
ദമ്മാം: സാഹിത്യസ്‌നേഹികളുടെ സംഗമമായി, നവയുഗം വായനവേദി പ്രതിമാസപരിപാടിയായ അക്ഷരസദസിന്റെ നാലാമത് അധ്യായം ദമ്മാമില്‍ അരങ്ങേറി.
ദമ്മാം റോസ് ആഡിറ്റോറിയത്തില്‍, വായനവേദി പ്രസിഡന്റ് ശ്രീകുമാര്‍ വെള്ളല്ലൂരിന്റെ അധ്യക്ഷതയില്‍ നടന്ന അക്ഷരസദസ്സ്, നവയുഗം കേന്ദ്രകമ്മിറ്റി അംഗം മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും, പുസ്തകങ്ങളുടെ പ്രാധാന്യവും, വായനയുടെ ആവശ്യകതയും അദ്ദേഹം ഉത്ഘാടനപ്രസംഗത്തില്‍ വിശദീകരിക്കുകയുണ്ടായി.
നവയുഗം കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി യോഗത്തിനു സ്വാഗതം പറഞ്ഞു. വായനവേദി സെക്രട്ടറി ബിനുകുഞ്ഞ് അടുത്തിടെ വിടവാങ്ങിയ കല,സാംസ്‌ക്കാരിക,സാഹിത്യപ്രതിഭകളുടെ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.
അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് അക്ഷരസദസ്സില്‍ വിലയിരുത്തപ്പെട്ടത്. 'ഒരിക്കല്‍' (എന്‍.മോഹനന്‍) പ്രിജി കൊല്ലവും, 'കിശോര രാമായണം' (ശ്രീനിലയം രതീശന്‍) ലാലു ദിവാകരനും, 'ഒരു സങ്കീര്‍ത്തനം പോലെ' (പെരുമ്പടവം ശ്രീധരന്‍) സൗമ്യ മനോജും, 'അര്‍ദ്ധരാത്രി 12 മണിക്ക് ശേഷം' (അഖില്‍ പി ധര്‍മ്മജന്‍) സജീഷ് പട്ടാഴിയും, 'രണ്ട് നഗരങ്ങളുടെ കഥ' (ചാള്‍സ് ഡിക്കന്‍സ്) ബെന്‍സി മോഹനും അവതരിപ്പിച്ചു.
പ്രശസ്തകവി മധുസൂദനന്‍ നായരുടെ 'ഇരുളിന്‍ മഹാനിദ്രയില്‍' എന്ന കവിത സംഗീതാ സന്തോഷും, 'വാക്ക്' എന്ന കവിത ബൈജു ആയൂരും മനോഹരമായി ആലപിച്ചത് പരിപാടിയെ വളരെ മികവുറ്റതാക്കി.
സമകാലീന ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളില്‍ വായനക്കുള്ള പങ്കിനെ കുറിച്ച് ഹുസൈന്‍ നിലമേല്‍ സംസാരിക്കുകയുണ്ടായി. നവയുഗത്തിന്റെ മുതിര്‍ന്ന അംഗം ഉണ്ണി പൂചെടിയില്‍, നവയുഗം ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറ, തമ്പാന്‍ നടരാജന്‍, ഷാലിം എന്നിവര്‍ അക്ഷര സദസ്സിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചടങ്ങില്‍ വച്ച് ലാലു ദിവാകരന്‍ ശ്രീനിലയം രതീശന്റെ ' കിശോര രാമായണം എന്ന പുസ്തകവും, ബെന്‍സി മോഹന്‍ അമിഷിന്റെ Shiva Trilogy 3 - 'The Oath of the Vayuputras ' എന്ന പുസ്തകവും നവയുഗം ലൈബ്രറിയിലേക്ക് നല്‍കുകയുണ്ടായി. സെക്രട്ടറി ബിനു കുഞ്ഞും, പ്രസിഡന്റ് ശ്രീകുമാര്‍ വെള്ളല്ലൂരും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
അക്ഷര സദസ്സിന്റെ അഞ്ചാം ഭാഗം നവംബര്‍ 19 വ്യാഴാഴ്ച നടത്തുവാന്‍ തീരുമാനിച്ചു.
കേന്ദ്രകമ്മിറ്റി അംഗം ബിജു വര്‍ക്കി അക്ഷരസദസ്സിന് നന്ദി രേഖപ്പെടുത്തി.