
തുടര്‍ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് കൊല്ലം പ്രവാസി അസോസിയേഷന്‍ യാത്ര ടിക്കറ്റ് നല്‍കി സഹായിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുച്ഛമായ വേദനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു ഇവര്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ദിവസങ്ങളായി ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ സാഹചര്യം ഉണ്ടായി.സല്‍മാനിയ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിങ്ങിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി നാട്ടിലേക്ക് എത്രയും വേഗം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യാത്ര ടിക്കറ്റ് കൈമാറുകയും ചെയ്തത്.
കെപിഎ വര്‍ക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, സെക്രട്ടറി വി. എം പ്രമോദ്, ചാരിറ്റി വിംഗ് കണ്‍വീനര്‍ നവാസ് കുണ്ടറ, മനാമ ഏരിയ കോഓര്‍ഡിനേറ്റര്‍ ഷമീര്‍ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയര്‍പേഴ്‌സണ്‍ ഷാമില ഇസ്മായീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.