Image

ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു

ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ. Published on 18 October, 2026
ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനയുടെ ഔദ്യോഗിക സാഹിത്യ മാസികയായ ‘അക്ഷരധാര’യുടെ എഡിറ്റോറിയൽ കമ്മിറ്റിയെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും എഡിറ്റോറിയൽ ബോർഡ് പ്രവർത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും പ്രോജക്ട് മാനേജ്‌മെന്റ് വിദഗ്ധരും ഉൾപ്പെടുന്നതാണ് എഡിറ്റോറിയൽ കമ്മിറ്റി. എഡിറ്റിംഗ്, പബ്ലിഷിംഗ് രംഗങ്ങളിൽ ദീർഘകാലത്തെ പരിചയസമ്പത്തും കഴിവും തെളിയിച്ച വ്യക്തിത്വങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാനയുടെ രൂപീകരണകാലം മുതൽ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.

നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാനും, ഭാഷാസേവനവും സാഹിത്യ പ്രോത്സാഹനവും കാര്യക്ഷമമായി നിർവ്വഹിക്കാനുമാണ് ഈ പ്രതിമാസ പ്രസിദ്ധീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

മാസികയുടെ പ്രഥമ ലക്കത്തിനുള്ള പ്രവർത്തനങ്ങൾ എഡിറ്റോറിയൽ ടീം ആരംഭിച്ചതായി സാഹിത്യ കമ്മിറ്റി ചെയർപേഴ്സൺ ബെന്നി നെച്ചൂർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫ്രണ്ട്‌ലിയായ (Mobile-Friendly) ഡിജിറ്റൽ രൂപത്തിലായിരിക്കും മാസിക പുറത്തിറങ്ങുക എന്നും അദ്ദേഹം വ്യക്തമാക്കി.

നോർത്ത് അമേരിക്കയിൽ ലോകോത്തര നിലവാരമുള്ള ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ വേണ്ടത്ര വായിക്കപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് സാഹിത്യ കമ്മിറ്റി വൈസ് ചെയർപേഴ്സൺ മുരളി ജെ. നായർ ചൂണ്ടിക്കാട്ടി. ഈ മാസിക ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് എത്തിക്കാൻ സാഹിത്യ കമ്മിറ്റി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ പ്രശസ്ത എഴുത്തുകാരൻ ജോസഫ് നമ്പിമഠം ആണ് ‘അക്ഷരധാര‘യുടെ ചീഫ് എഡിറ്റർ. എം. പി ഷീലയും വേണുഗോപാലൻ കൊക്കോടനും അസോസിയേറ്റ് എഡിറ്റർമാരായും, ബെന്നി നെച്ചൂർ പ്രൊഡക്ഷൻ ഇൻ-ചാർജ്ജ് ആയും ഗീത ജോർജ്ജ് ഫിനാൻസ് കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.

മുരളി ജെ. നായർ, സോണി അമ്പൂക്കൻ, സാംസി കൊടുമൺ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ. ജോർജ്ജ് നടവയൽ സർക്കുലേഷന്റെ മേൽനോട്ടം വഹിക്കും. സാഹിത്യകാരായ ജേക്കബ് ജോൺ (JCJ), ഫിലിപ്പ് തോമസ്, സിനി മാത്യു ജോൺ, ഷാജു ജോൺ എന്നിവരാണ് എഡിറ്റോറിയൽ ടീമിലെ മറ്റ് അംഗങ്ങൾ.

ഈ പ്രസിദ്ധീകരണത്തിലേക്ക് അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നും സാഹിത്യസൃഷ്ടികൾ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പുകൾ, സാഹിത്യ നിരൂപണം, യാത്രാവിവരണം തുടങ്ങിയവ അയയ്ക്കാവുന്നതാണ്.

കേവലം ഗൃഹാതുരത്വ സ്മരണകൾക്കപ്പുറം, പ്രവാസജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും പ്രതിഫലിപ്പിക്കുന്നതും സാഹിത്യമേന്മ പുലർത്തുന്നതുമായ രചനകൾക്കാണ് മുൻഗണന. കഥകളും കവിതകളും രചയിതാവിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പുകളായും (Audio Clips) അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളിൽ ആവശ്യമായ എഡിറ്റിംഗ് വരുത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഡിറ്റോറിയൽ ബോർഡിനുണ്ടായിരിക്കും.

മാസികയുടെ ഒന്നാം വാർഷിക വേളയിൽ, ‘അക്ഷരധാര’യിൽ പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾ സമാഹരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ കൂടുതൽ
വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സൃഷ്ടികൾ അയക്കേണ്ട ഇമെയിൽ വിലാസം: aksharamasika@gmail.com

"അക്ഷരധാര" മാസികയുടെ വിജയത്തിനും പുതിയ ഭാരവാഹികൾക്കും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷൈനി രാജു എന്നിവർ ആശംസകളും പിന്തുണയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Joseph Nampimadam: 214-564-9371, Sony Ambooken: 860-794-7992, Samcy Kodumon: 516-270-4302, Geeta George: 510-709-5977, Murali J. Nair: 267-886-2942, George Nadavayal: 215-494-6420, M.P. Sheela: 215-433-3282, Shaju John: 469-274-6501, Cini Mathew John: 403-437-8435, Philip Thomas: 732-799-8235,
Jacob John (JCJ): 914) 837-6438, Venu Kokkodan: 850-339-7104, Benny Nechoor: 201-951-6801
 

Join WhatsApp News
അനിലാൽ പ്രസാദ് 2026-10-19 21:33:40
ഇതിൽ പലരും എഴുത്തുകാരല്ല. ഇതിൽ ചിലർ ഇച്ചിര പഴക്കം ചെന്ന LANA ആൾക്കാര്, കുറച്ചു ആൾക്കാർ ഇന്നലെ മുളച്ച പുതിയ LANA ആൾക്കാർ. 13 ആളുകൾ. പിന്നെ പല വടിയെടുത്ത് അടിച്ചാൽ പാമ്പ് ചാവുകയില്ല എന്ന പഴഞ്ചൊല്ല് നിങ്ങളെല്ലാം ഓർക്കണം. 13 ഉണ്ടെങ്കിൽ അതിൽ പണിയെടുക്കുന്നവർ ആവശ്യമുള്ളവർ ഒന്നോ രണ്ടോ പേർ മാത്രമായിരിക്കും. എല്ലാവർക്കും അഭിവാദ്യങ്ങൾ. ഇനി ഇവിടെ സംഭവിക്കുന്ന ഭാഷാ സാഹിത്യ രംഗത്തിലെ നിങ്ങൾ നിഷ്പക്ഷമായി നിരീക്ഷിച്ചാൽ പല പകിടകളി കാണാം. ഇതിനെപ്പറ്റി, എവിടെയെങ്കിലും ഒന്ന് എഴുതണ്ടേ എന്ന് കരുതി, എന്നാൽ ഇതിൻറെ ചുവട്ടിൽ തന്നെ ആകട്ടെ എന്ന് കരുതി അത്രമാത്രം. ഇതിന്റെ ചുവടിനു മാത്രം ബാധകമല്ല, മറ്റ് എഴുത്ത് സമൂഹത്തിന് എല്ലാം ബാധകമായ കുറച്ച് കാര്യങ്ങൾ പറയട്ടെ. സോഷ്യൽ മീഡിയയിൽ എവിടെയാണെങ്കിലും ചില സ്വന്തമായി കൃതിയെ മാത്രം പ്രമോട്ട് ചെയ്യുന്നു. . അത് ആവശ്യമാണ് പക്ഷേ അത് അമിതമാകരുത്. മറ്റുള്ളവരുടെ കൃതികളും പോയി വായിക്കണം. അതിനു ഒരല്പം വിലയിരുത്തൽ കൊടുക്കണം. താൻ മാത്രം തൻറെ കൃതികൾ മാത്രം ഉത്തമം, തനിക്ക് മാത്രമാണ്, അവാർഡുകൾ കിട്ടിയിട്ടുള്ളത് എന്ന് ചിന്തിക്കരുത്. ചില പ്രത്യേക എഴുത്തുകാരയെ പറ്റി പരമ പുച്ഛം വിചാരിക്കരുത്. ചിലരെ മാത്രം എല്ലായ്പ്പോഴും തോളിലും, എല്ലാ വേദിയിലും വീതിയിലും പൊക്കിക്കൊണ്ട് നടക്കരുത്. ഇനി പോകാനാകാരോട് ഒരു ചോദ്യം?. നിങ്ങൾ ലാനാക്കാരെ മാത്രമേ ഇവിടെ എടുത്തിട്ടുള്ളത്?. എന്തുകൊണ്ട്?. LANA എന്നതിന് പുറമേ സാഹിത്യ സംഘടനകൾ ഇല്ലേ?. മറ്റു പല സാഹിത്യ സംഘടനയെക്കാളും സത്യത്തിൽ LANA പ്രവർത്തനം മഹാ മോശമാണ്. ഒന്നിലും പെടാത്ത സ്വതന്ത്ര എഴുത്തുകാർ ഇവിടെയില്ലേ?. അവരെയും എന്തുകൊണ്ട് പരിഗണിച്ചില്ല?. FOKANA എന്ന വാക്കിൽ ആനയുണ്ട്, അതുപോലെ LANA എന്ന വാക്കിൽ ആനയുണ്ട് അതുകൊണ്ടാണോ നീ തിരിച്ചുവേദം Discrimination കാണിച്ചത്. ഇനിയും പൊതുവായ സാഹിത്യ അഭിപ്രായങ്ങൾ മറ്റു രുടെയും ചോട്ടിൽ പോയി എഴുതിയിരിക്കുന്നു. അതിനാൽ എല്ലാ പ്രതികരണ എല്ലായിടത്തും പോയി വായിക്കുക.
American Malayali 2026-10-19 23:51:06
നാട്ടിലെപോലെ ഇവിടത്തെ സാഹിത്യകാരന്മാരുടെ ഇടയിൽ അവിഹിതമില്ലെന്നാണ് പ്രശംസനീയമായ കാര്യം.. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ സാഹിത്യ സംഘടനകളിൽ പുരുഷ എഴുത്തുകാർ വനിതാ എഴുത്തുകാർക്ക് പുസ്തകം എഴുതികൊടുത്തും അവാർഡ് വാങ്ങി കൊടുത്തും അവിഹിതം നടത്തുന്നു. ഇവിടെയുള്ളവർക്ക് ആ പ്രായമൊക്കെ കഴിഞ്ഞില്ലേ എന്ന് ഒരാൾ വിലപിക്കയുണ്ടായി. ആവുന്ന കാലമാണെങ്കിൽ ഒരു കൈ നോക്കാമെന്നു!! ഇവിടെ അച്ചായന്മാർ വീര്യം നിറച്ച ഗ്ലാസ് പൊക്കി പിടിച്ച് ടച്ചിങിസിനായി പെണ്ണുങ്ങളുടെ മുഖത്ത് നോക്കി വീർപ്പ് മുട്ടുന്നു. ഡിസമ്പർ 21 വരെ എല്ലാവരും പാട്ടു കേൾക്കണമെന്ന് ഒരു എഴുത്തുകാരൻ എഴുതിയത് കണ്ടു. കുറച്ച് റൊമാൻസ് ഇല്ലാതെ പാട്ടു എങ്ങനെ വരാൻ. പിന്നെ നമ്മുടെ അനുഭവത്തിൽ 13 ശുഭ സംഖ്യയല്ല. അനിലാൽ പ്രസാദ് പറഞ്ഞത് ശരിയാണ് മേൽപ്പറഞ്ഞ 13 പേരിൽ പണി ചെയുന്നത് ബെന്നി നെച്ചൂർ മാത്രമാകാനാണ് സാധ്യത. അല്ലെങ്കിലും കൂട്ടായ്മയിൽ ഒന്നോ രണ്ടോ പേര് മാത്രം പണി ചെയ്യുന്നു. ബാക്കിയൊക്കെ വെറും പടങ്ങൾ. പിന്നെ മാസാമാസം ഇങ്ങനെ മാസിക ഇറക്കുക പ്രയാസമാകും. പറഞ്ഞില്ലെന്നു വേണ്ട . തുടങ്ങി നാണം കെടരുത്. ഒരു ത്രൈമാസിക അല്ലെങ്കിൽ ആറു മാസത്തിൽ ഒന്ന്. ഒന്നാമതായി വായിക്കാൻ ആളില്ല. എഴുതിയവരും വായിക്കുന്നില്ല. അവനവൻ എഴുതിയത് മാത്രമാണ് വായിക്കുന്നത്. നിങ്ങൾ ചിലവാക്കാൻ ഉദ്ദേശിക്കുന്ന പണം നാട്ടിലെ വളർന്നു വരുന്ന എഴുത്തുകാരെ സഹായിക്കുക. ഇവിടെ വാർധക്യത്തിലും അതിലേക്ക് നടന്നടുക്കുന്നതിലും അവശരായ പാവം എഴുത്തുകാർ അവരുടെ കയ്യിലെ കാശു കളയല്ലേ. ഒന്നുകിൽ അത് ഇ-മലയാളിക്കു സംഭാവന ചെയ്യുക അല്ലെങ്കിൽ നാട്ടിൽ ഉള്ള എഴുത്തുകാർക്ക് കൊടുക്കുക. ഇ-മലയാളിയാണ് എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നത്. അതൊരു സാഹിത്യ പ്രവർത്തനമാണ്. ശ്രീ ബെന്നി സാർ - താങ്കൾ കഠിന അധ്വാനിയാണ്. വിജയാശംസകൾ സാർ.
മാത്യു മരക്കൊമ്പിൽ 2026-10-20 00:43:16
ഇവിടെ അവിഹിതം ഇല്ലെങ്കിലും അവിഹിത ചിന്തയുണ്ട്. ഏതു സാഹിത്യ മീറ്റിങ്ങിൽ ചെന്നാലും പെൺ സാഹിത്യകാരികൾക്ക് പ്രഥമ മുൻഗണനയാണ്. അവരെയൊക്കെ എവിടെനിന്നെങ്കിലും പൊക്കിയെടുത്തു കൊണ്ടുവരുവാൻ പുരുഷ സാഹിത്യകാരന്മാർ അങ്ങേയറ്റം ശ്രമിക്കാറുണ്ട്. സ്ത്രീ സാഹിത്യകാരികൾ മീറ്റിങ്ങിൽ വന്നു പ്രസംഗത്തിൽ എന്ത് വങ്കത്തര പറഞ്ഞാലും കയ്യടിക്കാനും, hear hear വിളിക്കാനും പല്ല് കൊഴിഞ്ഞതും തല നരച്ചതുമായ പുരുഷ സാഹിത്യ കേസരികൾ തയ്യാറാണ്. പുസ്തക പ്രകാശനം ഉണ്ടെങ്കിൽ അവരുടെ തൃക്കൈകളിലേക്ക് ആയിരിക്കും പുസ്തകങ്ങളും മറ്റും കൊടുത്തുകൊണ്ട് പ്രകാശിപ്പിക്കുന്നത്. ഇവിടെ 13 പേരിൽ മൂന്നുപേർ ആ നിലയിൽ പ്രത്യേക പരിഗണന അർഹിക്കുന്നവരും കിട്ടുന്നവരും ആണ്. സത്യത്തിൽ ഞാൻ നല്ല കവിതകളും ലേഖനങ്ങളും കഥകളും എഴുതുന്ന പേര് എടുക്കാത്ത ഒരു സാഹിത്യകാരനാണ്. . ഏതാണെങ്കിലും ഇവരുടെ അക്ഷര ജ്വാലയിലേക്ക് ഞാൻ എൻറെ ഒരു കൃതിയും അയക്കുന്നില്ല. അവരത് എടുത്ത് തള്ളി കളയും. ശ്രീമാൻ (Nechoor) നെയ്ച്ചോറി, നമ്പിമടത്തിനും ഒക്കെ ഞാൻ ഇതിനുമുമ്പ് അയച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവർ പ്രസിദ്ധീകരിച്ചിട്ടില്ല. സത്യത്തിൽ നാട്ടിലെ പല പ്രസിദ്ധീകരണങ്ങളിൽ അവയൊക്കെ ഒരു പണം പോലും കൊടുക്കാതെ പ്രസിദ്ധീകരിച്ചിട്ട് ഉണ്ട് താനും.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-20 04:47:14
💥🔥 സത്യത്തിൽ ഈ എഴുപതന്മാരെയും, എൺപതന്മാരെയും കൊണ്ട് fail ആയി മലയാളികൾ . പുൽക്കൂട്ടിലെ പോമറേനിയൻ കിളവന്മാർ. ‼️ ✳️Rejice
Sudhir Panikkaveetil 2026-10-20 11:02:35
അമേരിക്കൻ മലയാളിയുടെ കമന്റിനോട് "പ്രതിമാസ പ്രസിദ്ധീകരണം" എന്ന വിഷയത്തിൽ യോജിക്കുന്നു. വായനക്കാരില്ലാത്ത, പ്രതികരിക്കാത്ത ഒരു സമൂഹത്തിന്റെ മുന്നിലേക്ക് നിങ്ങളുടെ പ്രയത്നത്തിന്റെ മുത്തുകൾ എറിഞ്ഞുകൊടുക്കരുത്. ഇ-മലയാളി എത്രയോ നല്ല വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഷണ്ഡൻറെ മുന്നിൽ എത്തപ്പെട്ട സുന്ദരിയായ യുവതിയെപോലെ യാതൊരു പരുക്കും :) ഏൽക്കാതെ ആ രചനകൾ മറഞ്ഞുപോകുന്നു.. പ്രബുദ്ധരായ വായനക്കാർ ഇല്ലെങ്കിൽ എന്ത് സാഹിത്യം ?? ഇവിടെ മതമാണ് വേണ്ടത്. അതുകൊണ്ട് ഒരു "മതവാരിക" ശ്രമിക്കുക. നിരുത്സാഹപ്പെടുത്തുക അല്ല. അനുഭവങ്ങളിൽ നിന്നും എഴുതുന്നു. അധ്വാനിച്ച പണം വെള്ളത്തിൽ കളയാതിരിക്കുക.
Jayan varghese 2026-10-20 11:37:52
- [ ] വൈക്കോലിൽ കിടക്കുന്ന പട്ടികൾ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. അമേരിക്കൻ മലയാളികളുടെ ആധികാരിക സംഘടനയായ ഫൊക്കാന ഒരു സാഹിത്യ മാസിക തുടങ്ങുമ്പോൾ ഇത്രമേൽ മുറുമുറുക്കുന്ന ഈ വയ്ക്കോൽപട്ടികൾ ലക്‌ഷ്യം വയ്ക്കുന്നത് സാമൂഹ്യ നന്മയല്ല എന്നത് തീർച്ചയാണ്. ഇവിടെ വായനക്കാരുണ്ട്, വായിക്കപ്പെടുന്നുമുണ്ട്. അവരെല്ലാം പ്രതികരിക്കണം എന്നാവശ്യപ്പെടുന്നത് ശരിയല്ല. പ്രകൃതിയുടെ ആരാധകനായ പുരുഷൻ പ്രകൃതിയുടെ പ്രതീകമായ പെണ്ണിനെ സ്വാഭാവികമായും പ്രണയിച്ചു പോകും - സാഹിത്യം ഉൾപ്പടെയുള്ള ജീവിത വേദികയുടെ ഏതൊരു കോണിലും അതുണ്ടായാൽ എന്തിന് അങ്ങോട്ട് ഒളിഞ്ഞു നോക്കണം സാഹിത്യ സദാചാര പൊലീസുകാരെ ? സാഹിത്യ സംഘടനകളുടെ ബാനറുകൾക്കടിയിൽ പ്രതിമാസ തരികിടകൾ സംഘടിപ്പിച്ച് സ്വയം ആള് കളിക്കുന്ന അമേരിക്കൻ ആളുകളി അച്ചായന്മാർ ആയിരിക്കണം വൈക്കോലിൽ കിടക്കുന്ന പട്ടിയെപ്പോലെ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് കരുതുന്നു. ജയൻ വർഗീസ്.
Sudhir Panikkaveetil 2026-10-20 12:56:31
ശ്രീ ജയൻ വർഗീസ് മാന്യമായ ഭാഷയിൽ പ്രതികരിക്കുക. ഒരു എഴുത്തുകാരൻ ഒരിക്കലും തറ സംസ്കാരത്തിന്റെ ഭാഷ ഉപയോഗിക്കരുത്. കമന്റ് ചെയ്തവരോട് വ്യക്തി വിദ്വേഷം ഉണ്ടെങ്കിൽ പോലും. നിങ്ങളെപ്പോലെ മറ്റുള്ളവർക്കും അഭിപ്രായം പറയാമല്ലോ. പത്രാധിപർ ശ്രദ്ധിക്കേണ്ടതായിരുന്നു.
Jayan varghese 2026-10-20 14:44:43
എന്റെ പ്രതികരണത്തിൽ എവിടെയാണ് അമാന്യവും തറ നിലവാരത്തിലുള്ളതുമായ വാക്കുകൾ വന്നിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിച്ചാൽ ആവശ്യമെങ്കിൽ തിരുത്തുന്നതാണ് ?
പുതിയ പൂക്കൾക്ക് വക്ക് കെട്ടാൻ കൊഴിഞ്ഞ പൂക്കൾക്ക് ആശയേക്കാൾ , വീണപൂവിന്റെ ജ്ഞാനം വിടരുന്ന പൂക്കൾക്കു കരുത്താകട്ടെ 2026-10-20 14:48:18
ഞാനതിൽ ഇല്ലോന്നൊരു ദുഃഖം ഞാനായ ഞാൻ എന്ന ഹുങ്ക പർവതത്തെ നാലാൾ അറിയില്ലെങ്കിൽ . അല്ല ഞാൻ ആർ. നീ നിന്നോട് ചോദിച്ചു നിൻ ഉള്ളിൽ ഉയരുന്ന രോദനത്തെ, എവിടെയെങ്കിലും കുത്തികുറിച്ചാൽ അത് നാലാൾ ഗണിച്ചാൽ തനിക്കെങ്കിലും അത് ആന്മ നിർവതിയായിടും.
മത്തായി മാങ്കൂട്ടത്തിൽ 2026-10-20 19:31:47
പച്ചയ്ക്ക് ഒരു തമാശ പറയട്ടെ?. വെറും തമാശ മാത്രം ആയിട്ട് എടുക്കണം കേട്ടോ?. ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ടുകൂടാ എന്ന് കേട്ടിട്ടില്ലേ?. ആ പഴമൊഴി ഏതാണ്ട് സത്യമാണ് എന്ന രീതിയിൽ ആണ് ഇവിടെ ചില മുറി എഴുത്തുകാർ കടിപിടി കൂടുന്നത്. അതേസമയം കാര്യമായി ഒന്നും എഴുതാത്ത, ചില മഹാ ഡോക്ടർമാരെ ഇവരെല്ലാം, നിങ്ങളെല്ലാം വേദിയിൽ - വീഥികളിൽ എപ്പോഴും അപദാനങ്ങൾ പറഞ്ഞ് എപ്പോഴും പൊക്കിക്കൊണ്ട് നടക്കുന്നു. അതിനെ ഒന്നും നിങ്ങൾ വിമർശിക്കുന്നില്ല കാണുന്നില്ല. എന്നാൽ നിങ്ങൾ തമ്മിൽ കടിപിടിയാണ്. ഇനി ഈ പ്രതികരണം മറ്റൊരു ദിശയിലേക്ക് ഒന്ന് തിരിച്ചു വെക്കട്ടെ. ഇതുമായി കണക്ടഡ് തന്നെയാണ്. നിങ്ങളുടെ ഈ 13 അംഗ എഡിറ്റോറിയൽ സംഘം, പിന്നെ നിങ്ങളുടെ മേൽ അധികാരികളായ ഭാരവാഹികൾ നിരവധി, പിന്നെ നിങ്ങളുടെ ശില്പാന്തികൾ, പിന്നെ സാധാരണക്കാരായ ഞങ്ങൾ പണവും തന്ന് ഓടിയൻസ് ആയി വരുന്നു. മീറ്റിങ്ങ് ആരംഭിക്കുന്നു. നിങ്ങളെല്ലാം സ്റ്റേജിൽ കയറി കുത്തിയിരിക്കുന്നു തിരി കത്തിക്കുന്നു, നിങ്ങളുടെ ശില്ബന്ധികളായ അച്ഛന്മാരും പട്ടക്കാരും മറ്റു മതഭേധാവികളും, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഒക്കെ മുമ്പിൽ reserved സീറ്റിൽ പോയി കുത്തിയിരിക്കുന്നു. ടിക്കറ്റ് എടുത്ത ഊച്ചാളികളായ ഞങ്ങളെല്ലാം പിറകിൽ. ചടങ്ങ് ആരംഭിക്കുകയാണ്. നിങ്ങൾ 13 പേരും പൊക്കാനാ ഭാരവാഹികളും ശില്പാദികളും സ്റ്റേജിൽ വിളക്ക് കത്തിക്കുന്നു. പിന്നെ FOKANA നേതാക്കൾ ഓരോരുത്തരായി വന്ന് പറഞ്ഞത് തന്നെ പറഞ്ഞു, ഓരോ തവണയും, അവർ തന്നെ നേതാക്കളുടെ പേര് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നു നിങ്ങളുടെ 13 പേരുടെ പേരും ആവർത്തിച്ചു പറയുന്നു, ഒരുതരം ഹാജർ വിളി മാതിരി. അതിനു മുമ്പായി ഒരുപക്ഷേ നിങ്ങളുടെ ഓരോരുത്തരുടെയും ജീവചരിത്രം പ്രകീർത്തിച്ചു കൊണ്ടുള്ള വീഡിയോ പ്രസന്റേഷനും കണ്ടേക്കാം. പിന്നീട് FOKANA ഭാരവാഹികളും നിങ്ങൾ 13 പേരും ഓരോരുത്തരായി പ്രസംഗം തുടങ്ങുന്നു. പ്രിയ പൊക്കാനാ പ്രസിഡണ്ട് Mr. X, vice president Mr. A, secretary Mr. B, Joint secretary Mr.C, Treasurer, Mrs. E, പിന്നെ Fokana South president, East president, Regional president, So on പിന്നെ നിങ്ങളുടെ ഓരോരുത്തരുടെയും, 13 പേരുടെയും പേരുകൾ അങ്ങനെയങ്ങനെ ഈ പേരുവിളി അഡ്രസ്സുകൾ തന്നെ 5 മിനിറ്റ് ആകും. ഇതേ മാതിരി തന്നെ വരുന്ന ഓരോ പ്രസംഗകരും ആവർത്തിച്ച് അങ്ങ് കാച്ചി വിടും. . അപ്പോൾ തന്നെ മണിക്കൂർ മൂന്നായി കഴിഞ്ഞിരിക്കും. എന്താ ഞാൻ പറയുന്നത് സത്യമല്ലേ?. നിങ്ങൾ ഇതൊക്കെ കേട്ടതും അനുഭവിച്ചതും അല്ലേ?. പിന്നെ പുതപ്പ് ആയി പൊന്നാടയായി. വലിയ കൺവെൻഷനുകളിലും, തുക്കടാ ചൊക്കട മീറ്റിങ്ങുകളിലും ഇതൊക്കെ തന്നെ ആവർത്തിക്കപ്പെടുന്നു. " അവസാനം സാരാംശം ഇത്രമാത്രം പറയുന്നു. " നിങ്ങളുടെയൊക്കെ കൃതികൾ ഇമെയിൽ ചെയ്തു തരിക ഞങ്ങൾ പ്രസക്തീകരിക്കാം". അവസാനം, എന്ത് സംഭവിക്കുന്നു?. അക്ഷരം മാസിക ഇറങ്ങിയാൽ ആയി ഇറങ്ങിയില്ലെങ്കിൽ അതുമായി. ഇറങ്ങിയാൽ നിങ്ങടെയൊക്കെ ശില്പാദികളുടെ തരംതാണ ഏതാണ് കൃതികൾ മാത്രം കാണാം. അതുകൊണ്ട് പ്രിയ പ്രേക്ഷകരെയും വായനക്കാരെയും ഒന്ന് വിനീതമായി ഉത്ബോധിപ്പിക്കാൻ മാത്രമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇവിടെ പ്രതികരണ കോണത്തിൽ കൂടുതലായി എഴുതുന്ന നെടുങ്ങാട് പള്ളി ആണെങ്കിൽ ചുമ്മാ മതാധികാരികളോട് മതത്തെയും, ഈശ്വരനെയും മാത്രം എപ്പോഴും ധ്യാനിച്ച് കുത്തി എഴുതിക്കൊണ്ടിരിക്കുന്നു, അല്ലാതെ ഇത്തരം ജനകീയ കാര്യങ്ങളെപ്പറ്റി അദ്ദേഹം കാര്യമായി ഒന്നും പ്രതികരിക്കാനും ഇല്ല.
വഴിപോക്കൻ 2026-10-20 19:50:35
കമന്റ് ചെയ്തവരെ വൈക്കോൽപട്ടികൾ എന്ന് വിളിച്ചതായി വായനക്കാർ ധരിച്ചേക്കാം. എന്തായാലും ഫൊക്കാനയുടെ മാസിക മാസം തോറും വായിക്കാൻ എല്ലാവര്ക്കും ഭാഗ്യമുണ്ടാകട്ടെ. ഗ്രാമർ , ഭാഷാപ്രയോഗങ്ങൾ എന്നിവയെക്കുറിച്ച് രാജു തോമസിനോട് ചോദിക്കാം.
ഈ മലയാളി സ്ഥിരം വായനക്കാരൻ 2026-10-20 22:34:41
ഫൊക്കാന, അമേരിക്കൻ മലയാളികൾക്കു വേണ്ടി എന്തു ചെയ്യുന്നു എന്നു ചോദിച്ചു കൊണ്ടേയിരിക്കുന്ന ഒരു സ്ഥിര കമണ്ടൻ ഇപ്പോൾ പറയുന്നു ഇതിൽ ഉള്ളവർ പൊമറേനിയൻ കിളവന്മാർ ആണെന്ന് ! ഈ ക മണ്ടന് എത്ര വയസുണ്ടെന്ന് എല്ലാവർക്കും അറിയാം ! പക്ഷേ എന്താ പണി ? കുത്തിയിരുന്നു ക മണ്ടു കുറിക്കുക ആർക്ക് എന്തു ഗുണം ? പണ്ട് കവിത കുറിക്കുമായിരുന്നു. ഇവിടെ സമയം പാഴാക്കുന്ന നേരത്ത് ആ കഴിവു തെളിയിക്കൂ . അക്ഷരധാരയിലേക്കോ ഈ മലയാളിയിലേക്കോ അത് അയക്കുക. വയസാം കാലത്തു വല്ല നല്ല കാര്യങ്ങളും ചെയ്യുക പൊന്നു റെജീസെ. ഫൊക്കാന തുടക്കം മുതൽ മലയാള സാഹിത്യത്തെയും എഴുത്തുകാരെയും (നാട്ടിൽ ഉള്ളവരെയും ഇവിടെ ഉള്ളവരെയും) എന്നും പിന്തുണച്ചിട്ടുള്ള മഹത്തായ സംഘടന ആണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം ? ഇപ്പോൾ ഒരുപടി കൂടി കടന്നുള്ള പുതിയ സംരംഭമാണ് ഇത്.അമേരിക്കൻ മലയാളി എഴുത്തുകാരുടെ മെച്ചപ്പെട്ട കൃതികൾ ലോക ശ്രദ്ധയിൽ കൊണ്ടുവരുക അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫൊക്കാന ചെയ്യുന്നത് . സഹകരിക്കുക പിന്തുണക്കുക.അല്ലാതെ ഇവിടെ തികച്ചും നെഗറ്റീവ് കമന്റുകൾ എഴുതിയാൽ ആർക്ക് എന്തു ഗുണം ?തിന്നുകയുമില്ല തീറ്റുകയുമില്ല എന്ന ശൈലി ആരാണ് ചെയ്യുന്നത് എന്ന് അറിയാമല്ലോ! ഇനി ഇതിനു കുറിക്കുന്ന നെഗറ്റീവ് കമെന്റുകൾക്ക് മറുപടി ഇല്ല.
ചാക്കോച്ചൻ മണക്കുന്നേൽ 2026-10-20 23:11:43
ഈ മാത്യു മരക്കൊമ്പിലും മത്തായി മാങ്കൂട്ടത്തിലും ഒരു തന്തേടെ മക്കളെപ്പോലെ ഇരിക്കുന്നു. ഇങ്ങനെയുള്ളവൻമാർക്ക് പല പ്രശനമാണ്. സ്‌കൂളിൽ പോകണ്ടേ സമയത്ത് മരക്കൊമ്പിലും മാങ്കൂട്ടത്തിലും കേറിയിരിക്കും. പിന്നെ ഇതുപോലെ മാന്യന്മാർ കൂടുന്ന സ്ഥലത്തു വന്നു ഓലിയിടും. മരക്കൊമ്പിൽ ഇരിക്കുന്നവനേ എറിഞ്ഞു താഴ്ത്തു ഇറക്കി ഒന്ന് പരിശോധിക്കണം പിന്നെ മാങ്കൂട്ടത്തിൽ ഇരിക്കുന്നവൻ പുകച്ചു പുറത്തു ചാടിക്കണം. ഇവൻ എവിടുന്നെങ്കിലും ഒക്കെ മോഷ്ടിച്ച് എഴുതിയിട്ട് എല്ലായിടത്തും അയച്ചു കൊടുക്കും. എനിക്കും എപ്പഴും ഇവൻ അയച്ചു തരാറുണ്ട്. തനി തറ എഴുത്തു. വടക്കു നിന്ന് തുടങ്ങി നേരെ പടിഞ്ഞാട്ടു പോകും പിന്നെ കിസാക്കോട്ടു അവസാനം ഇവൻ തുടങ്ങിയേടത്തു തിരിച്ചു ചെല്ലും . ഇതാണ് ഇവന്റെ കഥ. പിന്നെ ഈ ജയൻ വറുഗീസ് നല്ല കവിത എഴുതും. അതിന്റെ ഇടയ്ക്ക് കൊടുങ്ങല്ലൂരമ്മ ദേഹത്ത് കേറും പിന്നെ വായിൽ വരുന്ന പുളിച്ച തെറി വിളിച്ചു പറയും - കൊടുങ്ങല്ലൂർ അമ്മയെ ----- വേണെങ്കിൽ കൊടിമരം പോലൊരു ------ വേണം. അത് ചില തൃശൂര്കാർക്ക് കേൾക്കുമ്പോൾ - പൂരപ്പാട്ടിന്റെ ഓർമ്മവരും - ആ സമയത്ത് നല്ലതു കേട്ടാലും പൂര പാട്ടാണെന്ന് തോന്നും -. എന്തായാലും ചെത്തില പട്ടികൾ കടിപിടി കൊട്ടുന്നതുപോലെയാണ് ഇവന്മാരുടെ ബഹളം. ഇവന്മാരില്ലെങ്കിൽ ജീവിതത്തിനെന്താ രസം - ഞങ്ങളെപ്പോലെയുള്ളവർ ബോറടിച്ചു മരിച്ചു പോകും.
Sudhir Panikkaveetil 2026-10-21 13:11:45
ഞാൻ ഇവിടെ എഴുതിയ കമന്റിനെ പലരും തെറ്റിദ്ധരിച്ചതായി അറിഞ്ഞു. അതുകൊണ്ട് ഒരു വിശദീകരണം എഴുതുന്നു. ഫൊക്കാനയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിന് അഭിനന്ദനങ്ങൾ. എന്നാൽ അമേരിക്കൻ മലയാളി സമൂഹത്തിൽ അത് പ്രയോഗികമല്ലെന്നാണ് ഞാൻ എഴുതിയത്. ഇവിടെ എത്രയോ പ്രസിദ്ധീകരണങ്ങൾ ജനിക്കുന്നു മരിക്കുന്നു അതിറക്കുന്നവരുടെ പണം പോകുന്നു. പണത്തിനു വിലയില്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യമാണ് അമേരിക്കയിൽ സാഹിത്യപ്രവർത്തനം. എത്രയോ പേരുടെ പുസ്തകങ്ങൾ അവരുടെ ആറ്റിക്കുകളിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഇവിടെ പൂട്ടിപോയ പത്രങ്ങളുടെ കണക്കെടുത്താൽ അറിയാം. അതേപോലെ സോവനീറുകൾ പരസ്യത്തിന്റെ ബലത്തിൽ പുറത്തിറങ്ങുന്നു. അനാഥപ്രേതങ്ങൾ പോലെ അതിന്റെ കോപ്പികൾ ഓരോരുത്തരുടെ കാറിന്റെ ഡിക്കിയിലും പരിപാടി നടന്ന ഹാളിലും കിടക്കുന്നു. ഫൊക്കാനയുടെ ഉദ്ദേശ്യം നല്ലതാണ് പക്ഷെ വിശപ്പില്ലാത്തവന് 21 കൂട്ടം കറി വച്ച് സദ്യ ഒരുക്കിയിട്ട് എന്ത് കാര്യം. പിന്നെ ഞാൻ എപ്പോഴും എഴുതാറുള്ള പോലെ എഴുത്തുകാർ തമ്മിൽ സ്പർദ്ധയാണ്. ഐക്യം ഇല്ല. എന്റെ വിനീതമായ അഭിപ്രായം ഫൊക്കാന ഇ-മലയാളിയിൽ ഒരു section rent ചെയ്യുക. അതിൽ സാഹിത്യവിഭവങ്ങളും, വാർത്തകളും മറ്റും നിറയ്ക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ അധ്വാനം കുറയുന്നു. ലോകമെമ്പാടും അതിനു പ്രചാരം ലഭിക്കുന്നു. ശ്രീ ബെന്നി കുര്യൻ അദ്ദേഹത്തിന്റെ ചിലവിൽ രണ്ടു പുസ്തകങ്ങൾ അമേരിക്കൻ മലയാളികളുടെ രചനകൾ വച്ചു പുറത്തിറക്കി . പ്രതീക്ഷിച്ച സ്വീകരണം ഉണ്ടായോ? അദ്ദേഹം വളരെ അർപ്പണബോധമുള്ള, കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. ഫൊക്കാനയുടെ തീരുമാനം അവർ ചെയ്തോട്ടെ. എന്റെ അഭിപ്രായം എഴുതി എന്ന് മാത്രം. ഞാൻ നിങ്ങളുടെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല. അനുഭവസ്ഥരുടെ വിവരണങ്ങളിൽ നിന്നും മനസ്സിലാക്കിയാണ്. പുസ്തകങ്ങൾ ജനിക്കുകയും വേഗം തന്നെ മരിച്ചു വീഴുകയും ചെയ്യുന്ന ശ്മശാനം ആണ് അമേരിക്കൻ മലയാള സാഹിത്യം എന്ന് ഞാൻ എഴുതിയപ്പോൾ ഒരു കാരണവുമില്ലാതെ എന്നോട് ശത്രുത പുലർത്തുന്നവർ എനിക്കെതിരെ എഴുതി. എന്നാൽ പുസ്തകങ്ങളെ ശ്മശാനത്തിൽ നിന്നും പുറത്തുകൊണ്ടുവന്നു പുസ്തകക്കടകളിൽ എത്തിക്കുകയോ, ജനങ്ങളിൽ എത്തിക്കുകയോ ചെയ്യാൻ ഒരു നടപടിയും എടുത്തില്ല. വെറുതെ ഒരാളോട് ശത്രുതയുണ്ടെങ്കിൽ അത് കാട്ടുക. ഇപ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത് ഞാൻ എഴുതിയതിൽ ഉറച്ചു നിൽക്കുന്നു. ഒരു മലയാള പ്രസിദ്ധീകരണം അമേരിക്കയിൽ വിജയിക്കുക അസാധ്യമാണ്.
US Malayali 2026-10-21 11:35:10
അമേരിക്കൻ മലയാളി എഴുത്തുകാരുടെ പരസ്പരമുള്ള അസൂയയും പാരവെപ്പും അവിശ്വസനീയമായി തോന്നാം. ഒന്നാമതായി കള്ളപ്പേരിൽ മറഞ്ഞിരുന്നു ദ്വേഷ്യമുള്ളവരെ അപകീർത്തിപ്പെടുത്തുന്നു. ഒരവസരം കിട്ടിയാൽ ഉപമയുടെ മറവിൽ പട്ടി എന്ന് വിളിക്കുന്നു. എന്തൊരു സുഖമാണ് അവർക്ക് കിട്ടുന്നത്.
"ഞാൻ ഇവിടെയുണ്ടായിരുന്നു, നിങ്ങൾ എന്നെ അറിയില്ലായിരിക്കും" 2026-10-21 14:27:59
മാഗസിനിൽ സ്ഥിരമായി സ്കിറ്റ് മത്സരം നടത്തിയാൽ നൂറെണ്ണത്തിൽ ഒന്നോ അരയോ ക്ലിക് ചെയ്‌താൽ ആയി . അതിനു സാഹിത്യകാരൻ എന്ന ലേബൽ വരാത്തതുകൊണ്ടു വായനക്കാർ കണ്ടേക്കും. മാസിക ആയിരത്തിലൊരുവൻ അത്രയേയുള്ളൂ , അതിനെപ്പറ്റി കബലപ്പെടാത് തമ്പി. എന്ന അല്ല നമ്മടെ "ഭാഷാക്കൊരു ഒരു അണ" എവിടെവരെ എത്തി . എല്ലാ നേതാക്കന്മാർക്കും ഒരു "ലാൻഡ് മാർക്ക്" (മൈൽ കുറ്റി) ഇടണം എന്നുള്ളത് ഒരു ആഗ്രഹമാണ് അതിനെ അത്യാഗ്രഹമായി കാണാൻ പറ്റില്ലല്ലൊ.
ഐസക് തകരച്ചോട്ടിൽ 2026-10-21 18:20:44
എൻറെ അന്വേഷണത്തിൽ, മാത്യു മരക്കൊമ്പിലും, മത്തായി മാങ്കൂറ്റവും ഇരട്ട പെറ്റ സഹോദരങ്ങളാണ്. പാവപ്പെട്ട കുടുംബത്തിൽ പിറന്നവരാണ്. രണ്ടുപേരും വേറെ വേറെ കുടുംബത്തിലെ പെണ്ണുങ്ങളെ കെട്ടി ദത്ത് നിൽക്കുന്നവരാണ്. മത്തായി മാങ്കൂട്ടത്തിന് രാഹുൽ മാങ്കൂറ്റവുമായി യാതൊരു ബന്ധവുമില്ല കേട്ടോ. പക്ഷേ ഇരട്ട സഹോദരങ്ങൾ മിടുമിടുക്കനാണ്, നല്ല എഴുത്തുകാരും, കലാകാരന്മാരും ആണ്. ഇവിടെത്തന്നെ നോക്കുക അവരെ എഴുതിയിരിക്കുന്നതിൽ ഒത്തിരി കഴമ്പും സത്യവും ഉണ്ട്. ഏതാണെങ്കിലും ഇവിടെ പലരുടെയും പ്രതികരണങ്ങൾ നമ്മുടെ സാഹിത്യ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഇവിടെയാണ് ചർച്ചകൾ, വീക്ഷണങ്ങൾ, ചിന്തകൾ, കാച്ചിക്കുറുക്കിയ വെടിമരുന്നുകൾ സൃഷ്ടിക്കപ്പെടുന്നത്?. എന്നാൽ ചിലർ ഇവിടെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ചിലരെ ഭയപ്പെടുന്നു അഭിപ്രായങ്ങൾ ഇനി എഴുതേണ്ട എന്നും പറയുന്നു. അവർക്ക് അഭിപ്രായങ്ങളെ നേരിടാൻ ഭയമാണ്. അവർക്ക് അഭിപ്രായങ്ങൾ എഴുതുന്നവരുടെ പേരും ഫോൺ നമ്പറും ആണ് വേണ്ടത്?. കാരണം അവർക്ക് അവരെ തേടി പിടിച്ചു പോയി തെറി പറയണം ഭീഷണിപ്പെടുത്തണം. എന്നാൽ ഇത് എഴുതുന്ന ഈ വ്യക്തി ഹൃദയം തുറന്ന എല്ലാവരുടെയും അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. എഴുതിയത് ആരാണെങ്കിലും അഭിപ്രായം മാത്രം നന്നായാൽ മതി എന്ന ചിന്താഗതിക്കാരനാണ്. എന്റെ ചിന്തയ്ക്ക് എതിരായി അതീതമായി ആര് എന്ത് എഴുതിയാലും എനിക്ക് അവരോട് എതിർപ്പില്ല. ഇനിയൊരു കൊച്ചു തമാശ. എഴുത്തുകാരുടെ കൺസെന്റ് ഇല്ലാതെ അവരുടെ കൃതികൾ തേടിപ്പിടിച്ച്, Benny Nechoor" ചെയ്ത മാതിരി 63 പേരുടെ കൃതികൾ സ്വന്തം പേരിൽ ഒറ്റ ബുക്ക് ആക്കി പ്രസിദ്ധീകരിക്കുന്നത് ശരിയോ തെറ്റോ?. അനുമതി ഉണ്ടെങ്കിൽ ഓക്കേ. . എൻറെ കൺസോൾടുകൂടി ഒരു കൃതി ഞാൻ അങ്ങേർക്ക് അയച്ചിരുന്നു. അത് ആ പുസ്തകത്തിൽ ചേർത്തിട്ടുണ്ടോ എന്ന് എങ്ങനെയാണ് ഞാൻ അറിയുക?. ഒന്നു ചെയ്താൽ മതി, സോഷ്യൽ മീഡിയയിൽ എവിടെയെങ്കിലും അതിൽ ചേർത്തിരിക്കുന്നവരുടെ കൃതികളുടെ പേരും, എഴുതിയാളുടെ പേരും മാത്രം പ്രസിദ്ധീകരിച്ചാൽ മതി. അങ്ങനെ എൻറെ കൃതി ഉണ്ടോ എന്ന് ഞാൻ മനസ്സിലാക്കി കൊള്ളാം. പണ്ടാരണ്ട് പറഞ്ഞ മാതിരി അതിൽ എൻറെ കൃതി ഉണ്ടെങ്കിൽ ഒരു 10 എണ്ണം ഞാൻ ബെന്നി വെച്ചൂരിൽ നിന്ന് പണം കൊടുത്ത് വാങ്ങാൻ തയ്യാറാണ്. ആ വിവരവും ഞാനിവിടെ അറിയിക്കാനാണ് പ്രതികരണത്തിൽ ഈ കുറിപ്പ് എഴുതുന്നത്. . ഇവിടെ 13 പേരുടെ പേരുണ്ടെങ്കിലും കഠിനാധ്വാനിയായ ബെന്നി ആയിരിക്കുമല്ലോ . എല്ലാ പണിയും എടുക്കാൻ പോകുന്നത്. ബാക്കിയുള്ളവരെല്ലാം ചുമ്മാ പേര് കിട്ടാനായി പേരു വച്ചിരിക്കുന്നു എന്ന് മാത്രം മനസ്സിലാക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക