജ രൂപം ? ) ആകയാൽ ആനുപാതികമായി അതും കൂടി ഉൾക്കൊള്ളുന്നതാണ് സകലവും എന്ന് കണ്ടെത്താനായാൽ മിക്ക സംശയങ്ങൾക്കും ഉത്തരമാവുന്നതാണ്. എങ്കിലും അവസാന വാക്ക് ഇനിയും അകലെയാണ് ? പണ്ഡിതോചിതമായ കാഴ്ചപ്പാടുകളോടെ ലേഖനത്തെ സമീപിച്ച എല്ലാ മാന്യ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. Jayan Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക